തിരുവനന്തപുരം: തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് യേശുദാസ് അപേക്ഷ നല്‍കി. പ്രത്യേക ദൂതന്‍ വഴി ക്ഷേത്രം എക്‌സിക്യൂട്ടീവ് രതീശനാണ് അപേക്ഷ കൈമാറിയത്. വിജയദശമി ദിവസമായ 30-ാം തിയതി ദര്‍ശനത്തിന് അനുവാദം നല്‍കണമെന്നാണ് ഇന്നലെ നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അപേക്ഷയില്‍ നാളെ ചേരുന്ന എക്‌സിക്യൂട്ടീവ് യോഗം തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ തന്ത്രിയുടെ അഭിപ്രായവും ചോദിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രതീശന്‍ വ്യക്തമാക്കി. ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ ക്ഷേത്രത്തില്‍ പ്രവേശനത്തിന് അനുമതിയുള്ളത്. വിദേശികള്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ അനുവാദത്തോടെ ക്ഷേത്രത്തില്‍ പ്രവേശിക്കാറുണ്ട്.
മൂകാംബിക, ശബരിമല എന്നിവിടങ്ങളില്‍ സ്ഥിരം സന്ദര്‍ശകനാണ് യേശുദാസ്. എന്നാല്‍ ഗുരുവായൂരിലും പദ്മനാഭ സ്വാമിക്ഷേത്രത്തിലും യേശുദാസിന് പ്രവേശനാനുമതി ലഭിച്ചിട്ടില്ല. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ യേശുദാസിന് അനുകൂലമായി തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Leave a Reply