ലിവർപൂൾ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിൾ കലോത്സവത്തിന് തിരി തെളിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കലോത്സവ ദിനത്തിലെ പ്രോഗ്രാം ഷെഡ്യൂൾ സംഘാടക സമിതി പുറത്തിറക്കി യതായി ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു .. രാവിലെ എട്ടു പതിനഞ്ചു മുതൽ കലോത്സവ നഗറിലെ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഭക്ഷണ ശാലകളിൽ നിന്നും ബ്രേക്ക് ഫാസ്റ്റ് ലഭ്യമായി തുടങ്ങും , ബ്രേക്ക് ഫാസ്റ്റ് ആവശ്യമുള്ളവർ സംഘാടക സമിതിയുമായി ബന്ധപ്പെട്ടാൽ ബ്രേക്ഫാസ്റ്റ് മുൻകൂട്ടി ബുക് ചെയ്യാവുന്നതാണ് . എട്ടര മണിയോടെ രെജിസ്ട്രേഷൻ ഡെസ്കിൽ നിന്നും ലഭ്യമായി തുടങ്ങും , ഒൻപതു മണിക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തിരി തെളിയിക്കുന്നതോടെ കലോത്സവത്തിന് ഔദ്യോഗികമായി തുടക്കമാകും. ഒൻപതു മുപ്പതുമുതൽ ആണ് മത്സരങ്ങൾ ആരംഭിക്കുന്നത് , പതിനൊന്നു സ്റ്റേജുകളിൽ ആയിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത് .

അഞ്ചു വിഭാഗങ്ങളിലായി പതിനാറു വ്യക്തിഗത ഇനങ്ങളും എട്ടു ഗ്രൂപ്പ് ഇനങ്ങളുമായി ആയിരത്തി മുന്നൂറോളം മത്സരാർഥികളാണ് കലോത്സവത്തിൽ മാറ്റുരക്കുന്നത് .കലോത്സവ നഗറിൽ പത്തര മുതൽ രണ്ടു മണിക്കൂർ ഇടവിട്ട് വിശുദ്ധ കുർബാനയും , ആരാധനയും ക്രമീകരിച്ചിട്ടുണ്ട് . മത്സരം സംബന്ധിച്ചുള്ള നിർദേശങ്ങൾ വിവിധ റീജിയണൽ കോഡിനേറ്റർ മാർക്ക് നൽകിയിട്ടുണ്ട് , കൂടുതൽ വിവരങ്ങൾക്കായി കലോത്സവം ചീഫ് കോഡിനേറ്റേഴ്‌സ് ആയ സിജി വൈദ്യാനത്ത്7734303945 , റോമിൽസ് മാത്യു 07919988064എന്നിവരുമായി ബന്ധപ്പെടുക . ബ്രേക്ക് ഫാസ്റ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി അനിൽ ജോസഫ് 07848874489 , വർഗീസ് ആലുക്ക 07586458492എന്നിവരുമായി ബന്ധപ്പെടുക.