ഗ്രാൻഡ് ആയി വിവാഹം നടത്തുന്നതിൽ അല്ല കാര്യം, സിംപിൾ ആയി മനസ്സിന്റെ പൊരുത്തം നോക്കി നടത്തുന്ന വിവാഹങ്ങൾ ആകും ശാശ്വതം എന്നും വീണ!

സോഷ്യൽ മീഡിയയിൽ സജീവമായ ഏതൊരു വ്യക്തിക്കും വീണ ജാനിനെ അറിയാം. തൃശൂർ സ്വദേശിനി ആയ, വീട്ടമ്മ ഇന്ന് സിനിമ സീരിയൽ താരങ്ങളെ പോലെ തന്നെ ഫെയിം ആണ്. പാചകറാണി തന്നെയാണ് വീണ ഇന്ന് മലയാളികൾക്ക്. വർഷങ്ങൾ ആയി മലയാളികളുടെ അടുക്കളയിൽ ചുരുങ്ങിയത് ഒരു റെസിപ്പി എങ്കിലും വീണയുടെ സ്വന്തം ആയിട്ടുണ്ടാകും. അത്രയും സ്വാധീനം ചെലുത്താൻ ഈ വീട്ടമ്മക്ക് കഴിഞ്ഞു എന്നതാണ് യാഥാർഥ്യം. എൻജിനീയറിങ് ബിരുദ ധാരി കൂടിയായ വീണ വെറും ഒരു വ്‌ളോഗർ മാത്രമല്ല, പാചക വിഡിയോകളിലൂടെ യുട്യൂബിന്‍റെ ഗോള്‍ഡന്‍ പ്ലേ ബട്ടന്‍ നേടിയ ആദ്യ മലയാളി വനിത. കൂടിയാണ് വീണ. ഇന്ന് നമ്മൾ കാണുന്ന വീണയിലേക്ക് എത്താൻ ഒരുപാട് പ്രതിസന്ധികളിൽ അതിജീവിച്ചെത്തിയ വീണയുടെ കഥ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. യൂ ട്യൂബിലൂടെ തന്നെ മുപ്പത് ലക്ഷത്തിനടുത്ത് ആളുകൾ ആണ് വീണയുടെ അതിജീവനത്തിന്റെ കഥ കണ്ടത്.

തൃശൂർ ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളെജില്‍ നിന്ന് പ്രീഡിഗ്രി കഴിഞ്ഞ് ദിണ്ടിഗലിലെ ആര്‍വിഎസ് കോളെജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ പഠിക്കുന്ന സമയത്താണ് പാചകവും പഠിച്ചതെന്നു വീണ മുൻപ് പറഞ്ഞിട്ടുണ്ട്. അതിനും വളരെ മുമ്പ് തന്നെ താൻ ചെറിയ പാചക പരീക്ഷണങ്ങള്‍ തുടങ്ങിയിരുന്നതായി താരം മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.

വിവാഹശേഷം യൂ ട്യൂബിൽ…..

പ്രവാസിയായ വീട്ടമ്മയാണ് വീണ. ഭർത്താവ് ജാൻ ഓഫീസിലും, മകൻ സ്‌കൂളിൽ പോയി കഴിഞ്ഞാൽ കിട്ടുന്ന സമയം ആണ് വീണ ആദ്യകാലങ്ങളിൽ കുക്കിങ്ങിനായി മാറ്റി വച്ചത്. കൂട്ടുകാരിയും ഭർത്താവും നൽകിയ ഇൻസ്പിരേഷൻ കൊണ്ടാണ് താൻ ഒരു യൂ ട്യൂബ് ചാനൽ തുടങ്ങിയതെന്നും വീണ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യകാലങ്ങളിൽ ബ്ലോഗ് ആയിരുന്നു. പിന്നെയാണ് വ്‌ളോഗിംഗിലേക്ക് മാറിയതെന്നും ആദ്യമായി 13,000 രൂപയായിരുന്നു വരുമാനം പിന്നീടാണ് ഇന്നത്തെ വീണാസ് കറി വേൾഡായി മാറിയതെന്നും വീണ പറയുന്നു.

​ഞാൻ പറയും മുൻപേ…..

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഞാൻ പറയും മുൻപേ എന്റെ ജീവിത കഥ പലർക്കും അറിയാം എന്ന് അറിയാം. പക്ഷെ പലരും ചോദിക്കുന്ന കാര്യമാണ് എന്ത്കൊണ്ട് വിവാഹ ഫോട്ടോ ഇടുന്നില്ല എന്ന്. അതിനു ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു. ഇന്ന് കാണുന്ന എന്റെ ജീവിതത്തിലേക്ക് എത്തും മുൻപേ എന്റെ ജീവിതം ഒരുപാട് പ്രതിസന്ധികളിൽ കൂടിയാണ് കടന്നു പോയത്. ഇന്ന് നിങ്ങൾ കാണുന്ന വീണയായി എന്നെ മാറ്റിയത് എന്റെ ഭർത്താവ് ജാൻ ആണെന്നും വീണ യൂ ട്യൂബ് വീഡിയോയിലൂടെ വ്യക്തമാക്കി. പലരും പരിഹാസത്തോടെ കാണുന്നുണ്ട് എങ്കിലും എനിക്ക് ഒരു നാണക്കേടും ഇല്ലാതെ പറയും ഇത് എന്റെ രണ്ടാം വിവാഹം ആണെന്ന്..

ജീവിതം മാറി മറിഞ്ഞു……

ലക്ഷക്കണക്കിന് രൂപ പൊടിപൊടിച്ചു നടത്തുന്ന വിവാഹങ്ങളിൽ ഒരു കാര്യവും ഇല്ലെന്നും, അതിനു താൻ ഉത്തമ ഉദാഹരണം ആണെന്നും വീണ വ്യകത്മാക്കി. എന്റെ ജീവിത കഥ മറ്റുള്ളവർക്ക് ഒരു പ്രചോദനം ആയാൽ എന്ന് കരുതി കൊണ്ടാണ് എന്റെ പുതിയ ജീവിതത്തെ കുറിച്ച് ഞാൻ സംസാരിക്കാൻ തയ്യാറായതെന്നും വീണ പറയുന്നു. എന്റെ ആദ്യ മകന് ഒരു വയസ്സുള്ളപ്പോൾ ആണ് മറ്റൊരു ജീവിതത്തിലേക്ക് താൻ കാലെടുത്തു വച്ചത്. ജീവിതത്തിൽ തളർന്നുപോകുന്ന അവസ്ഥകൾ ഉണ്ടാകുമ്പോൾ തളരാതെ മുൻപോട്ട് പോകാൻ എന്തെങ്കിലും പിടിവള്ളി കിട്ടിയാൽ അതിൽ പിടിച്ചു കയറാൻ ശ്രമിക്കണം തളർന്നുപോകരുത് എന്നും വീണ പറഞ്ഞു. പുതിയ ജീവിതത്തിൽ കടപ്പാട് ദൈവം, ഭര്‍ത്താവ്, മക്കള്‍, അച്ഛനനമ്മാര്‍, സബ്സ്ക്രൈബേഴ്സ് ഇവരോടാണ് എന്നും വീണ വ്യക്തമാക്കി.

​ജാൻ താരം……

വീണയെ പ്രതിസന്ധികൾക്കിടയിൽ തളരാതെ പുതു ജീവിതം നൽകിയ ജാനിനു സോഷ്യൽ മീഡിയ നിറഞ്ഞ കൈയ്യടി ആണ് നൽകുന്നത്. ജാൻ എന്ന മനുഷ്യൻ ആയിരത്തിൽ ഒരുവൻ ആയിരിക്കുന്നു. ഭഗവാന്റെ അംശം ഉള്ള വ്യക്തിയാണ്‌. ഒരിക്കലും വിട്ടുകളയരുത്. ഒരിക്കലും രക്ഷപ്പെടാന്‍ പറ്റാത്ത ബന്ധങ്ങൾ കൊണ്ട്‌ നടക്കുന്ന ആളുകള്‍ക്ക് ഇത് ഒരു മോട്ടിവേഷൻ ആണ് വീണയുടെ കഥയെന്നും ആരാധകർ പറയുന്നുണ്ട്.