ഈ ആഴ്ചത്തെ വീക്ക് ഏന്‍ഡ് കുക്കിംഗ് എഴുതിയിരിക്കുന്നത് ഞാന്‍ ആണെങ്കിലും റെസിപ്പിയും ഉണ്ടാക്കിയതും എന്റ്റെ ഭാര്യ റോഷന് ആണ്. നമ്മള് എല്ലാവരും നാട്ടില്‍ പോയിട്ട് വരുമ്പോള്‍ ഒരിക്കലും മറക്കാതെ കൊണ്ടുവരുന്ന ഒരു പലഹാരം ആണ് ലഡു. എനിക്ക് ലഡുവിനോടും ജിലേബിയോടും ഉള്ള ഇഷ്ട്ടം അറിയാവുന്ന ഭാര്യ ഒരു ദിവസം ഉണ്ടാക്കി തന്നതാണ്. അപ്പോള്‍ തന്നെ തീരുമാനിച്ചതാണ് ഉടന്‍ ഇത് വീക്ക് ഏന്‍ഡ് കുക്കിങ്ങില്‍ കൂടി പ്രസിദ്ധീകരിക്കണം എന്നത്. ഏവരും ശ്രമിച്ചു നോക്കുക.
ഒരു പാന്‍ ചൂടാക്കി ഓയില്‍ ചൂടാക്കി ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എത്തിവ ഇട്ട് വഴറ്റുക. 2-3 മിനിട്ടു കഴിയുമ്പോള്‍ സവോള കൂടി ചേര്‍ത്ത് വഴറ്റുക. ശേഷം ഈ പാനിലേക്ക് കൂണ്, ഉപ്പ് എന്നിവ ചേര്‍ക്കുക. ഇവയെല്ലാം നന്നായി മിക്സ് ചെയ്യുക. കൂണിലെ ഈര്‍പ്പം മാറിയ ശേഷം വാട്ടര്‍ ചെസ്നട്ട് ചേര്‍ത്ത് മിക്സ് ചെയ്യുക. ശേഷം വൂസ്റ്റര്സോസ്, സോയ സോസ ഒരു നുള്ള് പഞ്ചസാര ചേര്‍ക്കുക. ഒരു പാത്രത്തില്‍ വെള്ളം എടുത്ത് കോണ്‍ഫ്ലോര്‍ മിക്സ് ചെയ്യുക. ഈ മിശ്രിതം പാനിലെ കൂട്ടിലേക്ക് ഒഴിച്ച് മിക്സ് ചെയ്യുക. കഷ്ണങ്ങളാക്കി വെച്ച പാര്‍സ്ലി ഇതിലേക്ക് ചേര്‍ക്കുക. ശേഷം കുക്കര്‍ ഓഫ് ചെയ്യുക. ഇതിലേക്ക് 1 ടീ സ്പൂണ്‍ വിനാഗിര്‍ ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് മിക്സ് ചെയ്യുക. ഒരു പാത്രത്തിലേക്ക് മാറ്റി വിളമ്പാവുന്നതാണ്.
പനീര്‍ ചെറിയ ക്യുബ്സ് ആയി മുറിച്ചു ചെറിയ തീയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ വറത്തു കോരുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി അതില്‍ ജീരകം പൊട്ടിച്ചെടുക്കുക. ഇതിലേക്ക് സബോള ചേര്‍ത്ത് വഴറ്റുക. സബോള ഗോള്‍ഡന്‍ ബ്രൗണ്‍ ആയിക്കഴിയുമ്പോള്‍ ക്യപ്സികം ചേര്‍ത്ത് 2-3 മിനിറ്റ് കൂടി വഴറ്റുക. ഇതിലേക്ക് മിക്സിയില്‍ അടിച്ചു വെച്ചിരിക്കുന്ന ടൊമാറ്റോ പ്യുരീ ചേര്‍ത്ത് വീണ്ടും നന്നായി വഴറ്റി എടുക്കുക. പച്ചക്കറികള്‍ എല്ലാം കൂക്കായി കഴിയുമ്പോള്‍ മഞ്ഞള്‍ പൊടി, മല്ലിപ്പൊടി, മുളക്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു മസാലയുടെ പച്ച മണം മാറി ഓയില്‍ വലിഞ്ഞു വരുമ്പോള്‍ ക്രീം ചേര്‍ത്തിളക്കുക. ചെറുതായി തിളച്ചു തുടങ്ങുമ്പോള്‍ വറത്തു വെച്ചിരിക്കുന്ന പനീര്‍ ചേര്‍ത്ത് അടച്ചു വച്ച് 2-3 മിനിറ്റ് ചൂടാക്കുക. പനീറും ഗ്രേവിയും കൂടി നന്നായി ചേര്‍ന്ന് വരുമ്പോള്‍ അല്‍പ്പം കസ്തുരി മേത്തി കൊണ്ട് ഗാര്‍ണിഷ് ചെയ്ത് ചൂടോടെ ചപ്പാത്തി/നാന്/പുലാവ് റൈസ് എന്നിവക്കൊപ്പം വിളമ്പുക.
ഒരു ബൗളിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിച്ചു ഒരു വിസ്ക് കൊണ്ട് ബീറ്റ് ചെയ്തെടുക്കുക. ഇതിലേക്ക് പഞ്ചസാര, ഉരുക്കിയ ബട്ടര്‍, മില്‍ക്ക്, വാനില എസ്സെന്‍സ് എന്നിവ ഒന്നൊന്നായി ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് വെക്കുക. പ്ലെയിന്‍ ഫ്ലോറിലേക്ക് ഒരു നുള്ള് ഉപ്പും ഒരു നുള്ള് സോഡാ പൊടിയും ചേര്‍ത്ത് ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. ഇത് അല്പാല്പ്പമായി നേരത്തെ ഉണ്ടാക്കി വെച്ച മുട്ട മിക്സിലേയ്ക്ക് ചേര്‍ത്ത് അല്പം കട്ടിയുള്ള ഒരു ബാറ്റര്‍ ആക്കി എടുക്കുക. ഒരു ഫ്രയിങ് പാന്‍ ചൂടാക്കി അതിലേക്ക് ഈ ബാറ്റര്‍ ഒഴിച്ച് ചെറു തീയില്‍ ദോശ ചുടുന്നതുപോലെ ഒന്നൊന്നായി ചുട്ടെടുക്കുക. ചൂടോടെ മേപ്പിള്‍ സിറപ്പോ തേനോ ഒഴിച്ച് കഴിക്കുക. ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ചു പല ഫ്രൂട്സ് കൊണ്ടും അലങ്കരിക്കാവുന്നതാണ്.
ബേസില്‍ ജോസഫ് ചേരുവകള്‍ മിന്‍സ്ഡ് ബീഫ് -1 കിലോ. സവോള – 1 എണ്ണം വെളുത്തുള്ളി – 3 അല്ലി ഒലിവ് ഓയില്‍ – 3 ടേബിള്‍ സ്പൂണ്‍ മൈദ 3 – ടേബിള്‍ സ്പൂണ്‍ ഉപ്പ് – 1/2 ടേബിള്‍
ചിക്കന്‍ മാരിനേഷന്-ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്, മുളകുപൊടി, ഗരം മസാല, ഉപ്പ്, റോസ് വാട്ടര്‍, ക്രഷ്ഡ് റെഡ് ചില്ലി, ലെമണ്‍ ജ്യൂസ് എന്നിവ നന്നായി മിക്സ് ചെയ്ത് ഒരു പേസ്റ്റ് ആക്കി എടുത്തു ബേബി ചിക്കനില്‍ നന്നായി തേച്ചു പിടിപ്പിക്കുക. മസാല പേസ്റ്റ് ചിക്കനില്‍ സെറ്റ് ആകുന്ന സമയത്തു സോസ് ഉണ്ടാക്കി എടുക്കാം. ഒരു നല്ല കാടായി എടുത്ത് വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് വറ്റല്‍മുളക് ജിഞ്ചര്‍ ഗാര്‍ലിക് ചില്ലി, നന്നായി ചോപ് ചെയ്തു വെച്ചിരിക്കുന്ന സബോളയും ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേയ്ക്ക് 1/2 ടീസ്പൂണ്‍ മുളകുപൊടി 1/2 ടീസ്പൂണ്‍ ഗരം മസാല ചേര്‍ത്തിളക്കി നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് റൗണ്ട് ആയി അരിഞ്ഞു വച്ചിരിക്കുന്ന സബോള, ക്യപ്സിക്കം ടൊമാറ്റോ, കറിവേപ്പില, തേങ്ങാ ചിരകിയത് എന്നിവ കൂടി ചേര്‍ത്ത് മൂപ്പിക്കുക. ഓയില്‍ വലിഞ്ഞു തുടങ്ങുമ്പോള്‍ അല്പം വെള്ളം ചേര്‍ത്ത് സോസ് ആക്കി എടുക്കുക. ഇതിലേക്ക് ടൊമാറ്റോ സോസ്, ക്രഷ്ഡ് റെഡ് ചില്ലി ആവശ്യത്തിന് ഉപ്പും അല്പം റോസ് വാട്ടര്‍ കൂടി ചേര്‍ത്ത് തിളപ്പിക്കുക. മസാല പിടിപ്പിച്ചു വെച്ചിരിക്കുന്ന ചിക്കന്‍ ഒരു പാനില്‍ ഓയില്‍ ചൂടാക്കി വറുത്തെടുത്തു ഈ സോസില്‍ ചേര്‍ത്ത് നന്നായി വറ്റിച്ചെടുക്കുക. (അല്പം കളറും അജിനോമോട്ടോ കൂടി ചേര്‍ത്താല്‍ നല്ല ഗ്ലൈസിങ് കിട്ടും) കുഞ്ഞി കോഴി തുള്ളിച്ചത് റെഡി. വിവിധ തരം സാലഡുകള്‍ കൊണ്ട് അലങ്കരിച്ച പ്ലേറ്റില്‍ കുഞ്ഞിക്കോഴി തുള്ളിച്ചത് സെര്‍വ് ചെയ്യുക.
ഇഞ്ചി, വെളുത്തുള്ളി, മുളക് മഞ്ഞള്‍ മല്ലി പൊടികള്‍, ജീരകം, കറുവാപട്ട കുരുമുളക് എന്നിവ വിനാഗിരി ചേര്‍ത്ത് നല്ല പോലെ പേസ്റ്റ് ആക്കി അരച്ചെടുത്ത് മാറ്റി വെയ്ക്കുക. ഇനി ഒരു വലിയ പാനില്‍ ഓയില്‍ ഒഴിച്ച് ചൂടാക്കി സബോള ചേര്‍ത്ത് 3 മുതല്‍ 4 മിനിട്ട് വഴറ്റി ഗോള്‍ഡന്‍ ബ്രൌണ്‍ കളര്‍ ആക്കി എടുക്കണം ശേഷം ഇതിലേക്ക് അരച്ച് വെച്ചിരിക്കുന്ന മസാല ചേര്‍ക്കാം. ഇനി മസാല സബോളയുമായി നന്നായി മിക്സ് ചെയ്തു എടുക്കാന്‍ വേണ്ടി 4 മുതല്‍ 5 മിനിട്ട് വയറ്റണം. ഓയില്‍ വലിഞ്ഞു തുടങ്ങുമ്പോള്‍ പോര്‍ക്ക് ചേര്‍ത്തു മിക്സ് ചെയ്തു കറിവേപ്പില, ഉപ്പ്, അര കപ്പ് വെള്ളവും ചേര്‍ത്ത് അടച്ചു വെച്ച് മീഡിയം തീയില്‍ വെച്ച് നന്നായി വേവിക്കണം. ശേഷം അടപ്പ് തുറന്നു ഗരം മസാല ചേര്‍ത്ത് 3 മുതല്‍ 4 മിനിട്ട് പിന്നെയും വേവിക്കണം ഗ്രേവി കുറുകി വരുമ്പോള്‍ തീ ഓഫ് ചെയ്തു മല്ലിയില അരിഞ്ഞതും ചേര്‍ത്ത് അലങ്കരിച്ചു വിളമ്പാം.
കൊല്ലം ആറ്റിങ്ങലിലെ വീട്ടിൽനിന്നു രാവിലെ 44 പവനും 70,000 രൂപയും മോഷ്ടിച്ച നാടോടി സ്ത്രീകളെ ഉച്ചയോടെ കൊല്ലം റെയിൽവേ സ്റ്റേഷനിൽനിന്നു പിടികൂടി. സേലം സ്വദേശികളായ കൃഷ്ണമ്മ (30), ബാലാമണി (28), മസാനി (30), രാധ (23) ജ്യോതി(35) എന്നിവരെയാണു പിങ്ക് പൊലീസ്
ക്രിസ്തുമസിന് പ്ലം കേക്ക് ഉണ്ടാക്കാനായി ഡ്രൈ ഫ്രൂട്സ് സോക് ചെയ്യാന്‍ മറന്നു പോയെങ്കില്‍ ഇനി വിഷമിക്കേണ്ട ഇതാ, ട്രഡീഷണല്‍ പ്ലം കേക്കിന്റെ അതെ രുചിയിലും മണത്തിലും ഗുണത്തിലും പെട്ടെന്ന് തന്നെ ക്രിസ്തുമസിന് പ്ലം കേക്ക് ഉണ്ടാക്കാന്‍ ഇതാ യുകെ യില്‍ നിന്നും നീതു ജോണ്‍സിന്റെ ഒരു വ്യത്യസ്തമായ രുചി കൂട്ട്.
ഒരു പാനില്‍ ബട്ടര്‍ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ചെറിയുള്ളി, അരിഞ്ഞതു ചേര്‍ത്തുവഴറ്റുക. ഓയില്‍ വലിഞ്ഞു തുടങ്ങുമ്പോള്‍ കൂണ്, കറിവേപ്പില എന്നിവ കൂടി ചേര്‍ക്കുക. ഇതിലേക്ക് തക്കാളി അരിഞ്ഞതു ചേര്‍ത്തിളക്കി നന്നായി വയറ്റുക. കൂടെ കുരുമുളകുപൊടി കൂടി ചേര്‍ക്കുക. ഇതിലേക്ക് വെജിറ്റബിള്‍ സ്റ്റോക്ക് ചേര്‍ത്തു തിളപ്പിക്കുക. എല്ലാം വെന്തുടഞ്ഞ് പാകമാകുമ്പോള്‍ മല്ലിയില കൊണ്ട് ഗാര്‍ണിഷ് ചെയ്ത് ചൂടോടെ സെര്‍വ് ചെയ്യുക.