ഇച്ചായാ എന്ന് ആളുകള്‍ വിളിക്കുന്നത് തനിക്ക് താല്‍പ്പര്യമുള്ള കാര്യമല്ലെന്ന് നടന്‍ ടൊവിനോ തോമസ്. ഞാനൊരു ക്രിസ്ത്യാനി ആയതുകൊണ്ടാണ് എന്നെ ഇച്ചായന്‍ എന്ന് വിളിക്കുന്നതെങ്കില്‍ അത് വേണോ എന്നാണ് ടോവിനോ ചോദിക്കുന്നത്. സിനിമയില്‍ വരുന്നതിന് മുമ്പോ അല്ലെങ്കില്‍ കുറച്ച് നാള്‍ മുന്‍പോ ഈ വിളികേട്ടിട്ടില്ല. സുഹൃത്തുക്കള്‍ പോലും ചേട്ടാ എന്നാണ് വിളിക്കുക. അതിനാല്‍ ആ ഒരു കണ്ണുകൊണ്ട് കാണുന്നിതിനോട് വിയോജിപ്പുണ്ട് ടൊവിനോ പറയുന്നു.

ഏതെങ്കിലും ഒരു മതത്തിലോ അങ്ങനെ ഏതെങ്കിലും വിശ്വസിക്കുന്ന ആളല്ല ഞാന്‍ എന്നും ടൊവിനോ കൂട്ടിച്ചേര്‍ക്കുന്നു. ഇച്ചായന്‍ എന്ന് വിളിക്കുമ്പോള്‍ അത് ഒരു പരിചയമില്ലാത്ത വിളിയാണ്. അത് ഇഷ്ടം കൊണ്ടാണെങ്കില്‍ ഒക്കെയാണ്, പക്ഷെ മുസ്ലീമായാല്‍ ഇക്കയെന്നും, ഹിന്ദുവായല്‍ ഏട്ടാ എന്നും, ക്രിസ്ത്യാനിയായല്‍ ഇച്ചായ എന്നും വിളിക്കുന്ന രീതിയോട് താല്‍പ്പര്യമില്ല. നിങ്ങള്‍ക്ക് എന്നെ ടൊവിനോ എന്ന് വിളിക്കാം. ടൊവി എന്ന് വിളിക്കാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു എന്ന സിനിമയാണ് കഴിഞ്ഞ ദിവസം ടൊവിനോയുടെതായി ഇറങ്ങിയത്. ഇതിന്റെ പ്രചാരണാര്‍ത്ഥമായിരുന്നു ടൊവിനോയുടെ അഭിമുഖം.