ഹെല്‍മെറ്റ് പരിശോധനക്കിടയില്‍ പോലീസ് യുവാവിന്റെ ബൈക്ക് തള്ളിയിട്ടതായി പരാതി. തിരുവനന്തപുരം ജില്ലയിലെ മലയന്‍കീഴ് പോലീസിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ പരിക്കേറ്റ നിഥിന്‍ എന്ന യുവാവിന്റെ സുഹൃത്താണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ഇരുട്ടില്‍ മറ്റൊരു വാഹനത്തിന്റെ പിറകില്‍ ഒളിച്ചിരുന്ന് ബൈക്കിനു മുന്നിലേക്ക് ചാടി വീണ് ഹാന്‍ഡിലില്‍ പിടിച്ച് തള്ളിയ പോലീസാണ് അപകടമുണ്ടാക്കിയതെന്ന് നിഥിന്റെ സുഹൃത്ത് ശിവ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
അപകടത്തില്‍ സാരമായി പരിക്കേറ്റ നിഥിന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. പോലീസിന്റെ അശ്രദ്ധമൂലം സംഭവിച്ച അപകടത്തെ കുറിച്ച് ശിവ പോസ്റ്റ് ചെയ്ത കുറിപ്പ് നവ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. നിരവധി പേരാണ് മലയന്‍കീഴ് പോലീസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് കമന്റ് ചെയ്തിരിക്കുന്നത്.
ശിവയുടെ പോസ്റ്റിന്റ പൂര്‍ണരൂപം;
ഇത് നമ്മുടെ ഒരു കൂട്ടുകാരൻ ആണ് നിതിൻ രണ്ട് ദിവസം മുന്നേ ഒരു ബൈക്ക് axidant പറ്റി ഇപ്പോ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആണ്. ഇവൻ വെള്ളമടിച്ച് ബൈക്ക് ഓട്ടിച്ചോ, ബൈക്കിൽ പോയപ്പോൾ ഫോണിൽ കളിച്ചോ വീണത് അല്ല മലയിൻകീഴ് police helmets checking ഇട യിൽ പറ്റിയതാണ് അതും ഇരുട്ടത്ത് കണ്ട വണ്ടിയുടെ പിറകിൽ ഒളിച്ചു നിന്നുട്ട് ബൈക്കിൽ വന്നപ്പോൾ ചാടി വീണ് handlil പിടിച്ചു തള്ളി ഇട്ടത് അതും ഒരു നൂറു രൂപക്ക് വേണ്ടി നാണം ഉണ്ടോ പോലീസുകാര. അല്ലാ ഞാൻ ആലോചിക്കുകയാണ് ഇൗ വാർത്ത ഒന്നും share ചെയ്യാൻ ആരും ഇല്ലാ കാരണം ഇത് ചെയ്തത് പൊലീസ് അനല്ലോ. വല്ല സിനിമ നടിമാരുടെയും ഫോട്ടോ എങ്കിൽ അത് share ചെയ്യാൻനൂറ് പേര് ഇത് ഒന്നും ആരും share ചെയ്യണ്ട ഇന്ന് ഇവൻ എങ്കിൽ നാളെ നിങ്ങൾ ഓർത്താൽ നല്ലത്.
Leave a Reply