വീണ്ടുമൊരു അവിസ്മരണീയ മുഹൂർത്തത്തിന് പ്രസ്റ്റൻ സാക്ഷിയാകുന്നു . ഇന്റർമീഡിയറ്റ് ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റിന് (പൂരം 2019) അരങ്ങൊരുങ്ങി

വീണ്ടുമൊരു അവിസ്മരണീയ മുഹൂർത്തത്തിന് പ്രസ്റ്റൻ സാക്ഷിയാകുന്നു . ഇന്റർമീഡിയറ്റ് ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റിന്    (പൂരം  2019)     അരങ്ങൊരുങ്ങി
September 15 16:00 2019 Print This Article

2007ലും 2011ലും നടത്തിയ കിലുക്കം (ഓൾ യുകെ മലയാളി ഡാൻസ് കോമ്പറ്റീഷൻസ് )
പ്രോഗ്രാമുകളോടെ യുകെ- യിലെ മുഴുവൻ മലയാളി സമൂഹത്തിന്റെയും ശ്രദ്ധയാകർഷിച്ചുകൊണ്ടു മുൻനിരയിൽ സ്ഥാനം പിടിച്ച മലയാളി അസോസിയേഷൻ പ്രസ്റ്റൻ (MAP)വീണ്ടുമിതാ മറ്റൊരു സംരംഭത്തിന് കളമൊരുക്കുന്നു.
മലയാളി അസോസിയേഷൻ പ്രസ്റ്റണിന്റെ പതിനാറാം വാര്ഷികാഘോഷത്തിന്റെ ഭാഗമായി യുകെ മലയാളി ബാഡ്മിന്റൺ പ്രേമികൾക്കായി ”ഓൾ യുകെ മലയാളി മെൻസ് ഇന്റെർമീഡിയറ്റ് ബാഡ്മിന്റൺ ഡബിൾ‍സ്‌ ടൂർണമെന്റ് – പൂരം 2019 ”സംഘടിപ്പിക്കുന്നു.
വടക്കൻ യുകെയിലെ ഈ മാസ്മരിക പോരാട്ടത്തിന് അത്യാധുനിക മികവോടു കൂടിയുള്ള പ്രസ്റ്റൻ കോളേജ്‌ ഇൻഡോർ കോർട്ട് കൾ 2019 ഒക്ടോബർ 5- ആം തീയതി രാവിലെ ഒൻപതുമണിയോട് സജ്ജമാകുമ്പോൾ നിരവധി പ്രാദേശിക ബാഡ്മിന്റൺ മത്സരങ്ങൾ നടത്തി പ്രാഗത്ഭ്യം തെളിയിച്ച MAP യുടെ സ്പോർട്സ് കമ്മറ്റി ടൂർണമെന്റിനു മേൽനോട്ടം വഹിക്കുന്നു.
32 ടീമുകൾ മാറ്റുരക്കുന്ന ഈ ടൂർണമെന്റിന്റെ ആദ്യപാദം 4 ഗ്രൂപ്പുകളിലായി round-robin ശൈലിയിൽ നടത്തപ്പെടുന്നു! വിശാലമായ സൗജന്യ പാർക്കിംഗ് സൗകര്യങ്ങളും, കേറ്ററിംഗ് ക്രമീകരണങ്ങളും സംഘാടകർ ഇതിനോടകം ഒരുക്കിക്കഴിഞ്ഞു. സമ്മാനാർഹരാകുന്നവർക്ക് യഥാക്രമം വിജയികൾക്ക് £250 + ട്രോഫി, റണ്ണേഴ്‌സ് അപ്പ് £150 + ട്രോഫി, മൂന്നാം സ്ഥാനം £100 + ട്രോഫി, നാലാം സ്ഥാനം £50 + ട്രോഫി കാത്തിരിക്കുന്ന ഈ ടൂർണമെന്റിന്റെ എൻട്രി ഫീ ഒരു ടീമിന് £30 ആയിരിക്കും
പരിചയസമ്പന്നതയും, അർപ്പണബോധവും മുതൽക്കൂട്ടായുള്ള മലയാളി അസോസിയേഷൻ പ്രെസ്റ്റന്റെ (MAP)നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ മാമാങ്കത്തിലേക്കു എല്ലാ ബാഡ്മിന്റൺ പ്രേമികളെയും സഹർഷം സ്വാഗതം ചെയ്യുന്നു.

ടൂർണമെന്റിന്റെ വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക (ഷൈൻ ജോർജ് : 07727258403 , ബിനു സോമരാജ് :07828303288 , പ്രിയൻ പീറ്റർ:07725989295).

 

ടൂർണമെന്റ് വേദി:
Preston college
St Vincents Road,
Fulwood,
Preston PR2 8UR

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles