വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ തനത് സാംസ്‌കാരിക ചിത്രകലാരൂപമായ ചുമർ ചിത്രകലയെ ലോക കലാ ശ്രദ്ധയിലേക്ക് പരിചയപ്പെടുത്താൻ സെപ്റ്റംബർ 29 -ന് കോൺഫറൻസ് സംഘടിപ്പിക്കുന്നു.
ലോകത്തിന്റെ എല്ലാ കലാരൂപങ്ങൾക്കും മുൻപ് ഉണ്ടായതു ചിത്രങ്ങൾ ആണ് .ആദിമ സംസ്ക്കാരത്തിന്റെ തിരുശേഷിപ്പുകൾ ആയി നാം കാണുന്ന പ്രാക്തനാ കലാ ഗുഹാ ചിത്രങ്ങൾ തുടങ്ങി ആ സംസ്‍കാരം നമ്മെ ചൂഴ്ന്നു നിൽക്കുന്നു .
സംസാകാരിക നവോഥാനത്തോടെ ചിത്രങ്ങൾ മനുഷ്യന്റെ ജീവിത ഗന്ധിയായ അനുഭവങ്ങൾ കൂടി ചാലിച്ചു ചേർത്ത് സാംസ്‌കാരിക ചൂണ്ടുപലകയുടെ നേർകാഴ്ചയായി മാറുന്നു . പിന്നീട് നാം കാണുന്നത് ആയിരത്താണ്ടു വർഷങ്ങൾകൊണ്ട് ചിത്രകല സംസ്‌കാരം ആകുന്നതും ,ആ സംസ്കാരം ഒരുപാടു അടയാളപ്പെടുത്തലുകൾ ആവുന്നതും നമ്മൾ കണ്ടു .പഠനപരമായ തിരിച്ചറിവുകൾ ഉണ്ടാകുവാൻ ഉദാഹരണം ആകുന്നതും ഈ ചിത്ര ശേഷിപ്പുകളിലൂടെ തന്നെ .
ഗുഹാ ചിത്രങ്ങൾ എന്നാൽ ആദിമ മനുഷ്യന്റെ ജീവിതം എന്നാണ് അർഥം ആക്കേണ്ടത് ,അവിടെനിന്നു പിന്നീട് ഈജിപ്ത്യൻ ചിത്രങ്ങൾ , അതുകഴിഞ്ഞു അജന്താ/എല്ലോറ ചിത്ര ശില്പങ്ങൾ അതുംകഴിഞ്ഞു കേരളത്തിന്റെ തെക്കേയറ്റം തിരുനന്ദിക്കര ഗുഹാ ക്ഷേത്രത്തിലൂടെ ഒരു മഹാ പൈതൃകം കെട്ടിപ്പടുക്കുമ്പോൾ കാലത്തിന്റെ നെറുകയിൽ അതൊരു അടയാളപ്പെടുത്താൽ ആകുമെന്ന് അന്നാരും കരുതിയിരിക്കില്ല .
എന്നാൽ പിന്നീട് ക്ഷേത്രത്തിലും ,കൊട്ടാരങ്ങളിലും , പള്ളികളിലും ചിത്രങ്ങൾ ഒരു കലാപ്രസ്‌ഥാനമായി മാറുമ്പോൾ ഏകദേശം എട്ടാം നൂറ്റാണ്ടുമുതൽ 19 ആം നൂറ്റാണ്ടുവരേയുള്ള കാലഘട്ടത്തെ വളരെ പഠനപരമായ ശ്രദ്ധയോടെ നമുക്ക് നോക്കി കാണേണ്ടി വരുന്നു .
ലോക കലാശ്രദ്ധയെ തന്നെ ഈ കൊച്ചു കേരളത്തിലേക്ക് ആനയിച്ചെടുത്ത കേരളത്തിന്റെ പൈതൃക സമ്പത്തായ ചുമർചിത്രങ്ങൾ മാത്രമായിരുന്നു അതിന്റെ പിന്നിൽ . ചുമര്ചിത്രങ്ങളുടെ ഉത്ഭവം മുതൽ അവസാനം വരെ വളരെ സവിശേഷമായ പ്രത്യേകതകൾ കലാശ്രദ്ധയെ ആകർഷിക്കാറുണ്ട് .നിറങ്ങൾ ,ചുമർ നിർമ്മാണം ,ബ്രഷുകൾ, വിഷയങ്ങൾ, വരയ്ക്കുന്ന ഇടങ്ങൾ ,അങ്ങിനെ പലതും പ്രാധാന്യത്തോടെ നമുക്ക് പഠനവിഷയം ആകുന്നു .
അതുകൊണ്ടുതന്നെ ലോക മലയാളികളുടെ സ്വകാര്യ അഹങ്കാരമാകുന്ന ഈ കലാശാഖ യിലൂടെ ഒരു അറിവിന്റെ യാത്രക്കു ഒരുങ്ങുന്നു .കേരളത്തിന്റെ ചുമർ ചിത്രങ്ങളിലൂടെ ……….കൂടെ പ്രശസ്ത ചിത്രകാരനും ചുമർചിത്ര കലയിലെ ആദ്യ ഡോക്ടറേറ്റ് നേടിയ ,കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ചുമര്‍ചിത്രകലാ വകുപ്പ് മേധാവി യും ആയ ഡോ. സാജു തുരുത്തിൽ നമ്മോടൊപ്പം ചേരുന്നു.
Leave a Reply