ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

രാജകുടുംബത്തിന് 2019 ഏറ്റവും മോശമായ വർഷം. ജെഫ്രി എപ്‌സ്റ്റീൻമായി പ്രിൻസ് ആൻഡ്രൂസിന്റെ ബന്ധം ലോകം ചർച്ച ചെയ്യാൻ തുടങ്ങിയതാണ് പരമ്പരയിലെ ഏറ്റവും പുതിയ ദുരന്ത വാർത്ത. 1992 രാജകുടുംബം നേരിടേണ്ടിവന്ന ദുരനുഭവങ്ങളെ പറ്റിയാണ് രാജ്ഞി ആദ്യമായി ‘മോശം വർഷം ‘എന്നർത്ഥം വരുന്ന ലാറ്റിൻ പ്രയോഗം ഉപയോഗിച്ചത്. അന്ന് പ്രിൻസ് ആൻഡ്ര്യൂ ഭാര്യയുമായി പിരിഞ്ഞതും, ആൻ രാജകുമാരി ബന്ധം വേർപെടുത്തിയതും ആൻഡ്രൂ മോർട്ടൻ ഡയാനയുടെയും ചാൾസിന്റെയും വിവാഹത്തെപ്പറ്റി സകലതും തുറന്നു എഴുതിയതും, വിൻഡ്സർ കൊട്ടാരം തീപിടിച്ചതും ആയിരുന്നു അന്നത്തെ പ്രധാന വാർത്തകൾ.

എന്നാൽ 2019 നവംബർ 16 ൽ പ്രിൻസ് ആൻഡ്ര്യൂ നൽകിയ അഭിമുഖത്തിൽ ബലാത്സംഗ കേസിലെ പ്രതിയായ ജിഫ്രി യുമായുള്ള സൗഹൃദത്തെ പറ്റിയും ആ ബന്ധം നൽകിയ ഗുണങ്ങൾ വർണ്ണിച്ചു പറഞ്ഞതും , ഇരകളോട് അല്പംപോലും സഹാനുഭൂതി ഇല്ലാത്ത നിലപാടുകൾ, പരിഹാസം എന്നിവ നിഴലിച്ചു നിന്ന അഭിമുഖം വിവാദമായിരിക്കുകയാണ്. ഈ വർഷം ആത്മഹത്യ ചെയ്ത ജെഫ്രിയെ ഉറ്റ സുഹൃത്തായാണ് കണക്കാക്കുന്നത്. മാത്രമല്ല വെർജീനിയ റോബർട്ട്സ് തന്റെ പതിനേഴാം വയസ്സിൽ പ്രഭു തന്നെ പീഡിപ്പിച്ചിട്ടുണ്ട് എന്ന പരാതിയെ പറ്റി പ്രതികരിക്കവേ കണ്ടതായി പോലും ഓർക്കുന്നില്ല എന്നാണ് പ്രഭു പറഞ്ഞത്. തൽക്കാലത്തേക്ക് പ്രഭുവിനെ പബ്ലിക് ഡ്യൂട്ടി കളിൽ നിന്നും രാജകുടുംബം മാറ്റി നിർത്തിയിരിക്കുകയാണ്.

അതേസമയം ഹാരി രാജകുമാരനും മെഗാനും പരിസ്ഥിതിക്കു വേണ്ടി നിലകൊള്ളുന്ന സമീപനം സ്വീകരിക്കുകയും പ്രചാരണം നടത്തുകയും ചെയ്യുന്നവർ ആണെങ്കിലും 11 ദിവസങ്ങൾക്കുള്ളിൽ 4 പ്രൈവറ്റ് ജെറ്റ് യാത്രകൾ നടത്തുകയുണ്ടായി. കുടുംബത്തിന് സുരക്ഷയ്ക്ക് വേണ്ടി ആണെങ്കിൽ പോലും ഈ പ്രവർത്തി ന്യായീകരണം അർഹിക്കുന്നില്ല. പാപ്പരാസികൾ എല്ലായ്പ്പോഴും തങ്ങളുടെ നേരെ ശ്രദ്ധകേന്ദ്രീകരിക്കുന്നതിൽ അസ്വസ്ഥർ ആണെന്ന് അവർ പറഞ്ഞു.

 

പ്രിൻസ് ഹാരി യും പ്രിൻസ് വില്യമും തമ്മിൽ തെറ്റി ഇരിക്കുകയാണെന്ന് പ്രചാരണം ഉണ്ട്. സഹോദരന്മാർ ഒരുമിച്ച് ചെയ്തിരുന്ന പല കാര്യങ്ങളും ഇപ്പോൾ രണ്ട് കേന്ദ്രങ്ങൾ ആയിട്ടാണ് ചെയ്യുന്നത് എന്നതാണ് പ്രധാന തെളിവ്. 98 കാരനായ പ്രിൻസ് ഫിലിപ്പിൻറെ ലാൻഡ് റോവർ ഫ്രീലാൻഡർ അപകടത്തിൽ പ്പെട്ടിരുന്നു. സംഭവത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്കേൽക്കുകയും ഒൻപത് മാസം പ്രായമുള്ള ആൺകുട്ടി പരിക്കില്ലാതെ രക്ഷപ്പെടുകയും ആയിരുന്നു.

ബ്രെക്സിറ്റ് ബഹളങ്ങളിലേക്ക് രാജ്ഞിയെ വലിച്ചിഴച്ചതും രാജകുടുംബത്തിന് ക്ഷീണം ഉണ്ടാക്കിയ കാര്യങ്ങളാണ് .