ബഹുമാനപ്പെട്ട ഷാജി അച്ഛന്റെ സംസ്കാര ചടങ്ങുകൾ രണ്ടുദിവസമായി ആണ് റെക്‌സം കത്തീഡ്രലിൽ നടത്തുന്നത് ഏപ്രിൽ 24- തീയതി 11- മണിക്ക് ഭൗതികശരീരം കത്തീഡ്രൽ ഡീൻ റെവ ഫാദർ നിക്കോളാസിന്റെ നേതൃത്വത്തിൽ പള്ളിയിൽ സ്വീകരിച്ച ശേഷം സീറോ മലബാർ ക്രമത്തിലുള്ള മലയാളം ഒപ്പീസും പ്രാർത്ഥനകളും നടത്തുന്നു. ഈ സമയം അച്ഛനെ സ്നേഹിക്കുന്ന യുകെയുടെ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ കഴിയുന്നതാണ്. 24 – തിയതി മാത്രമായിരിക്കും ഭൗദീക ശരീരം ഓപ്പൺ ആയി കാണാൻ അവസരം ഉണ്ടായിരിക്കുക.
NB – പൂക്കൾ, റീത്ത് എന്നിവ അർപ്പിക്കുന്നതിനുള്ള അവസരം അച്ചന്റെ കുടുംബത്തിൽ ഉള്ളവർക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. മറ്റുള്ള അച്ഛന്റെ സ്നേഹിതരും, മലയാളി കൂട്ടായ്മകളും നിങ്ങളുടെ അച്ഛനോടുള്ള സ്നേഹത്തിന്റെ പ്രതീകമായുള്ള ഡോനേഷൻ അച്ഛന്റെ മെമ്മറിക്കായുള്ള ഇന്ത്യയിലെ ബെനടി ക്റ്റൻ സിസ്റ്റേഴ്സ് ഓഫ് ലയൊബോസ് ഹോസ്പിസിനാണ്. (DONATIONS IN MEMORY OF Rev FATHER SHAJI THOMAS PUNNTTU For the Benedictine Sister’s of St. Liobas Hospice in India. C/O Bishops House, Sontley Road, Wrexham. LL13 7EN ) റെക്സം രൂപത ബിഷപ്പ് വഴി കൈമാറുന്നത്. ഡോനെഷൻ നൽകുവാനുള്ള ബോക്സ്‌ പ്രത്യേകം പള്ളിയിൽ ക്രെമികരിച്ചിട്ടുണ്ട് . ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് റെക്‌സം രൂപതയിലുള്ള മലയാളി അച്ചന്മാരുടെ നേതൃത്വത്തിൽ യുകെയുടെ വിവിധ ഭാഗത്തുള്ള വൈദീകരും ചേർന്ന് പരിശുദ്ധ കുർബാനയും ഒപ്പീസും നടത്തുന്നു. കുർബാനക്ക് ശേഷം വൈകിട്ട് അഞ്ചു മണിയോടെ സമാപന പ്രാർത്ഥനകൾ നടത്തുന്നതാണ്. അച്ഛന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ അച്ഛന്റെ സഹോദരി സിസ്റ്റർ ഡോക്ടർ ബെറ്റിയും, ബെറ്റിയുടെ സുഹൃത്ത് സിസ്റ്ററും യുകെ യിൽ എത്തിച്ചേർന്നിട്ടുണ്ട് . ഇരുപത്തിനാലാം തീയതി പള്ളിയിൽ സൂക്ഷിക്കുന്ന ഭൗതികശരീരം 25 തീയതി പതിനൊന്നു മണിക്ക് ബഹുമാനപ്പെട്ട റെക്‌സം ബിഷപ്പ് പീറ്റർ ബ്രിഗനലിന്റെ മുഖ്യ കാർമികത്വത്തിൽ ശവസംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും കുർബാനക്കും മറ്റു പ്രാർത്ഥനകൾക്കും ശേഷം ഭൗതികശരീരം ഷാജി അച്ഛന്റെ സഹവൈദീകർ ചേർന്ന് കാറിലേക്ക് ആനയിക്കുന്നതും തുടർന്ന് പന്ഥാസഫ് സെമിത്തേരിയിൽ ഭൗതികശരീരം അടക്കം ചെയ്യുന്നതുമാണ്.

ഫാദർ ഷാജി പൂനാട്ട് കഴിഞ്ഞമാസം 23-നാണ് ആകസ്മികമായി മരണമടഞ്ഞത് അദ്ദേഹത്തിന് 51 വയസ്സ് മാത്രമായിരുന്നു പ്രായം.
രണ്ടായിരത്തിഎട്ടിൽ വയനാട്ടിൽ നിന്നും എസ് ഡി വി സഭാംഗമായി യുകെയിലെത്തിയ അച്ഛൻ നോർത്ത് വെയിൽസിലെ റെക്‌സം രൂപതയിൽ അംഗമാകുകയും കഴിഞ്ഞ 18 വർഷക്കാലമായി റെക്‌സം രൂപതയിലുള്ള ഹോളി വെൽ ചർച്ച്, സെന്റ് റിച്ചെട് ഗുവാൻ സ്കൂൾ ചാപ്ലിൻ, ടെൺബീഗ് ചർച്, ബ്ലൈനോ ഫെസ്റ്റിന്യോഗ് ചർച്ച് തുടങ്ങിയ ഇടവകകളിൽ സേവനം ചെയ്തു. ഇപ്പോൾ ടവിൻ ചർച്ചിലും, മകംതലത്ത് ചർച്ചിലും സേവനം ചെയ്തു വരുകയാണ് ആകസ്മികമായി അച്ഛനെ മരണം തട്ടിയെടുത്തത്.
ഫാദർ ഷാജി റെക്‌സം രൂപതയിലെ ഓവർസീസ് പ്രീസ്റ്റ് കോഡിനേറ്റർ ആയും രൂപത സേഫ് ഗാർഡിന്റെ പ്രീസ്റ്റ് റെപ്രസെന്ററ്റീവ് ആയും സേവനം ചെയ്തുവയുകയായിരുന്നു.
അദ്ദേഹത്തിന്റെ വേർപാട് റെക്‌സം രൂപതയ്ക്കും അതോടൊപ്പം യുകെയിലുള്ള മലയാളികൾക്കും തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.അദ്ദേഹത്തിന്റെ വേർപാടിൽ റെക്‌സം രൂപതയും, റെക്‌സം കേരളാ കമ്മ്യൂണിട്ടിയും അഗാധമായ ദുഃഖം രേഹപെടുത്തുന്നു ആത്മ ശാന്തിക്കായി പ്രാർത്ഥിക്കുന്നു.

പൊതുദർശനം നടത്തപ്പെടുന്ന കത്തീഡ്രൽ അഡ്രസ് -St Mary’s Cathedral, Regent Street, Wrexham LL11 1RB

കതീഡ്രൽ കാർ പാർക്ക് ഫ്യൂണറൽ ഡയറക്ടറേഴ്സിനും വൈദീകർക്കു മായി ലിമിറ്റ് ചെയ്തിരിക്കുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാർ പാർക്കിങ്‌ പെയ്ഡ് – Island Green Shopping Park, Wrexham, LL13 7LW

സംസ്‌കാരം നടത്തുന്ന പള്ളി സെമിത്തേരി അഡ്രസ് – Pantasaph Franciscan Friary, 5 Monastery Rd, Pantasaph, Holywell CH8 8PN

കൂടുതൽ വിവരങ്ങൾക്ക്‌ CONDACT

FR. JOHNSON KATTIPARAMPIL CMI – 07401441108
FR, CYRIL THADATHIL – 07989965446
Rev Fr Nicholas Enzama AJ Cathedral Dean. – 07443826507
MANOJ CHACKO – 07714282764.
ഇരുപത്തി നാലാം തിയതിയും ഇരുപത്തി അഞ്ചാം തിയതിയും പള്ളിയിൽ നടക്കുന്ന സംസ്കാര ചടങ്ങുകൾ ലൈവ് ആയി കാണാൻ ഡയോസിസ് യൂട്യൂബ് സന്ദർശിക്കുക.
you tube live Diocese of Wrexham
face book live St Mary’s Cathedral. @wrexhamcathedral