കൊവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെ കുറിച്ചും കൊവിഡ് മുക്ത ഭാരതത്തിനായുള്ള പ്രധാനമന്ത്രിയുടേയും ആരോഗ്യവകുപ്പിന്റേയും പ്രവര്‍ത്തനങ്ങളെ കുറിച്ചും സംസാരിക്കുന്നതിനിടെ പച്ചത്തെറി വിളിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ദേശീയ മാധ്യമമായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ആദിത്യനാഥ് മോശം പരാമര്‍ശം നടത്തിയത്. ശേഷം എഎന്‍ഐ വീഡിയോ പിന്‍വലിക്കുകയും, ആദിത്യനാഥിന്റെ മറ്റൊരു ബൈറ്റ് വീണ്ടും അപ്ലോഡ് ചെയ്യുകയുമായിരുന്നു. നേരത്തെ നല്‍കിയ ലൈവ് സൗണ്ട് ബൈറ്റ് പിന്‍വലിച്ചിരിക്കുന്നു എന്ന എഡിറ്ററുടെ കുറിപ്പോടെയാണ് പുതിയ ബൈറ്റ് മാധ്യമം പങ്കുവെച്ചത്.
കൊവിഡ് മുക്ത ഭാരതത്തിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്ര ആരോഗ്യവകുപ്പ് അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു തുടങ്ങിയതിന് പിന്നാലെ സാങ്കേതികമായി ചിലപ്രശ്നങ്ങള്‍ ഉണ്ടായെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ആദിത്യനാഥ് തെറിവിളി നടത്തിയത്.
Leave a Reply