പ്രശസ്ത ഗാനരചയിതാവും അവതാരകനുമായ ബീയാര്‍ പ്രസാദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറാി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. കേരളീയത നിറഞ്ഞുനിന്ന കവിതകളും ഗാനങ്ങളും കൊണ്ട് ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു ബീയാര്‍ പ്രസാദെന്ന് മുഖ്യമന്ത്രി.വിയോഗം കലാരംഗത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് സതീശനും അനുശോചിച്ചു. ചങ്ങനാശ്ശേരിയിലെ സുരേഷ് ക്ലിനിക്കിൽ വച്ചായിരുന്നു 61ാം വയസ്സിൽ ബീയാർ പ്രസാദിന്റെ വിയോഗം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വെള്ളിയാഴ്ചയാണ് ബിയാർ പ്രസാദിൻ്റെ സംസ്കാരം നടക്കുക. വ്യാഴാഴ്ച രാത്രിയോടെ സഹോദരിമാർ വീട്ടിലെത്തും. മൃതദേഹം വ്യാഴാഴ്ച രാത്രി 10 മണിയോടെ വീട്ടിലെത്തിക്കും.   എൻ എസ് എസ് കരയോഗത്തിൻ്റെ മങ്കൊമ്പ് ശിവശങ്കരപിള്ള ഹാളിലും പൊതുദർശനം ഉണ്ടാകും.