മെട്രിസ് ഫിലിപ്പ്

അമ്മേ, ഇന്ന് സൂം ക്ലാസ് ഉണ്ടോ? അച്ചേ, ഇന്ന് സൂം മീറ്റിംഗ് ഉണ്ടോ? അതേ, കഴിഞ്ഞ 2 വർഷമായി വീടുകളിൽ, കുട്ടികളുടെ, ചോദ്യങ്ങൾ സൂംമിനെ കുറിച്ച് ആണ്.കോവിഡ് എന്ന മഹാമാരി വന്നത് കൊണ്ട് വീടുകളിൽ സൂംമിന്റെ ബഹളം കൊണ്ട് അമ്മമാർ ആകുലരാണ്. മക്കൾ കൂടുതൽ ഉള്ളവർക്ക് , സൂം ക്ലാസ്സിൽ പങ്കെടുക്കുവാൻ ആവശ്യമായ മൊബൈൽ ഫോൺ വേണം, അല്ലെങ്കിൽ ലാപ്ടോപ്പ് വേണം. ഓൺലൈൻ ക്ലാസ്സ് ആരംഭിച്ച സമയത്ത് മാതാപിതാക്കൾ ശരിക്കും ആകുലപ്പെട്ടു. 2021 ജൂൺ ആകുമ്പോൾ സ്കൂൾ ഓപ്പൺ ആകും എന്നുള്ള ഒരു ഉറപ്പും ഇല്ലതാനും. അങ്ങനെ വരുമ്പോൾ സൂം ക്ലാസ് തുടരും.

“കള്ളിപൂച്ചേ” ടെ കഥയിലൂടെ, കുടുംബത്തിന്റെ, ഹൃദയം കീഴടക്കിയ, അദ്ധ്യാപകർ, ജൂൺ 1 ന് വീണ്ടും വരുന്നു.

കുടുംബത്തിലെ ജോലി തിരക്കിനിടയിൽ കുട്ടികളുടെ സൂം ക്ലാസിൽ കൂടി ശ്രദ്ധിക്കേണ്ടിവരുന്നതും, മറ്റ് സമയങ്ങളിൽ കുട്ടികളുടെ വീട്ടിനുള്ളിലെ കുസൃതികളും ഒത്തുചേരുമ്പോൾ, പാവം ‘അമ്മമാർ ശരിക്കും വലയുകയാണ്. അപ്പൻ ജോലിക്കു പോകുന്നു, എന്ന പേരിൽ, പലപ്പോഴും, ഈ ക്ലാസ് പരിപാടിയിൽ ശ്രദ്ധിക്കുവാൻ ശ്രമിക്കാറും ഇല്ല. അടുക്കള ജോലിക്കിടയിൽ, മക്കൾ ഓൺലൈൻ ക്ലാസ്സിൽ ശ്രദ്ധിക്കുന്നുണ്ടോ എന്ന്, എത്തിവലിഞ്ഞുനോക്കണം. കൂടാതെ, മറ്റ് വീട്ടു ജോലിയും കൂടിയാകുമ്പോൾ, ‘അമ്മമാർ വലഞ്ഞു കഴിഞ്ഞു. ഇനി അമ്മമാർക്ക് ജോലികൂടി ഉണ്ടെങ്കിൽ ഉള്ള അവസ്‌ഥ, എന്തായിരിക്കും. മക്കൾ മുഴുവൻ സമയവും ഫോണിൽ ആയിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്കൂൾ ഉള്ള കാലത്ത്, കുട്ടികളെ,സ്കൂളിലേക്ക് പറഞ്ഞുവിട്ടാൽ, കുറെ ആശ്വാസം ലഭിക്കുമായിരുന്നു. ഇപ്പോൾ അതും ഇല്ലാതായിരിക്കുന്നു. ശരിക്കും നമ്മുടെ അദ്ധ്യാപകരെ സമ്മതിക്കണം അല്ലെ. വ്യത്യസ്തസ്വഭാവം ഉള്ള 40-50 കുട്ടികളെ നല്ല രീതിയിൽ മാനേജ് ചെയ്യുന്ന നമ്മുടെ അദ്ധ്യാപകർ. അവർക്കു ഒരു വലിയ നമസ്ക്കാരം ഈ അവസരത്തിൽ നൽകുന്നു.

സൂം ക്ലാസ് ആണെങ്കിലും ഹോംവർക്കിന് കുറവില്ലതാനും. അദ്ധ്യാപകർ, അവരുടെ ജോലി കൃത്യമായി ചെയ്യും. എന്നാൽ സ്കൂളിൽ, കുട്ടികൾക്ക് ലഭിക്കുന്ന പഠനമികവ്, ഈ സൂം ക്ലാസ് കൊണ്ട് ലഭിക്കുന്നതുമില്ല താനും. കുട്ടികൾ പരസ്പരം ക്ലാസ്സുകളിൽ വെച്ചുള്ള കൂടിചേരലുകൾ ഈ കോവിഡ് കൊണ്ട് ഇല്ലാതായി. കഴിഞ്ഞ വർഷം ഫസ്റ്റ് സ്റ്റാൻഡേർഡ്ൽ ചേർന്ന കുട്ടികൾക്ക്, തങ്ങളുടെ ക്ലാസ് കുട്ടുകാരെ കാണുവാൻ പോലും പറ്റുന്നില്ല, എന്നത് അവരെ വളരെ സങ്കടത്തിൽ എത്തിക്കുന്നു.

ക്ലാസ്സിൽ പോയി പഠിച്ചാൽ മാത്രമേ കൂടുതൽ അറിവ് ലഭിക്കൂ. തിയറി മാത്രം പഠിച്ചിട്ട് എന്ത് പ്രയോജനം. പ്രാക്ടിക്കൽ കൂടി വേണം. നഴ്സിംങിന് പഠിക്കുന്നവർ കുത്തിവെക്കാൻ പഠിക്കുന്നത് എങ്ങനെ ആണ്. അത് പോലെ ഓരോ വിഷയത്തിനും അതിന്റെതായ പ്രാക്ടിക്കൽ ചെയ്തേ മതിയാകു.  ഈ കോവിഡ് കാലത്ത് പഠിച്ചിറങ്ങുന്ന കുട്ടികൾ, ജോലിക്കു ശ്രമിക്കുമ്പോൾ ഒട്ടേറെ പ്രശ്നങ്ങൾ നേരിടും എന്ന് ഉറപ്പാണ്.

സൂം ക്ലാസ് കൊണ്ട് ആകുലപ്പെടുന്ന ‘അമ്മമാരോടൊപ്പം, അപ്പനും കൂടി ഒന്നുചേർന്ന്, സഹായിക്കാം. ഈ കോവിഡ് ഇന്നോ നാളെയോ മാറില്ല എന്ന് ഉറപ്പാണ്. കോവിഡിനൊപ്പം ജീവിക്കാം. ‘അമ്മമാരോടൊപ്പം, മക്കളും അപ്പനും ഒത്തുചേർന്ന്, കൂടുമ്പോൾ ഇമ്പമുള്ള കുടുംബമായി നമുക്ക് മാറ്റാം. എല്ലാവർക്കും പുതിയ ഒരു അധ്യയനവർഷത്തിന്റെ ആശംസകൾ. നേരിടാം ഒറ്റകെട്ടായി ഈ മഹാമാരിയിൽ നിന്നുള്ള മോചനത്തിനു വേണ്ടി.