പ്രവാസികൾക്ക് ആഘോഷം എന്നും ഒരുമിക്കലിന്റെ  സന്തോഷമാണ്. ഗൃഹാതുരത്വത്തിന്റെ ഓർമ്മകളെ അയവിറക്കി കൊണ്ട് കുടുംബങ്ങൾ ഒത്തുകൂടി സന്തോഷം പങ്ക് വയ്ക്കുന്നു. മഞ്ഞു പെയ്തിറങ്ങുന്ന ജനുവരിയിൽ സ്റ്റോക്ക് ഓൺ ട്രെൻഡിന്റെ മടിത്തട്ടിൽ ആഘോഷത്തിമിർപ്പ്. കേരള കൾച്ചറൽ അസോസിയേഷന്റെ സ്റ്റോക്ക് ഓൺ ട്രെൻഡിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം 2018 ജനുവരി 6 ശനിയാഴ്ച വൈകീട്ട് അഞ്ചര മുതൽ ട്രെന്റ് വെയിൽ ജൂബിലി ഹാളിൽ വച്ച് നടത്തപ്പെടുന്നു. യുകെയിലെ പ്രമുഖ ഗാനമേള ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഗാനമേള, ആഘോഷത്തിമിർപ്പിനെ കോരിത്തരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികൾ അരങ്ങേറുന്നതാണ്.

സ്നേഹവിരുന്നോട് കൂടിയ ഈ പരിപാടിയിലേക്ക് സ്റ്റോക്ക് ഓൺ ട്രെൻഡിലെ മുഴുവൻ മലയാളികളെയും കെസിഎ ഹൃദയംഗമായി സ്വാഗതം ചെയ്യുന്നു.

വേദി:

JUBILEE HALL

TRENTVALE

ST46PZ

കൂടുതൽ വിവരങ്ങൾക്ക്:

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രസിഡന്റ് സോബിച്ചൻ കോശി: 07934667075

സെക്രട്ടറി ബിന്ദു സുരേഷ്: 07791068175

വാർത്ത: സോബിച്ചൻ കോശി