എന്നെ ആരെങ്കിലുമൊന്ന്​ കൊന്ന്​ തന്നിരുന്നുവെങ്കിൽ…”; കൂട്ടുകാരുടെ കളിയാക്കൽ സഹിക്കവയ്യാതെ കരയുന്ന മക​​​​​ൻെറ വിഡിയോ പങ്കുവെച്ച് അമ്മ

എന്നെ ആരെങ്കിലുമൊന്ന്​ കൊന്ന്​ തന്നിരുന്നുവെങ്കിൽ…”; കൂട്ടുകാരുടെ കളിയാക്കൽ സഹിക്കവയ്യാതെ കരയുന്ന മക​​​​​ൻെറ വിഡിയോ പങ്കുവെച്ച് അമ്മ
February 21 10:19 2020 Print This Article

ഉയരക്കുറവിന്റെ പേരിൽ കൂട്ടുകാരുടെ കളിയാക്കൽ സഹിക്കവയ്യാതെ കരയുന്ന, മക​​​​​ൻെറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്​ ആസ്​ട്രേലിയക്കാരിയായ അമ്മ. യരാക ബെയിലീ​ എന്ന സ്​ത്രീയാണ്​ ഒമ്പത്​ വയസ്സുകാരനായ മകൻ ക്വാഡ​​​​​ൻെറ വേദനിപ്പിക്കുന്ന അനുഭവം ഫേസ്​ബുക്​ ലൈവായി പ​ങ്കുവെച്ചത്​. ഉയരക്കുറവിന്റെ പേരിൽ സഹപാഠികൾ നിരന്തരം കളിയാക്കുകയാണെന്നും അരെങ്കിലും തന്നെ കൊല്ലുമോ എന്നും കുഞ്ഞു ക്വാഡൻ ചോദിക്കുന്നത് വീഡിയോയിൽ കാണാം.

ഫേസ്​ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ ശക്​തമയായ സന്ദേശവും ബെയ്​ലീ സമൂഹത്തിന്​ നൽകുന്നുണ്ട്​. പരിഹാസവും അധിക്ഷേപവും എത്രത്തോളം പ്രത്യാഘാതമാണ്​ കുട്ടികളിൽ ഉണ്ടാക്കുകയെന്ന കുറിപ്പ്​ ചേർത്തായിരുന്നു വിഡിയോ പങ്കുവെച്ചത്​​. ‘‘മകനെ സ്​കൂളിൽ നിന്ന്​ കൂട്ടിക്കൊണ്ടുവരാൻ ചെന്നതായിരുന്നു ഞാൻ. എന്നാൽ സഹപാഠി മക​​​​​ൻെറ തലക്ക്​ തട്ടി കളിയാക്കുന്നതിന് നിസ്സഹായയായി​ സാക്ഷിയാവേണ്ടി വന്നു. വികാരഭരിതയായി ഞാൻ എന്തെങ്കിലും ചെയ്യുമെന്ന ഭയത്താൽ മകൻ ഓടി കാറിനകത്ത്​ കയറുകയായിരുന്നു’’. -യരാക പറഞ്ഞു.

‘മറ്റുകുട്ടികളെ പോലെ എല്ലാ ദിവസവും സ്​കൂളിൽ പോകാനും പഠിക്കാനും ആസ്വദിക്കാനുമാണ്​ എ​​​​​ൻെറ മകനും പോകുന്നത്​. എന്നാൽ ഓരോ ദിവസവും ത​​​​​ൻെറ ഉയരക്കുറവിനെ പരിഹസിക്കുന്നുവെന്ന പരാതിയുമായാണ്​ മകൻ വരുന്നത്​. പുതിയ പേരുകൾ വിളിച്ചു കളിയാക്കൽ, ഉപദ്രവം, ഇങ്ങനെ പോകുന്നു. മാതാവെന്ന നിലക്ക്​ ഞാൻ ഒരു പരാജയമാണെന്നും നമ്മുടെ വിദ്യാഭ്യാസ വ്യവസ്​ഥ തന്നെ ഒരു പരാജയമാണെന്നും ആ സാഹചര്യത്തിൽ തോന്നിയതായും അവർ കൂട്ടിച്ചേർത്തു.

‘എനിക്ക്​ ഒരു കയർ തരൂ.. ഞാൻ എ​​​​​ൻെറ ജീവിതം അവസാനിപ്പിക്കുകയാണ്​… ഹൃദയത്തിൽ കത്തി കുത്തിയിറക്കാനാണ്​ തോന്നുന്നത്​… എന്നെ ആരെങ്കിലുമൊന്ന്​ കൊന്ന്​ തന്നിരുന്നുവെങ്കിൽ… ഒമ്പത്​ വയസുകാരനായ ക്വാഡൻ വിഡിയോയിൽ പറയുന്നത്​ ഇത്തരം അപകടകരമായ കാര്യങ്ങളാണ്​.

പരിഹാസവും അധിക്ഷേപവും കുട്ടികളിൽ എത്രത്തോളം പ്രത്യാഘാതമുണ്ടാക്കുമെന്നത്​ വിഡിയോയിലൂടെ ബോധ്യമാകുമെന്ന പ്രത്യാശ അവർ പ്രകടിപ്പിച്ചു. ഭിന്നശേഷി ബോധവൽക്കരണം ഈ സമൂഹത്തിന്​ അത്യാവശ്യമാണ്​ വിദ്യർഥികൾക്ക്​ രക്ഷിതാക്കൾ തന്നെ അതിനെ കുറിച്ച്​ പറഞ്ഞുകൊടുക്കണമെന്നും യരാക ബെയ്​ലി പറയുന്നുണ്ട്​.

ക്വാഡ​​​ൻെറ വിഡിയോ വൈറലായതിനെ തുടർന്ന്​ രാജ്യത്തെ വിവിധ മേഖലകളിലെ പ്രമുഖരുടെയടക്കം പിന്തുണ ലഭിച്ചതി​​​ൻെറ സന്തോഷത്തിലാണ്​ അവ​​​ൻെറ കുടുംബം. ടീം ക്വാഡൻ എന്ന ഹാഷ്​ടാഗും പ്രചരിക്കാൻ തുടങ്ങിയിരിക്കുകയാണ്​.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles