ഹോങ്കോങ് തെരുവുകളില്‍ പ്രതിഷേധം തുടരുന്നു. രണ്ടുദിവസത്തിനിടെ ഉണ്ടായ പ്രതിഷേധങ്ങളില്‍ ഇതുവരെ അറസ്റ്റു ചെയ്തത് 600ലേറെ പേരെ. കുറ്റവാളികളെ ചൈനീസ് സര്‍ക്കാരിന് കൈമാറണം എന്ന നിയമഭേദഗതിക്കെതിരെയാണ് ഹോങ്കോങില്‍ പ്രതിഷേധം ആരംഭിച്ചത്.

ഹോങ്കോങിലെ െതരുവുകള്‍ തോറും നടക്കുന്നത് ഇപ്പോള്‍ യുദ്ധമാണ് . ബില്ല് അംഗീകരിക്കാത്ത ജനാധിപത്യവാദികളും സമരങ്ങളെ അടിച്ചമര്‍ത്തുന്ന പൊലീസും തെരുവുകള്‍ തോറും ഏറ്റമുട്ടുകയാണ്. രണ്ടുദിവസത്തിനിടെ അറസ്റ്റചെയ്യപ്പെട്ടത് അറുനൂറിലേറെ പേര്‍. എന്നാല്‍ പൂര്‍വാധികം ശക്തിയോടെ സമരക്കാര്‍ ജനാധിപത്യം എന്ന മുദ്രാവാക്യവുമേന്തി പ്രതിഷേധിക്കുകയാണ്.

പക്ഷെ ചര്‍ച്ചക്കുപോലും തയ്യാറാകില്ല എന്ന തീരുമാനത്തില്‍ ഉറച്ചുതന്നെയാണ് ചൈനീസ് ഭരണകൂടം. അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി ഇതാദ്യമായല്ല ഹോങ്കോങില്‍ പ്രതിഷേധം തുടരുന്നത്. എന്നാല്‍‌ മാസങ്ങള്‍ക്കുമുമ്പ് കുറ്റവാളികളെ ചൈനീസ് സര്‍ക്കാരിനു കൈമാറാനുളള നീക്കമാണ് സ്വയംഭരണാധികാരമുളള ഹോങ്കോങില്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചത്. പതിനായിരങ്ങള്‍ പങ്കെടുത്ത സമരങ്ങള്‍ക്ക് പിന്നില്‍ വിദേശകരങ്ങളുണ്ടെന്ന് ചൈന ആരോപിക്കുന്നു. പക്ഷെ ശക്തമായി തന്നെ ജനാധിപത്യവാദികള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി തെരുവുകളില്‍ കഴിയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ ദിനംപ്രതി നടക്കുന്ന പ്രതിഷേധങ്ങളിലും പൊലീസ് നടപടികളിലും കുട്ടികള്‍ക്കടക്കം പരിക്കേല്‍ക്കുകയും ഒപ്പം കടുത്ത മനുഷ്യാവകാശലംഘനവുമാണ് നടക്കുന്നത്. നിലവില്‍ ലോകത്തിലെ മികച്ച നഗരങ്ങളിലൊന്നായ ഹോങ്കോങ് കുട്ടികള്‍ക്കു പോലും ജീവിക്കാന്‍ സുരക്ഷിതമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 2012ല്‍ ചൈനീസ് പ്രസിഡന്റ് ഷീജിങ്പിങ് അധികാരത്തിലേറിയതിനു പിന്നാലെ ഹോങ്കോങിന്റെ സ്വയം ഭരണാവകാശങ്ങള്‍ വെട്ടിച്ചുരുക്കുകയാണ്.

ചൈനയുടെ ഒരു പ്രവിശ്യമാത്രമായി മാറ്റാനാണ് സര്‍ക്കാരിന്റെ ശ്രമം, ചൈനയെ പിന്തുണയ്ക്കുന്ന പാവ സര്‍ക്കാരിനെ അട്ടിമറിയിലൂടെ അധികാരത്തിലെത്തിച്ച് ഹോങ്കോങിനെ ചൈന കൈപ്പിടിയിലാക്കുകയും ചെയ്തു. എന്നാല്‍ ജനാധിപത്യവാദികള്‍ നടത്തുന്ന സ്വാതന്ത്യസമരം പുതിയ ചരിത്രം കുറിക്കുമോ എന്ന് കാത്തിരുന്നു കാണാം.