നൂറു വർഷങ്ങൾക്കു ശേഷം നയാഗ്രയിൽ ആ അത്ഭുതം വാർത്തകളിൽ ഇടംപിടിച്ചപ്പോൾ; ഒഴുകിമാറുന്ന ബോട്ട്, വീഡിയോ കാണാം

നൂറു വർഷങ്ങൾക്കു ശേഷം നയാഗ്രയിൽ ആ അത്ഭുതം വാർത്തകളിൽ ഇടംപിടിച്ചപ്പോൾ; ഒഴുകിമാറുന്ന ബോട്ട്, വീഡിയോ കാണാം
November 05 14:33 2019 Print This Article

ലോകത്തിലെ തന്നെ പ്രകൃതിയുടെ വിസ്മയങ്ങളിലൊന്നാണ് നയാഗ്ര വെള്ളച്ചാട്ടം. ഇതിനൊപ്പം ഇടം പിടിച്ചിരുന്ന ഒരു ബോട്ട് ഇപ്പോൾ വീണ്ടും വാർത്തയാവുകയാണ്. നൂറ് വര്‍ഷത്തോളം നയാഗ്ര വെള്ളച്ചാട്ടത്തില്‍ ഒലിച്ചു പോകാതെ കുടുങ്ങിക്കിടന്ന ബോട്ട് ഇപ്പോൾ ഒഴുകിമാറിയിരിക്കുകയാണ്. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ബോട്ട് കുടുങ്ങി കിടന്നതിന്റെ ശതാബ്ദി ആഘോഷിക്കാനിരിക്കെയാണ് ശക്തമായ ഒഴുക്കിൽ ബോട്ടിന് ഇളക്കം തട്ടിയത്. ഒരു നൂറ്റാണ്ട് കാലമാണ് വെള്ളച്ചാട്ടത്തിന് മുകളിലെ പാറഇടുക്കിൽ ബോട്ട് കുടുങ്ങിക്കിടന്നത്. 1918ലാണ് രണ്ടുപേരുമായി ബോട്ട് നയാഗ്ര വെള്ളച്ചാട്ടത്തിന്റെ പ്രധാന ഭാഗമായ ഹോഴ്സ് ഷൂ ഫാളില്‍ കുടുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷിച്ചെങ്കിലും അന്ന് ബോട്ട് കരയ്ക്കെത്തിക്കാൻ കഴിഞ്ഞിരുന്നില്ല.

100 വർഷത്തിലേറെയായി നയാഗ്ര വെള്ളച്ചാട്ടത്തിലെ പാറകളിൽ കുടുങ്ങിക്കിടക്കുന്ന ഒരു പഴയ ചരക്ക് കപ്പൽ ശക്തമായ കൊടുങ്കാറ്റിൽ 150 അല്ലെങ്കിൽ അതിൽ കൂടുതൽ അടി നീങ്ങി, ഇപ്പോൾ വെള്ളച്ചാട്ടത്തിന് മുകളിലൂടെയാണ്.

ഹാലോവീൻ രാത്രിയിൽ ഉണ്ടായ കൊടുങ്കാറ്റിൽ നിന്നുള്ള കാറ്റും മഴയും 100 വർഷം പഴക്കമുള്ള കപ്പലിന് സ്ഥാനം മാറ്റാൻ അനുവദിച്ചുവെന്ന് നയാഗ്ര പാർക്ക്സ് കമ്മീഷൻ ഹെറിറ്റേജ് സീനിയർ മാനേജർ ജിം ഹിൽ അഭിപ്രായപ്പെട്ടു

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles