ജോസ്

നീയും ഞാനും
നമ്മുടെ സ്വപ്നങ്ങളും
ഒരിക്കല്‍ മനസ്സില്‍
നിറഞ്ഞു നിന്നിരുന്ന
നിറയെ സുന്ദരമായ
വര്‍ണ്ണചിത്രങ്ങള്‍
പോലെയായിരുന്നു….

എന്നോ എന്റെ മനസിലെ
ആ വര്‍ണ്ണചിത്രത്തില്‍
കറുപ്പിന്റെ പേനയില്‍
ആദ്യാക്ഷരങ്ങളെഴുതി നീ
എന്നെ കൂട്ടാതെ ഞാന്‍
പോകും വഴിക്കെതിരായി
കടന്നു പോയി..

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ന് നീ പോയ വഴികളില്‍
ഇരുട്ടിന്റെ കറുത്ത നിറമുള്ള
അന്ധകാരം മാത്രമാണുള്ളത്
നീയെനിക്കു സമ്മാനിച്ച
ആ കറുപ്പാണ് ഇന്നെനിക്കു
നിന്റെ ഓര്‍മകളില്‍ നിന്നുള്ള രക്ഷ…

എങ്കിലും ആ കറുപ്പിനുള്ളില്‍
ഒരു ക്ലാവുപിടിച്ച ഓര്‍മപോലെ
നിന്റെ ഉള്ളിലെ വെളുപ്പ്
ഞാന്‍ കാണുന്നു….
പക്ഷെ കറുപ്പ് കട്ടപിടിച്ച
നിന്റെ ഓര്‍മകളില്‍
എത്ര നിറം നല്‍കിയാലും
അന്നത്തെ പോലെ
പൂര്‍ണ്ണശോഭയില്‍
നിന്നിലേക്കെത്തുവാന്‍
സാധിക്കുന്നില്ലെനിക്കിന്നു….