ജെപി മറയൂര്‍

സി.പി.എമ്മിന്റെ ദേശീയ സെക്ട്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സ:സീതാറാം യെച്ചൂരിയ്ക്ക് ബെല്‍ഫാസ്റ്റില്‍ സ്വീകരണം നല്‍കും. ചെണ്ടവാദ്യങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ നല്‍കുന്ന സ്വീകരണ ചടങ്ങിന് ശേഷം ക്യൂന്‍സ് യുണിവേഴ്സ്റ്റിയുടെ ഹ്യൂമന്‍ ജ്യോഗ്രഫി വിഭാഗം പ്രവര്‍ത്തിക്കുന്ന ലക്ച്ചര്‍ തീയറ്ററില്‍ ‘ട്രമ്പ് യുഗത്തില്‍ ഇടത് രാഷ്ട്രീയത്തിന്റെ പ്രസ്‌ക്തി’ എന്ന വിഷയത്തെ കുറിച്ച് യെച്ചൂരി പ്രസംഗിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യുണിസ്റ്റിന്റെ ബെല്‍ഫാസ്റ്റ് ഘടകം സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയില്‍ ഇടത് സാംസ്‌കാരിക സംഘടനയായ സമീക്ഷ, ക്യൂന്‍സ് സ്റ്റുഡന്‍സ് യൂണിയന്‍ എന്നീ സംഘടനകളും പങ്കാളികള്‍ ആണ്. സ:സീതാറാം യെച്ചൂരിയുടെ സ്വീകരണ പരിപാടിയിലേയ്ക്ക് എല്ലാ ജാനാധിപത്യ വിശ്വാസികളെയും രാഷ്ട്രീയഭേദമന്യേ ക്ഷണിക്കുന്നതായി അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എബി അബ്രഹാം, ദേശീയ വര്‍ക്കിങ്ങ് കമ്മിറ്റി അംഗം എസ്.എസ്.ജയപ്രകാശ് എന്നിവര്‍ അറിയിച്ചു.

പരിപാടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Nelson Peter : 07853352942
Aby Abraham: 07428630136
Baiju Narayanan:07886655128