ഖത്തറിലെ മലയാളി യുവ വ്യവസായിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
17 February, 2016, 8:43 am by News Desk 1

ദോഹ : പ്രവാസി മലയാളിയായ യുവ വ്യവസായിയെ ഹിലാലിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി . തിരുവല്ല സ്വദേശി അനില്‍ തോമസ്‌ ജേക്കബ് -40 ആണ് മരിച്ചത് . ദോഹയില്‍ ലെവല്‍ എഞ്ചീനിയര്‍ ഡബ്ല്യു എല്‍ എല്‍ എന്ന കമ്പനിയുടെ ജനറല്‍ മാനേജറായിരുന്നു . ഭാര്യയും 3 മക്കളുണ്ട് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആത്മഹത്യയാണെന്ന് സംശയിക്കുന്നു . ഹിലാലില്‍ കുടുംബത്തോടൊപ്പമായിരുന്നു താമസം . താമസിക്കുന്ന വീടിന്‍റെ മുകളിലത്തെ നിലയില്‍ ആണ് അനിലിനെ മരിച്ച നിലയില്‍ കണ്ടത് . ഭാര്യയും മക്കളും താഴത്തെ നിലയിലായിരുന്നു .ബിസിനസ് പരാജയം മൂലമുണ്ടായ സാമ്പത്തിക ബാധ്യതയാണ് കാരണമായി സംശയിക്കുന്നത് . ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു സംഭവം . മൃതദേഹം ഹമാദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് . ഖത്തര്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ പള്ളി ഇടവകാംഗമാണ് അനില്‍ . ബഹറിനിലെ മനാമയില്‍ പ്രവാസി ജീവിതം നയിച്ച ശേഷമാണ് അനില്‍ ഖത്തറില്‍ എത്തിയത്

വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Comments are closed.

RELATED NEWS

RECENT POSTS
Copyright © . All rights reserved