ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: ലാറ്റിനമേരിക്കയെ ഭീതിയിലാഴ്ത്തിക്കഴിഞ്ഞ സിക വൈറസ് യൂറോപ്പിലേക്കും അതിവേഗം പടരുന്നു. ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ അയര്‍ലന്‍ഡിലും രോഗബാധ സ്ഥിരീകരിച്ചു.
അയര്‍ലന്‍ഡില്‍ രണ്ടു പേര്‍ക്കാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ തമ്മില്‍ ബന്ധമൊന്നുമില്ല. എന്നാല്‍, ഇരുവരുടെയും രോഗം പൂര്‍ണമായി ഭേദപ്പെടുകയും ചെയ്തു.
സിക വൈറസ് ബാധിതമായ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളവരാണ് ഇരുവരും. അവിടെനിന്നു തന്നെയാണ് വൈറസ് ഇവര്‍ക്കും പിടിപെട്ടതെന്നാണ് കരുതുന്നത്.
സിക വൈറസിനെതിരേ ലോകാരോഗ്യ സംഘടന ആഗോള ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഇതിനിടെ, യുഎസിലും രോഗബാധ സ്ഥിരീകരിച്ചു എന്ന വാര്‍ത്തയ്ക്കു പിന്നാലെ, ലൈംഗിക ബന്ധത്തിലൂടെയും വൈറസ് പടരുന്നു എന്ന വെളിപ്പെടുത്തലും പുറത്തുവന്നിട്ടുണ്ട്. കൊതുകുകള്‍ വഴിയാണ് രോഗം സാധാരണ പടരുന്നത്
Related News