ജോജി ഫിലിപ്പ് , ക്രോയ്ഡോൺ

മാടപ്പള്ളി : ” എനിക്കെന്റെ അമ്മയെ വേണം ” ,,,” പോലീസുകാർ എന്റെ അമ്മയെ റോഡിലിട്ട് ചവിട്ടി …” ലോകത്തിന്റെ ക്രൂരത ഇതുവരെ അറിഞ്ഞിട്ടില്ലാത്ത , മാടപ്പളി ഗ്രാമവും അതിലെ നല്ലവരായ നിവാസികളുടെയും നന്മ മാത്രമറിയാവുന്ന .. ഒരു 8 വയസ്സുകാരിയുടെ ഈ ചങ്കുപെട്ടുന്ന രോദനം .. പിടിച്ചുലച്ചത് ഇരട്ട ചങ്കനെന്നും , മുചങ്കെനെന്നും വാഴ്ത്തി പാടുന്ന സാക്ഷാൽ പിണാറായി വിജയൻ നയിക്കുന്ന കേരള സർക്കാരിനെയാണ് !! ഇന്ത്യൻ പാർലമെന്റിലും , കേരള നിയമസഭയിലും , എട്ടുദിക്കും പൊട്ടുമാറ് ഉച്ചത്തിൽ ഈ ശബ്ദം അലയടിച്ചു , നേതാക്കന്മാർ കക്ഷി രാഷ്ട്രീയം പോലും നോക്കാതെ മാടപ്പള്ളിലേയ്ക്ക് കുതിച്ചെത്തി , തന്റെ അമ്മയെ കാക്കിയിട്ട ആൺ പോലീസുകാർ നടുറോഡിലൂടെ തെരുവ് നായെ പോലെ വലിച്ചിഴക്കുന്നത് കണ്ടു നിൽക്കേണ്ടി വന്ന സാക്ഷര കേരളത്തിലേ ഈ ബാലികയെ സമാധാനിപ്പിക്കാൻ , കരഞ്ഞു കുതിർന്ന ഗ്രാമ വാസികൾക്കോ , ഓടികൂടിയെത്തിയ നേതാക്കന്മാർക്കോ സാധിച്ചില്ല , കാരണം ആ 8 വയസുകാരി ഈ ലോകത്തോട് ചോദിച്ചത് അവളുടെ അമ്മയ്ക്ക് ലഭിക്കാതെ പോയ നീതിയാണ് .. കേരള സർക്കാർ നാഴികയ്ക്ക് നാൽപതു വട്ടം പറയുന്ന സ്ത്രി സുരക്ഷയാണ് , പറക്കമുറ്റാത്ത , ആ പിഞ്ചു ബാലിക, തന്റെ അമ്മയെ രക്ഷിക്കണേ .. എന്ന് അലമുറയിട്ടിട്ട് കരയാൻ തുടങ്ങിട്ട് 300 ദിനങ്ങൾ കഴിഞ്ഞിരിക്കുന്നു !! നീതി കൊടുക്കില്ല എന്ന് കട്ടായം പറഞ്ഞു , തോൽക്കാൻ മനസ്സുകാണിക്കാത്ത സമര പോരാളികളുടെ മുതുകിൽ നിനച്ചറിവില്ലാത്ത കള്ള കേസുകൾ കുടുക്കി വോട്ടു ചെയ്തു ജയിപ്പിച്ചവരെ തന്നെ തുറങ്കലിൽ അടയ്ക്കുന്ന ” ഭസ്മാസുര ” നിലപട് എടുത്തു തുടരുന്ന പിണറായി സർക്കാരിന് , മറ്റൊരു നന്ദിഗ്രാമം ആയി മാറി കഴിഞ്ഞിരിക്കിന്നു കഴിഞ്ഞ 300 ദിവസങ്ങളായി മാടപ്പള്ളി ഗ്രാമം !!

കഴിഞ്ഞ വർഷം മാർച്ചുമാസമാണ് ( മാർച്ച് 17 , 2022 ) മാടപ്പള്ളി എന്ന കൊച്ചു ഗ്രാമത്തെ കേരള ഭൂപടത്തിൽ ഹൈലൈറ്റ് ചെയ്യിപ്പിച്ച നിർദയ സംഭവം ഉണ്ടായത് , 18 വർഷത്തോളം നാട്ടുകാരെയും , വീട്ടുകാരെയും ഉപേക്ഷിച്ചു വിദേശത്തു ജോലി ചെയ്തു സമ്പാദിച്ച , തന്റെ രണ്ടു വീടുകളും തനിക്ക് നഷ്ടപ്പെടാൻ പോകുന്നു എന്ന് മസ്സിലാക്കിയ വീട്ടമ്മ തന്റെ പറമ്പിൽ കെ റെയിലിന്റെ കുറ്റി നാട്ടാൻ വന്നവരെ തടഞ്ഞു എന്നതാണ് വിഷയത്തിനാധാരം , വീട്ടമ്മയായ റോസിലിൽ ഫിലിപ്പ് ( ജിജി ഫിലിപ്പ് ) എതിർത്തപ്പോൾ സമാധാനപരമായി തിരികെ പോയ കെ റെയിൽ ഉദ്യോഗസ്ഥൻ , ആരാലോ പ്രചോദനമുൾക്കൊണ്ട് , യുദ്ധകാല അടിസ്ഥാനത്തിൽ ഇടിവണ്ടിയുടെ അകമ്പടിയോടെ , നീതിപാലകർ എന്ന് വിളിക്കുന്നവർ , കാക്കിയിട്ട നിർദ്ധയരായ കൊട്ടേഷൻ ഗുണ്ടകളായി മാറി , ആൺ പെൺ , കുട്ടികൾ , വൃദ്ധർ എന്നീ നോട്ടമില്ലാതെ , പിണറായി ഭക്തി , മയക്കുമരുന്നു പോലെ സിരകളിൽ ആവാഹിച്ച ഒരുകൂട്ടം പോലീസുകാരുടെ കാളിയ മർദനമാണ് പിന്നീട് മാടപ്പള്ളിയിൽ അരങ്ങേറിയത് , തുടർന്ന് പോലീസിന്റെ ലാത്തികൾക്കും ,അവരുടെ ” ലാടം” പിടിപ്പിച്ച ഷൂസുകൾക്കും വിശ്രമില്ലയിരുന്നു , മാടപ്പള്ളിലെ 80 കഴിഞ്ഞ മാതാപിതാക്കന്മർക്ക് തങ്ങളുടെ ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത ഈ ദുരവസ്ഥ നേരിൽ കാണേണ്ടി വന്നപ്പോൾ ആയുസു നീട്ടി തന്ന ദൈവത്തെ പോലും അറിയാതെ പഴിച്ചു പോയി ,കിറ്റ് നൽകി ജനത്തിന്റെ കണ്ണിൽ പൊടിയിട്ട ഓശാന കഴിഞ്ഞു ഇനി പീഡന കാലവും മരണവും ദുഃഖ വെള്ളിയുമാണെന്ന് മാടപ്പള്ളിക്കാർ തിരിച്ചറിഞ്ഞ ദിവസം , കൊല്ലാൻ കൊണ്ടുപോകുന്ന അറവ് മാടിന് നൽകിയ വൈക്കോൽ പോലെ കയിച്ചു പിണറായി കൊടുത്ത കിറ്റ്‌ , അന്നുമുതൽ മാടപ്പള്ളിക്കാർക്ക് !!!

ആണെന്നോ പെണ്ണെന്നോ , വൃദ്ധരെന്നോ നോക്കാതെ , ചാകര കഴിഞ്ഞെത്തിയ മുക്കുവന്റെ വള്ളത്തിൽ മൽസ്യം അട്ടിയിട്ടതുപോലെ , ഇടിവണ്ടിയിൽ , മാടപ്പള്ളിക്കാരെ കുത്തിനിറച്ചു , “ഇനി നീയൊക്കെ അഴിയെണ്ണടാ ” എന്നാക്രോശിക്കുന്ന ഒരുപറ്റം കലിതുള്ളുന്ന പോലീസ് ഗുണ്ടകളുടെ കൈക്കരുത്തും , കാൽ കരുത്തും വീണ്ടും മാടപ്പള്ളിക്കാരുടെ മുതുകത്തും മുഖത്തും ഒരുപാട് പ്രയോഗിച്ചു എല്ലാവരെയും തൃക്കുടിത്താനം പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴേയ്‌ക്കും വണ്ടിയിൽ കയറ്റിയ സമര പോരാളികൾക്ക് , പലർക്കും നാമമാത്ര ജീവൻ മാത്രമേ മിച്ചമുണ്ടായിരുന്നുള്ളു , പോലീസ് സ്റ്റേഷന്റെ മുറിയിൽ മനുഷ്യാവകാശത്തിന്റെ കണികപോലുമില്ലാത്ത , ജനമൈത്രി എന്ന പേരിന് പോലും അപമാനമായ പോലീസുകാരുടെ വായിൽ നിന്ന് വരുന്ന അറയ്ക്കുന്ന വാക്കുകൾ അവർ സമര പോരാളികളുടെ മുതുകത്തു നൽകിയ കനത്ത പ്രഹരത്തെക്കാളും സഹികെട്ടതായിരുന്നു , മെഡിക്കൽ പരിശോധന കഴിഞ്ഞു 150 ൽ പരം ആളുകൾക്കെതിരെ എടുത്ത കേസിൽ പലരെയും മനസ്സില്ലാ മനസോടെ ജാമ്യത്തിൽ വിട്ടയച്ചപ്പോഴും പോലീസുകാരുടെ മുഖത്തു , അമ്പെയ്തു വീഴ്ത്തിയ പക്ഷിയുടെ പിടപ്പ് കണ്ടു രസിക്കുന്ന നിർദ്ധയ കാട്ടാളന്റെ ക്രൂര പുഞ്ചിരിയുണ്ടായിരുന്നു , പാവം ഗ്രാമ വാസികൾക്ക് അന്ന് മനസ്സിലായില്ല അന്ന് തുടങ്ങിയ കേസുകൾ ഇനി ഒരിക്കലും അവസാനിക്കാത്ത കേസുകളുടെ സുനാമിയായി അവർക്ക് നേരെ പതിക്കുമെന്ന് !! കെ റെയിൽ വിരുദ്ധ സമരത്തിൽ വലിച്ചിഴയ്ക്ക പെട്ട വീട്ടമ്മ ശ്രീമതി റോസിലിൽ ഫിലിപ്പിന്( ജിജി ഫിലിപ്പ് ) എതിരായി തന്നെയുണ്ട് 23 ൽ പരം കേസുകൾ .

വിട്ടു തലടങ്കലിൽ പെട്ട രാജ്യ ദ്രോഹ കുറ്റമാരോപിച്ച കുറ്റവാളിയെ പോലെയാണ് ഇപ്പോൾ ഈ സമര പോരാളിയായ വീട്ടമ്മയുടെ അവസ്ഥ , സ്വന്തം പറമ്പിൽ ഒരു കൃഷി ഇറക്കുവാനോ , വിളവെടുക്കാവണോ , ഈ വീട്ടമ്മയ്ക്കാവില്ല , കൃഷിയിറക്കിയാൽ പിഴുതെറിയും എന്ന് ഒരു മറയുമില്ലതെ ഭീഷണി മുഴക്കുന്ന പിണറായി ഭക്തരുടെയും , മാടപ്പള്ളിൽ ജീവിക്കനുവദിക്കില്ലന്ന് മുഖത്ത് നോക്കി പറയുന്ന പാർട്ടി പോരാളികളുടെയും , നിരന്തര ശല്യം മൂലം ജീവിതം ചോദ്യചിഹ്നമായി മാറിക്കഴിഞ്ഞു ജിജി ഫിലിപ്പ് എന്ന ഈ വീട്ടമ്മക്ക് , വയോ വൃദ്ധരായ , സ്വന്തം അമ്മയെയും , ഭർത്താവിന്റെ അമ്മയെയും ശിശ്രുഷിക്കേണ്ട ഈ വീട്ടമ്മയ്ക്ക് , ഒരിക്കലും നേരം തികഞ്ഞിട്ടല്ല കേസുകൾക്കായി , പോലീസ് സ്റ്റേഷനുകളിലും , കോടതികളിലും ആഹാരം പോലും കഴിക്കാതെ പോകേണ്ടി വരുന്നത് , ഒരിക്കലും കണ്ണിൽ ചോരയില്ലതെ മനസ്സറിയാത്ത കേസുകൾ ചാർത്തി തരുമ്പോഴും , “നിന്നെ അനുഭവിപ്പിക്കുമെടി ” എന്ന് പറയാതെ പറയുന്ന പിണറായി പോലീസിന്റെ ക്രൂര പുഞ്ചിരി കണ്ടു മടുത്തതുകൊണ്ട് , ഇപ്പോൾ ഒരു ഭയവുമില്ല എന്ന രീതിയിലേക്ക് മാറി ഈ മാടപ്പള്ളിക്കാരി വീട്ടമ്മ , എന്നാലും സമരത്തിൽ നിന്നിം പിന്മാറില്ല എന്ന ശതമായ തീരുമാനത്തിലാണ് ജിജി ഫിലിപ്പും , മാടപ്പള്ളിലെ ആയിരക്കണക്കിന് ജനങ്ങളും , പച്ചയായ ഗ്രാമത്തിന്റെ സൗന്ദര്യവും , പച്ചയായ മനുഷ്യരുടെ ഹൃദയ വിശാലതയും മാടപ്പള്ളിയുടെ മുഖമുദ്രയായിരുന്നു , എന്നാൽ ഒരു ഭരണാധികാരിയുടെ നിലതെറ്റിയ ഗർവിന്റെയും , പക്വതയില്ലാത്ത തീരുമാനത്തിന്റെയും ഫലമായി , പോലീസ് രാജ് നടപ്പാക്കി , മനുഷ്യരെ രാഷ്ട്രീയത്തിന്റെ പേരിൽ വെറുപ്പിച്ചു , ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം നടപ്പിലാക്കുന്ന പിണറായിയുടെയും കൂട്ടുകാരുടെയും ഭരണത്തിന്റെ ശവമഞ്ചലിൽ അടിക്കുന്ന അവസാനത്തെ ആണിയാകും മാടപ്പള്ളിക്കാരുടെ കെ റെയിൽ വിരുദ്ധ സമരം എന്നുറപ്പ് , നന്ദിഗ്രാമിൽ തകർന്ന ബംഗാള് പോലെ ഇനി കെ റെയിലിൽ തകർന്ന കേരളത്തിൽ മാത്രമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകാർ എന്ന് കേൾക്കാൻ നാളധികം വേണ്ടിവരില്ല എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം മാടപ്പള്ളിക്കാരും !!!

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാടപ്പള്ളി കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്ത ഒട്ടു മിക്ക ആളുകളും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ പീഡനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ് , ഒന്നുകിൽ പോലീസിൽ നിന്നും അല്ലെങ്കിൽ പിണറായി ഭക്തരായ സഖാക്കളിൽ നിന്നും , പോലീസും കോടതിയും മാടപ്പള്ളിക്കാർക്ക് പണ്ട് ഭയമായിരുന്നെങ്കിൽ ഇന്ന് കുഞ്ഞുകുട്ടി ആബാലവൃന്ദം മാടപ്പള്ളിക്കാർക്ക് ഈ വർഗ്ഗത്തിന്റെ പുച്ഛമാണ് കുഞ്ഞിനെ സമര മുഖത്ത് കൊണ്ടുവന്നു എന്ന് ആരോപിച്ചു ബാലാവകാശ കേസ് എടുത്തിരിക്കുകയാണ് മാടപ്പള്ളിയിൽ കെ- റെയില്‍ വിരുദ്ധ സമരത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ജിജി ഫിലിപ്പിനെതിരെ , അമ്മക്കൊപ്പം നിൽക്കുക എന്നത് കുഞ്ഞിന്റെ അവകാശമാണ്. സ്വന്തം വീട്ടുമുറ്റത്ത് നിന്നപ്പോഴാണ് പൊലീസ് അതിക്രമം നടത്തിയത്. ബാലാവകാശ കമ്മീഷന്റെ നടപടിയെ നിയമപരമായി നേരിടുമെന്നും ജിജി ഫിലിപ്പ് പറഞ്ഞു. സമരത്തില്‍ ചിലർ കുട്ടികളെ കവചമാക്കുകയാണെന്ന് ബാലാവകാശ കമ്മീഷന്‍ ആരോപിച്ചിരുന്നു., സ്ത്രീ സമത്വവും , സ്ത്രീ സുരക്ഷയും ഈ സർക്കാരിൽ നിന്നിം തീർത്തും മാറിപ്പോയിരിക്കുന്നു , കെ റെയിൽ കുറ്റി നാട്ടിയതിനാൽ , പഠിത്തം മുടങ്ങിയവരും , വീട് പണിയാൻ പറ്റാത്തവരും , വസ്തു വിറ്റ് പെണ്മക്കളുടെ കല്യാണം നടത്താമെന്ന് സ്വപ്നം കണ്ട മാതാപിതാക്കളും നാൾക്ക് നാൾ കുടി വരുകയാണ് മാടപ്പള്ളിയിൽ , ജാതി മത വർഗ്ഗ വർണ്ണ ഭേതമില്ലാതെ ഒരുമയോടെ കഴിഞ്ഞ മാടപ്പള്ളിക്കാർക്ക് , നശിച്ച രാഷ്ട്രീയത്തിന്റെ വിഷ വിത്ത് പാകി ജനങ്ങളെ തിരിക്കാൻ നോക്കിയാ പിണറായി സഖാവിന് തെറ്റി , കാരണം കെ റെയിൽ വിരുദ്ധ സമരത്തിന് കക്ഷി രാഷ്രിയമില്ല .. അവിടുത്തെ ജങ്ങൾക്ക് , അതായത് കൊച്ചു കുട്ടി മുതൽ മുതു മുത്തശ്ശിക്ക് വരെ ഒന്നേ അറിയൂ അവർ ഒന്നായി ഒന്ന് മാത്രമേ പറയു അത് മറ്റൊന്നുമല്ല ” കെ റെയിൽ വേണ്ട , കേരളം മതി ..!!” എന്നത് മാത്രം , മാടപ്പള്ളിക്കാരുടെ ഭാഷയിൽ ഇത് ഒരു സമരമല്ല .. അതിജീവനത്തിന്റെ ജീവ-മരണ പോരാട്ടമാണ് … !!

കെ റെയിൽ വിരുദ്ധ സമരം തുടങ്ങി വച്ച ബാബു കുട്ടൻചിറയും ( ജില്ലാ ചെയർമാൻ ), മിനി ഫിലിപ്പും ( ജില്ലാ രക്ഷാധികാരി ), വി ജെ ലാലിയും ( ജില്ലാ രക്ഷാധികാരി ) എസ് രാജീവൻ (സംസ്ഥാന ജനറൽ കൺവീനർ )
എം പി ബാബുരാജ് (സംസ്ഥാന ചെയർമാൻ ) ജോസഫ് എം പുതുശ്ശേരി ( മുൻ MLA )ചാക്കോച്ചൻ മണലേൽ ( സംസ്ഥാന വൈസ് ചെയർമാൻ ) എന്നീ നേതാക്കൻമാർ ചങ്ക് ചേർന്ന് മുന്നോട്ട് നയിക്കുന്ന ഈ സമരം വിജയിപ്പിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നത് മാടപ്പള്ളിയിലെ അനേകായിരം സ്ത്രീ ജനങ്ങളാണ് , അതിൽ ആദ്യം പറഞ്ഞ പിഞ്ചുബാലിക ഉൾപ്പെടും , അവൾക്ക് സപ്പോർട്ടായി അവളുടെ 80 കഴിഞ്ഞ മുത്തശ്ശിയും!!!