ജനീവ : കോവിഡ് പോസീറ്റീവായി സ്ഥിരീകരിക്കപ്പെട്ട വ്യക്തിയുമായി താന്‍ സമ്പർക്കത്തിൽ വന്നതായി റിപ്പോര്‍ട്ട് ലഭിച്ചെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദനോം ഗെബ്രിയേസസ്‌.

എന്നാല്‍, തനിക്കിതുവരെ കോവിഡ് ലക്ഷണങ്ങള്‍ അനഭവപ്പെട്ടിട്ടില്ലെന്നും ആരോഗ്യവാനായിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘കോവിഡ് പോസിറ്റീവായ ഒരാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഞാന്‍ ഉള്‍പ്പെട്ടതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഞാന്‍ ആരോഗ്യവാനായിരിക്കുന്നു. ലക്ഷണങ്ങളും കാണിച്ചിട്ടില്ല. പക്ഷെ വരും ദിവസങ്ങളില്‍ ഞാന്‍ ക്വാറന്റീനിലായിരിക്കും. ലോകാരോഗ്യ സംഘടന പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് വീട്ടിലിലിരുന്ന് ജോലി ചെയ്യും.’ ടെഡ്രോസ് ട്വീറ്റ് ചെയ്തു.

നാമെല്ലാവരും ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ഇങ്ങനെയാണ് നമ്മള്‍ കോവിഡ്  -19 വ്യാപനത്തിന്റെ ശൃംഖലകള്‍ തകര്‍ക്കുകയും വൈറസിനെ അടിച്ചമര്‍ത്തുകയും അതു വഴി ആരോഗ്യ സംവിധാനങ്ങളെ സംരക്ഷിക്കുകയും ചെയ്യേണ്ടതെന്നും ടെഡ്രോസ് ട്വീറ്റ് ചെയ്തു.