ലണ്ടന്‍: സിക വൈറസുമായി ബന്ധപ്പെട്ട ജനനവൈകല്യത്തിന്റെ ചെറിയൊരുഭാഗം മാത്രമാണ് മൈക്രോസെഫാലിയെന്ന് യേല്‍ സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വകുപ്പ് വിദഗദ്ധന്‍ ആല്‍ബര്‍ട്ട് കോ. ഗര്‍ഭിണികളില്‍ സിക ബാധിക്കുന്നത് മൂലം കുഞ്ഞുങ്ങളിലുണ്ടാകുന്ന തലച്ചോര്‍ വൈകല്യമാണ് മൈക്രോസെഫാലി. ഈ രോഗം ബാധിച്ച കുഞ്ഞുങ്ങളുടെ തലയ്ക്ക് വലിപ്പും താരതമ്യേന കുറവായിരിക്കും. ഇത്തരം പ്രശ്‌നങ്ങളില്ലാത്ത കുഞ്ഞുങ്ങള്‍ക്കും സങ്കീര്‍ണമായ നാഡീപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇക്കാര്യം ഇനിയും സ്ഥീരികരിക്കാനായിട്ടില്ല.
മറ്റ് തലച്ചോര്‍ രോഗങ്ങളുടെ കാരണം സിക വൈറസ് ആണെന്നും സ്ഥീരികരിക്കാന്‍ കഴിഞ്ഞിട്ടില്ല. സാല്‍വഡോര്‍, ബ്രസീല്‍ തുടങ്ങിയ സ്ഥലങ്ങളിലെ പ്രസവാശുപത്രികളില്‍ നിന്ന് മൈക്രോസെഫാലി വിവരങ്ങള്‍ ഗവേഷകര്‍ ശേഖരിക്കുന്നുണ്ട്. കേന്ദ്രനാഡീവ്യൂഹത്തിനുണ്ടാകുന്ന തകരാറുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാല്‍സ്യം ധാരാളമായി അടിഞ്ഞ് കൂടുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി ആല്‍ബര്‍ട്ട് കോ ചൂണ്ടിക്കാട്ടുന്നു. ചില കുട്ടികളുടെ തലച്ചോറില്‍ ചുളിവുകള്‍ കാണാനാകുന്നില്ലെന്നും കോ പറയുന്നു. ഇത് പതിവുളളതല്ല. നവജാതശിശുക്കളില്‍ പലര്‍ക്കും കാഴ്ചകേള്‍വി പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളാണ് മൈക്രോ സെഫാലി മാത്രമല്ല സിക മൂലമുണ്ടാകുന്ന പ്രശ്‌നം എന്ന നിഗമനത്തിലേക്ക് ഇവരെ കൊണ്ടെത്തിച്ചിട്ടുളളത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൈക്രോസെഫാലിയില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് മറ്റു നാഡീപ്രശ്‌നങ്ങള്‍ ഉളളതായും തെളിഞ്ഞിട്ടുണ്ട്. ഇത് പക്ഷേ മൈക്രോസെഫാലി പോലെ പ്രകടമല്ല. വൈറസ് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ച് ചെറുപ്പക്കാരായ ഗര്‍ഭിണികളില്‍ ഇത് വലിയ ഭയം തന്നെയാണ് ഉണ്ടാക്കുന്നതെന്നും കോ ചൂണ്ടിക്കാട്ടുന്നു. പലരിലും ആശങ്ക അമിതമാണ്. ഗര്‍ഭാവസ്ഥയില്‍ ഇത്തരം ആശങ്കകള്‍ പാടില്ല. ചില ശുഭസൂചനകളും ഇദ്ദേഹം മുന്നോട്ട് വയ്ക്കുന്നുണ്ട്. എല്ലാ തലച്ചോറിനെയും കീഴടക്കാന്‍ സികയ്ക്ക് കഴിയില്ല. ഇപ്പോള്‍ ഒരു മാസവും രണ്ട് മാസവും പ്രായമുള്ള കുഞ്ഞുങ്ങള്‍ ഭക്ഷണം കഴിക്കുകയും വളരുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.