കിടിലന്‍ ഗെറ്റപ്പിൽ ജോജു പ്രേക്ഷകര്‍ക്ക് മുന്നില്‍, ബൈക്ക് ഉയര്‍ത്തുന്ന ലൊക്കേഷൻ ചിത്രം; ഏറ്റെടുത്ത് ആരാധകര്‍

കിടിലന്‍ ഗെറ്റപ്പിൽ ജോജു പ്രേക്ഷകര്‍ക്ക് മുന്നില്‍, ബൈക്ക് ഉയര്‍ത്തുന്ന ലൊക്കേഷൻ ചിത്രം;  ഏറ്റെടുത്ത് ആരാധകര്‍
November 23 01:25 2020 Print This Article

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് ജോജു ജോര്‍ജ്. ഇപ്പോഴിതാ ഒരു കിടിലന്‍ ഗെറ്റപ്പിലാണ് ജോജു പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പഴയ ആര്‍സി 100 ബൈക്ക് ഉയര്‍ത്തുന്ന ജോജു ജോര്‍ജിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.

നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന ‘പീസ്’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നടന്ന രസകരമായ നിമിഷമാണ് ചിത്രത്തില്‍ കാണുന്നത്. ബൈക്ക് സ്റ്റണ്ട് ചെയ്യുന്ന ചിത്രമാണ് ജോജു പങ്കുവച്ചിരിക്കുന്നത്. സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച് നവാഗതനായ സന്‍ഫീര്‍ കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പീസ്.

പീസില്‍ നായകന്റെ റോളിലാണ് ജോജു എത്തുന്നത്. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാകും താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ ചിത്രീകരണം നവംബര്‍ 16ന് തൊടുപുഴയില്‍ തുടങ്ങി. സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. സക്കറിയയുടെ ‘ഒരു ഹലാല്‍ ലൗ സ്റ്റോറി’ക്ക് ശേഷം ജോജു അഭിനയിക്കുന്ന ചിത്രമാണിത്.

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ‘നായാട്ട്’ എന്ന സിനിമയാണ് അണിയറയില്‍ ഒരുങ്ങുന്ന ജോജുവിന്റെ മറ്റൊരു ചിത്രം. കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജും നിമിഷ സജയനുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles