മലയാളം പാട്ട് പാടി നേരത്തേ തന്നെ ആരാധകരുടെ മനസ്സില്‍ ഇടം നേടിയവളാണ് എം എസ് ധോനിയുടെ മകള്‍ സിവ. പാട്ടിന് പിന്നാലെ ഇന്ത്യന്‍ യുവതാരം ഋഷഭ് പന്തിനെ മലയാള അക്ഷരങ്ങള്‍ പഠിപ്പിക്കുന്ന വിഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
സ്വരാക്ഷരങ്ങളായ ആ , ആ, ഇ, ഈ എന്നി പറഞ്ഞ് പഠിപ്പിക്കുന്നതിനിടെ ഋഷഭ് രണ്ടക്ഷരം വിട്ടുപോയി. ഇതോടെ എ, ഐ എവിടെ എന്ന് ചോദിച്ച് സിവ ഋഷഭിനോട് ദേഷ്യപ്പെടുന്നത് കാണാം. അത് മേഡം പറഞ്ഞ് തന്നില്ല എന്ന് ഋഷഭ് മറുപടി നല്‍കുന്നുണ്ട്. എന്നാല്‍ അത് സമ്മതിക്കാതെ ഹിന്ദിയില്‍ എ, ഐ നീ തിന്നോ എന്നാണ് സിവ- ചോദിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ സിവയുടെ കുസൃതി വൈറലാകുകയാണ്. സിവയുടെ കുസൃതി കാണാന്‍ നിരവധി ആരാധകരാണുളളത്. എട്ട് ലക്ഷത്തോളം പേരാണ് സിവയുടെ ഇന്‍സ്റ്റാ ഫോളോവേഴ്‌സ്.
ഐപിഎല്ലില്‍ ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരായ ക്വാളിഫയറിന് ശേഷമെടുത്ത വിഡിയോ ആണിത്.

 

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

View this post on Instagram

 

Baby ziva with baby sitter @rishabpant 😍❤️😂

A post shared by ZIVA SINGH DHONI (@zivasinghdhoni006) on