ന്യൂസ് ഡെസ്ക് മലയാളം യുകെ

നിയന്ത്രിത സ്ഫോടനത്തിലൂടെ ആൾനാശം ഇല്ലാത്ത രീതിയിലാണ് ബോംബ് നിർവീര്യമാക്കിയത്. പ്രാദേശിക സമയം വൈകിട്ട് 6.10ന് ശേഷം നടന്ന സ്ഫോടനം മൈലുകളോളം ദൂരത്തിൽ കേൾക്കാമായിരുന്നു. പൊട്ടിത്തെറിയുടെ ശക്തിയെപ്പറ്റി ജനങ്ങൾ ട്വിറ്ററിൽ വാചാലരായി.

വെള്ളിയാഴ്ച രാവിലെ 9 മണിയോടെ ഗ്ലെന്റൺ റോഡിലെ യൂണിവേഴ്സിറ്റി ഓഫ് എക്സെറ്ററിൽ റോയൽ നേവി ബോംബ് ഡിസ്പോസൽ ടീം വിന്യസിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിൽ സ്ഫോടനം നടക്കാതിരുന്ന വസ്തു കണ്ടെത്തിയത് യൂണിവേഴ്സിറ്റിയുടെ വെസ്റ്റ്‌ ക്യാമ്പസിലെ ബിൽഡിങ് സൈറ്റിൽ നിന്നാണ്. ഒരു രാത്രി നീണ്ടുനിന്ന പരീക്ഷണങ്ങൾക്കൊടുവിൽ ശനിയാഴ്ച നിയന്ത്രിത സ്ഫോടനത്തിലൂടെ ബോംബ് നിർവീര്യമാക്കാൻ തീരുമാനിക്കുകയായിരുന്നു. 2600 ഓളം വരുന്ന പ്രദേശവാസികളെ സംഭവസ്ഥലത്തുനിന്നും അടിയന്തരമായി ഒഴിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

400 മീറ്റർ ചുറ്റളവിലുള്ള റോഡുകൾ മുഴുവൻ അടച്ചിട്ടതായി ഡേവൺ ആൻഡ് കോൺവാൾ പോലീസ് പറഞ്ഞു. ” സ്ഫോടനത്തിനുശേഷം ഉള്ള മറ്റ് നടപടികൾ ഒരു ദിവസത്തിനുള്ളിൽ തന്നെ പൂർത്തിയാകുമെന്നാണ് കരുതുന്നത് ” പോലീസ് പറഞ്ഞു.

” മിലിറ്ററിയും പോലീസും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് അത്യന്തം സുരക്ഷിതമായ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് പ്രദേശവാസികൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്.” ഇത്തരത്തിലുള്ള സമാനതകളില്ലാത്ത സാഹചര്യങ്ങളിലാണ് കോവിഡ്-19 സോഷ്യൽ ഡിസ്റ്റൻസിങ് നിയമങ്ങൾക്ക് അയവ് നൽകാൻ സാധിക്കുന്നത് എന്നും പൊലീസ് കൂട്ടിച്ചേർത്തു.