മലയാളീ അസോസിയേഷൻ ഓഫ്  നോർത്താംപ്ടൺ  കുട്ടികൾക്കായി അണിയിച്ചൊരുക്കുന്ന 4DX തീയേറ്റർ  എക്സ്പീരിയൻസ് നവംബർ  3 ഞായറാഴ്ച   2  മണി മുതൽ 6  വരെ  നടക്കുന്നതായിരിക്കും . കേരളപിറവി-ഹാലോവീൻ -ദീപാലി ആഘോഷത്തിനിടയിൽ കുട്ടികൾക്ക്  സൗണ്ട് എഞ്ചിനീയറിംഗിൻറെ മാസ്മരിക പ്രകടനം കുട്ടികൾക്കായി ഒരുക്കുകയാണ്‌ അസോസിയേഷൻ .

അവധിക്കാലം തങ്ങളുടെ കൂട്ടുകാരുമൊത്തു കുറച്ചു മണിക്കൂർ അടിച്ചുപൊളിക്കാനും ,ഏറ്റവും നൂതനമായ സൗണ്ട് എഞ്ചിനീയറിംഗ് സാങ്കേതിക തലങ്ങളിലേക്ക് കുട്ടികൾക്ക് അറിവു പകരുന്നതിനും ,ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഇപ്രാവശ്യം അസോസിയേഷൻ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്ത്വം .

ഏറ്റവും നൂതനമായ “Dolby Atmos”, 4DX  സാങ്കേതിക വിദ്യയുടെ അകമ്പടിയോടുകൂടിയായിരിക്കും ഈ തീയേറ്റർ എക്സ്പീരിയൻസ് .UK മലയാളികളുടെ മനം കവർന്ന സൗണ്ട് എഞ്ചിനീയർ ബിനു നോർത്താംപ്ടൺ  ആണ് കുട്ടികൾക്കായി ഈ പ്രോഗ്രാമിന് നേതൃത്വം കൊടുക്കുന്നത് .നല്ലവരായ മാതാപിതാക്കളുടെ  പരിപൂർണ പിന്തുണയും അസോസിയേഷൻ  പ്രതിനിധികളുടെ  ഉത്സാഹവും ഇത്തരത്തിലുള്ള നവീന ആശയങ്ങൾ നടപ്പിലാക്കാൻ സാധിക്കുന്നതെന്നു  അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കുകയുണ്ടായി.

Venue: Headlands United Reformed Church Hall

Northampton, NN3 2NU