വിവാഹം കഴിഞ്ഞ് ഒരുമാസത്തിനകം വിവാഹ മോചനം ആവശ്യപ്പെട്ട് യുവാവ്. മേക്കപ്പില്ലാതെ ഭാര്യയുടെ മുഖം കണ്ടതാണ് വിവാഹമോചനത്തിനു കാരണമായി യുവാവ് കോടതിയെ അറിയിച്ചത്. ഭാര്യക്ക് താൻ വിചാരിച്ച സൗന്ദര്യമില്ലെന്നാണ് യുവാവിന്റെ വാദം. ഈജിപ്തിലാണ് സംഭവം. മേക്കപ്പില്ലാത്ത ഭാര്യയെ കണ്ടപ്പോൾ ഞെട്ടലുണ്ടായെന്നും ഇയാൾ കോടതിയെ അറിയിച്ചു. വിവാഹത്തിനു മുൻപ് കനത്ത മേക്കപ്പ് ഉപയോഗിച്ചിരുന്ന അവൾ എന്നെ ചതിച്ചു. മേക്കപ്പില്ലാതെ അവളെ കാണാൻ ഭംഗിയില്ല. ’– യുവാവ് കോടതിയിൽ പറഞ്ഞു. ഒരുമാസം ഒരുമിച്ചു കഴിഞ്ഞെങ്കിലും ആ മുഖത്തെ സ്നേഹിക്കാൻ സാധിച്ചില്ലെന്നും യുവാവ് കോടതിയിൽ പറഞ്ഞു. തുടർന്ന് യുവാവ് വിവാഹ മോചനം ആവശ്യപ്പെടുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. യുവതിയുടെ മേക്കപ്പിട്ട ഫോട്ടോകളാണ് ഫേസ് ബുക്കിൽ ഉണ്ടായിരുന്നത്. ഈ ഫോട്ടോകളിൽ ആകൃഷ്ടനായാണ് യുവാവ് വിവാഹം ചെയ്തത്. എന്നാൽ പിന്നീടാണ് ഫോട്ടോകളെല്ലാം മേക്കപ്പിട്ടതാണെന്ന് മനസ്സിലായതെന്നും യുവാവ് കോടതിയിൽ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘വിവാഹത്തിനു മുൻപ് പല തവണ കണ്ടിട്ടുണ്ടെങ്കിലും അന്നെല്ലാം അവൾ മേക്കപ്പിട്ടിരുന്നു. അതിനാൽ യഥാർഥ രൂപം മനസ്സിലായിരുന്നില്ല. അവളുടെ യഥാർഥ രൂപം കണ്ടപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. മുൻപ് കണ്ട വ്യക്തിയേ ആയിരുന്നില്ല അവൾ. തികച്ചും വ്യത്യസ്തയായിരുന്നു. ഞാൻ വഞ്ചിക്കപ്പെട്ടു. എനിക്ക് വിവാഹ മോചനം വേണം. പരമാവധി ഒത്തു പോകാൻ ശ്രമിച്ചു. സാധിക്കാത്തതിനാലാണ് വിവാഹ മോചനം ആവശ്യപ്പെട്ടുന്നത്. ’– യുവാവ് കോടതിയിൽ പറഞ്ഞു