പൂച്ചാക്കല്‍(ആലപ്പുഴ): അഞ്ച്‌ വയസുള്ള മകനെ ഉപേക്ഷിച്ച്‌ നാടുവിട്ട യുവതിയും കാമുകനും അറസ്‌റ്റില്‍. അരൂക്കുറ്റി വടുതല സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയേയും കാമുകനായ മലപ്പുറം തിരൂര്‍ വെങ്ങാലൂര്‍ കോടനിയില്‍ മുഹമ്മദ്‌ നിസാറി (26)നെയുമാണ്‌ പൂച്ചാക്കല്‍ എസ്‌.ഐ: കെ.ജെ. ജേക്കബിന്റെ നേതൃത്വത്തില്‍ പാലക്കാട്ടുനിന്ന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കഴിഞ്ഞ മാസം 27 നാണ്‌ യുവതിയെ വീട്ടില്‍നിന്ന്‌ കാണാതായത്‌. അനേ്വഷണത്തില്‍ തിരൂര്‍ സ്വദേശിയായ യുവാവിനൊപ്പം കടന്നതായി കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്ന ഇവരെക്കുറിച്ച്‌ പിന്നീട്‌ വിവരം ലഭിച്ചില്ല. തുടര്‍ന്ന്‌ ചേര്‍ത്തല ഡിവൈ.എസ്‌.പി: കെ.ബി. വിജയന്റെ നിര്‍ദേശ പ്രകാരം പ്രത്യേക അനേ്വഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാമൂഹികമാധ്യമങ്ങള്‍ വഴിയാണ്‌ ഇരുവരും പരിചയപ്പെട്ടത്‌. യുവതി വീട്ടില്‍നിന്ന്‌ കൊണ്ടുപോയ സ്വര്‍ണാഭരണങ്ങള്‍ വിറ്റ്‌ കോയമ്പത്തൂര്‍, ചെന്നൈ, ബംഗളുരു, മുംബൈ എന്നിവിടങ്ങളില്‍ താമസിച്ച്‌ ആര്‍ഭാട ജീവിതം നയിച്ചശേഷം ഇവര്‍ പാലക്കാട്‌ എത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ്‌ ചെയ്‌തു.