വീക്കെന്‍ഡ് കുക്കിംഗ്; മട്ടണ്‍ ഷോര്‍ബ

ഓയില്‍ ചുവട്ടു കട്ടിയുള്ള ഒരു പാനില്‍ ഓയില്‍ തിളപ്പിയ്ക്കുക. ഇതില്‍ ഗ്രാമ്പൂ, കറുവാപ്പട്ട, വയനയില എന്നിവ ചേര്‍ത്തു മൂപ്പിയ്ക്കുക. ഇതിലേയ്ക്കു സവാള ചേര്‍ത്തിളക്കണം. ഇത് നല്ലപോലെ വഴന്നു കഴിയുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തിളക്കണം. ഇതിലേയ്ക്കു മട്ടന്‍ ചേര്‍ത്തിളക്കുക. മട്ടനിലെ വെള്ളം മുഴുവനും നീങ്ങി ഓയില്‍ പൊന്തി വരുമ്പോള്‍ തക്കാളി അരച്ചതും ബാക്കിയെല്ലാ മസാലപ്പൊടികളും ഉപ്പും ചേര്‍ത്തിളക്കണം. ഇതില്‍ മൂന്നു കപ്പ് വെള്ളം ചേര്‍ത്തു നല്ലപോലെ വേവിച്ചെടുക്കുക. ഇതിലേയ്ക്കു ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചതും മല്ലിയിലയും ചേര്‍ത്തിളക്കുക. മട്ടന്‍ ഷോര്‍ബ തയ്യാര്‍.

Read More

വീക്കെന്‍ഡ് കുക്കിംഗ്; ഗാര്‍ലിക്ക് ചിക്കന്‍ വിങ്സ്

ചിക്കന്‍ വിങ്സ് നന്നായി കഴുകി വൃത്തിയാക്കി വെള്ളം മുഴുവന്‍ തോരാനായി മാറ്റി വയ്ക്കുക. ഒരുമിക്‌സിങ് ബൗളില്‍ സോയാസോസ്, നാരങ്ങാ നീര്, ടൊമാറ്റോ സോസ്, വെളുത്തുള്ളി, ഇഞ്ചി, കാശ്മീരി ചില്ലി പൗഡര്‍, കുരുമുളകുപൊടി, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ചെടുക്കുക. ഇതിലേയ്ക്ക് ചിക്കന്‍ വിങ്സ് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് ഫ്രിഡ്ജില്‍ 2 മണിക്കൂര്‍ തണുപ്പിക്കുക. ഓവന്‍ 180 ഡിഗ്രിയില്‍ ചൂടാക്കുക. ഒരു ബേക്കിംഗ് ഷീറ്റില്‍ അലുമിനിയം ഫോയില്‍ വിരിച്ചു വിങ്സ് ഒരേ നിരപ്പില്‍ നിരത്തി ചൂടാക്കി കിടക്കുന്ന ഓവനില്‍ വച്ച് 30 മിനിറ്റ് ബേക്ക് ചെയ്യുക. ഓവന്‍ തുറന്നു വിങ്സ് തിരിച്ചിട്ട് വീണ്ടും 15 മിനിറ്റ് കൂടി ബേക്ക് ചെയ്‌തെടുത്ത് അല്‍പ്പം സെസെമി സീഡ് കൂടി വിതറി ചൂടോടെ വിളമ്പുക

Read More

വീക്കെന്‍ഡ് കുക്കിംഗ്; കാരമല്‍ കസ്റ്റാര്‍ഡ്

ഒരു പുഡിംഗ് ബൗളില്‍ 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ഇതില്‍ ഒരു ടീസ്പൂണ്‍ വെള്ളം ചേര്‍ക്കണം. ഇത് നല്ലപോലെ അടുപ്പില്‍ വച്ചിളക്കുക. ബ്രൗണ്‍ നിറമാകുന്നതു വരെ ഇളക്കണം. ഇത് പാത്രം വട്ടത്തില്‍ കറക്കി പാത്രത്തിനടിയില്‍ പരത്തുക. അര കപ്പ് തണുത്ത പാല്‍ എടുക്കുക. ഇതില്‍ കസ്റ്റാര്‍ഡ് പൗഡര്‍ ചേര്‍ത്തിളക്കുക. ബാക്കി പാലില്‍ കാല്‍ കപ്പ് പഞ്ചസാര ചേര്‍ത്തിളക്കി തിളപ്പിയ്ക്കുക. ഇത് തിളച്ചു വരുമ്പോള്‍ കസ്റ്റാര്‍ഡ് പൗഡര്‍ ചേര്‍ത്തിളക്കുക. ഇത് കട്ടിയാകാതെ ഇളക്കിക്കൊണ്ടിരിയ്ക്കണം. ഇതിലേയ്ക്ക് വാനില എസന്‍സ് ചേര്‍ക്കണം. ഇത് കരാമലൈസ് ചെയ്ത ബൗളിനു മുകളില്‍ ഒഴിയ്ക്കുക. ഇത് റെഫ്രിജറേറ്ററില്‍ വച്ചു തണുപ്പിയ്ക്കണം. എടുക്കുന്നതിനു മുന്‍പ് കത്തി കൊണ്ട് ബൗളിന്റെ വശങ്ങളില്‍ നിന്നും കസ്റ്റാര്‍ഡ് വേര്‍പെടുത്തുക. എന്നിട്ട് സെര്‍വിങ് പ്ലേറ്റിലേയ്ക്ക് കമഴ്ത്തുക. അപ്പോള്‍ കാരമല്‍ മുകളിലായി വരും. കാരമല്‍ കസ്റ്റാര്‍ഡ് റെഡി

Read More

വീക്കെന്‍ഡ് കുക്കിംഗ്; കുങ് പോവ് ചിക്കന്‍

ചിക്കനില്‍ കോണ്‍ഫ്‌ലോര്‍ ഉപ്പ് അല്പം സോയാസോസ് എന്നിവ ചേര്‍ത്ത് 10 വയ്ക്കുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി ചിക്കന്‍ ഇതിലേക്കിട്ടു നന്നായി മൂപ്പിച്ചെടുക്കുക. ഇതിലേയ്ക്ക് അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളി, ഇഞ്ചി, സബോള, സ്പ്രിങ് ഒനിയന്‍, വറ്റല്‍ മുളക് എന്നിവചേര്‍ത്തു വഴറ്റുക. നന്നായി വഴന്നു ചിക്കന്‍ കുക്ക് ആയിക്കഴിയുമ്പോള്‍ വിനാഗിരി, സോയാസോസ് പഞ്ചസാര, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്തിളക്കി യോജിപ്പിക്കുക. ഏകദേശം 10 മിനിറ്റ് നേരം ചെറു തീയില്‍ വേവിക്കുക. നന്നായി കുക്ക് ആയിക്കഴിയുമ്പോള്‍ വറുത്ത കപ്പലണ്ടി സ്പ്രിങ് ഒണിയന്‍ എന്നിവ വിതറി ചൂടോടെ വിളമ്പുക.

Read More

വീക്കെന്‍ഡ് കുക്കിംഗ്: ഈ ദീപാവലിക്ക് ചോക്ലേറ്റ് ബര്‍ഫി ആയാലോ

ബര്‍ഫി ഉണ്ടാക്കുന്നതിനു മുന്‍പ് ഒരു ബൗളില്‍ പൊടിച്ച ബിസ്‌ക്കറ്റും പഞ്ചസാരയും ഉപ്പുമായി ചേര്‍ത്ത് വയ്ക്കുക. ഓവന്‍ 180 ഡിഗ്രി സെല്‍ഷ്യത്തില്‍ ചൂടാക്കി വയ്ക്കുക. ഒരു ബൗളില്‍ ഉരുകിയ ബട്ടര്‍ എടുക്കുക. ഇതിലേക്ക് ബിസ്‌ക്കറ്റ് മിശ്രിതം ഇട്ടു ബട്ടറില്‍ നന്നായി ഇളക്കുക. ബേക്കിങ് ട്രേയിലേക്ക് ഇത് ഒഴിക്കുക. അതിനെ നന്നായി പരത്തുക. ഇതിനു മുകളിലേക്ക് തേങ്ങ വിതറുക. തേങ്ങയുടെ ഒരു പാളി തീര്‍ക്കുക. ഇതിനു മുകളിലേക്ക് ചോക്കലേറ്റ് ചിപ്‌സ് വിതറുക. അതിനും മുകളില്‍ കണ്ടെന്‍സ്ഡ് മില്‍ക്ക് ഒഴിക്കുക. അവസാനമായി നട്ട്‌സ് വിതറുക. 20-30 മിനിറ്റ് ബേക്ക് ചെയ്ത ശേഷം ബര്‍ഫിയുടെ ആകൃതിയില്‍ മുറിക്കുക. നിങ്ങളുടെ ചോക്കലേറ്റ് ബര്‍ഫി തയ്യാറായിക്കഴിഞ്ഞു.

Read More

വീക്കെന്‍ഡ് കുക്കിംഗ്; മുര്‍ഗ് ധനിയാ കുറുമ

ചിക്കന്‍ കഴുകി വൃത്തിയാക്കി ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ പുരട്ടി വയ്ക്കുക. പാനില്‍ ഓയില്‍ ചൂടാക്കി സവാള ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക. ഇത് പുറത്തെടുത്തു മാറ്റി വയ്ക്കുക. ഇതേ പാനില്‍ അല്‍പം കൂടി എണ്ണയൊഴിച്ച് ഇഞ്ചി, വെളുത്തുള്ളി എന്നിവയിട്ടു മൂപ്പിയ്ക്കുക. ഇതിലേയ്ക്ക് ഗരം മസാല പൗഡര്‍, പച്ചമുളക് എന്നിവ ചേര്‍ത്തിളക്കുക .ഇതില്‍ ചിക്കന്‍ കഷണങ്ങളിട്ട് അല്‍പ നേരം കുറഞ്ഞ ചൂടില്‍ വറുക്കുക. ചിക്കന്‍ ഒരു വിധം വേവാകണം. അടച്ചു വച്ചു വേവിയ്ക്കാം. തൈരും വഴറ്റി വച്ച സവാളയും ചതച്ച കുരുമുളകും മല്ലിയില അരിഞ്ഞതും ഇതിലേയ്ക്കു ചേര്‍ത്തിളക്കണം. ഇത് അടച്ചു വച്ചു വേവിയ്ക്കുക. ഗ്രേവി കുറുകുന്നതു വരെ വേവിയ്ക്കുക. വെന്താല്‍ വാങ്ങി വയ്ക്കാം. മൂര്‍ഗ് ധനിയാ കുറുമ റൈസിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ സെര്‍വ് ചെയ്യുക.

Read More

വീക്കെന്‍ഡ് കുക്കിംഗ്; പ്രോണ്‍സ് പെപ്പര്‍ ഫ്രൈ

പ്രോണ്‍സ് തോടു കളഞ്ഞ് കഴുകി വൃത്തിയാക്കി മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഉപ്പ്, മുളകുപൊടി, എന്നിവ പുരട്ടി ഒരു മണിക്കൂര്‍ നേരം വയ്ക്കുക. മുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ നല്ലപോലെ. ചതച്ചു വയ്ക്കുക എന്നാല്‍ പേസ്റ്റാവരുത്. ഒരു പാനില്‍ എണ്ണ ചൂടാക്കി അരിഞ്ഞു വച്ചിരിക്കുന്ന കുഞ്ഞുള്ളിയും കറിവേപ്പിലയും ചേര്‍ത്ത് നല്ലപോലെ വഴറ്റുക. ഇതിലേക്ക് ചതച്ചു വച്ചിരിയ്ക്കുന്ന മിശ്രിതം ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കി നല്ല മണം വന്നു കഴിയുമ്പോള്‍ പ്രോണ്‍സ് ഇതിലേക്കു ചേര്‍ത്തിളക്കാം. പ്രോണ്‍സ് നല്ലപോലെ ഡ്രൈ ആക്കി എടുക്കുക. ചൂടോടെ കഴിയ്ക്കുവാന്‍ പ്രോണ്‍ പെപ്പര്‍ ഫ്രൈ തയ്യാര്‍.

Read More

വീക്കെന്‍ഡ് കുക്കിംഗ്; ഗോവന്‍ ഗ്രീന്‍ ചിക്കന്‍ കറി

തേങ്ങ, മല്ലിയില, പുതിനയില, പകുതി സവാള, പച്ചമുളക്, ജീരകം, മഞ്ഞള്‍പ്പൊടി, കുരുമുളക് , പഞ്ചസാര എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് മയത്തില്‍ അരയ്ക്കുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കുക. ബാക്കിയുള്ള സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ചുവന്ന മുളക്, കറുവാപ്പട്ട, ഏലയ്ക്ക എന്നിവ ചേര്‍ത്തു വഴറ്റുക. പാകത്തിന് ഉപ്പും ചേര്‍ക്കണം. ഇതിലേയ്ക്ക് അരച്ച മസാല ചേര്‍ത്തിളക്കണം. അത് അല്‍പനേരം വഴറ്റുക. ഇതിലേയ്ക്കു ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്തിളക്കണം. പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്തിളക്കി അടച്ചു വച്ചു വേവിയക്കുക. ചാറ് കുറുകി ചിക്കന്‍ വെന്തുകഴിയുമ്പോള്‍ ചൂടോടെ റൈസിനൊപ്പം വിളമ്പുക.

Read More

വീക്കെന്‍ഡ് കുക്കിംഗ്; കാശ്മീരി മിര്‍ച്ചി കുറുമ

ഉണക്കമുളകിന്റെ കുരു നീക്കി എണ്ണ ചേര്‍ക്കാതെ വറുത്ത് അല്‍പം വെള്ളം ചേര്‍ത്ത് നല്ല പേസ്റ്റാക്കി അരച്ചെടുക്കുക. ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതില്‍ സവാള ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നതു വരെ വഴററണം. ഇതിലേയ്ക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുഴുവന്‍ മസാലകള്‍, മീറ്റ് മസാലപ്പൊടി, പെരുഞ്ചീരകപ്പൊടി, ജീരകം എന്നിവ ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് ഇറച്ചി ചേര്‍ത്തു പതുക്കെ വറക്കുക. ഇത് പാകത്തിനു വെള്ളം ചേര്‍ത്തു വേവിയ്ക്കുക. പുളി പിഴിഞ്ഞതും മുളകു പേസ്റ്റും ഒരുമിച്ചു ചേര്‍ത്തിളക്കുക. ഇത് ഇറച്ചിക്കൂട്ടിലേയ്ക്കു ചേര്‍ത്തിളക്കി ചാറു കുറുകുന്നതു വരെ ചേര്‍ത്തിളക്കുക. മല്ലിയില കൊണ്ട് ഗാര്‍ണിഷ് ചെയ്തു ചൂടോടെ സെര്‍വ് ചെയ്യുക.

Read More

വീക്കെന്‍ഡ് കുക്കിംഗ് രണ്ടാം വര്‍ഷത്തിലേക്ക്; മട്ടണ്‍ കീമ മസാല

ഒരു പാനില്‍ അല്‍പം ബട്ടര്‍ ചൂടാക്കി മുഴുവന്‍ മസാലകള്‍ ചേര്‍ത്തു മൂപ്പിയ്ക്കുക. പച്ചമുളക്, സവാള എന്നിവ ചേര്‍ത്തു വഴറ്റുകയും വേണം. പിന്നീട് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കണം. തക്കാളിയും ചേര്‍ത്തിളക്കുക. മുളകുപൊടി, ഉപ്പ് എന്നിവയും ചേര്‍ത്തിളക്കുക. മറ്റൊരു പാനില്‍ അല്‍പം ഓയില്‍ ചേര്‍ത്ത് കീമ നല്ലപോലെ ഇളക്കി അല്‍പസമയം വേവിയ്ക്കുക. ഒരുവിധം വേവായിക്കഴിയുമ്പോള്‍ മുന്‍കൂട്ടി തയ്യാറാക്കി വച്ചിരിയ്ക്കുന്ന മിശ്രിതത്തില്‍ ചേര്‍ത്തിളക്കണം. അല്‍പനേരം ഇളക്കി വേവിച്ച ശേഷം മല്ലിയില ചേര്‍ത്തലങ്കരിയ്ക്കുക.

Read More