അമിത രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നത് ഡിമെന്‍ഷ്യ സാധ്യത അഞ്ചിലൊന്നായി കുറയ്ക്കുമെന്ന് പഠനം 0

അമിത രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നത് സ്മൃതിനാശം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനം. അള്‍ഷൈമേഴ്‌സ് സാധ്യത അഞ്ച് മടങ്ങ് കുറയ്ക്കാന്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിലൂടെ സാധിക്കുമെന്നാണ് വ്യക്തമായിരിക്കുന്നത്. 9000 പേരില്‍ നടത്തിയ പഠനത്തിലാണ് വളരെ സുപ്രധാനമായ ഈ കണ്ടെത്തല്‍ ശാസ്ത്രജ്ഞര്‍ നടത്തിയിരിക്കുന്നത്. ഡിമെന്‍ഷ്യയിലേക്ക് നയിക്കുന്ന മൈല്‍ഡ് കോഗ്നിറ്റീവ് ഇംപെയര്‍മെന്റ് (എംസിഐ) സാധ്യത ഇല്ലാതാക്കാനുള്ള ഇടപെടല്‍ നടത്താനാവുമെന്ന് ഇതാദ്യമായാണ് കണ്ടെത്തുന്നതെന്നും ഗവേഷകര്‍ വ്യക്തമാക്കി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം 140 എന്നത് 120 ആയി കുറച്ചവരില്‍ എംസിഐ സാധ്യത 19 ശതമാനം കുറവായെന്ന് പഠനത്തില്‍ നിരീക്ഷിക്കപ്പെട്ടു.

Read More

ഉറങ്ങുന്നതിനു ഒരു മണിക്കൂര്‍ മുമ്പ് കുട്ടികള്‍ക്ക് സ്‌ക്രീന്‍ ടൈം അനുവദിക്കരുതെന്ന് വിദഗ്ദ്ധര്‍ 0

ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും കുട്ടികളെ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ നിന്ന് മാറ്റണമെന്ന് നിര്‍ദേശം. രക്ഷിതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളിലാണ് ഈ പരാമര്‍ശമുള്ളത്. ഡെയിലി സ്‌ക്രീന്‍ ടൈമില്‍ സുരക്ഷിതമായ പരിധി എന്നൊന്ന് ഇല്ലെന്ന് റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്‌സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പറയുന്നു. പ്രായത്തിന് അനുസരിച്ച് കുട്ടികള്‍ക്ക് നിയന്ത്രണങ്ങള്‍ സ്‌നേഹപൂര്‍വം ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്യാന്‍ കഴിയുന്നത്. ഉറക്കം, വ്യായാമം, പരസ്പരമുള്ള ഇടപഴകല്‍ തുടങ്ങിയവ ഇല്ലാതാക്കുന്ന വിധത്തില്‍ സ്മാര്‍ട്ട്‌ഫോണുകളും വീഡിയോ ഗെയിമുകളും ഇടപെടാന്‍ തുടങ്ങിയാല്‍ അതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്നും നിര്‍ദേശം പറയുന്നു.

Read More

നിപ വൈറസ് സാധ്യത; വീണ്ടും അതീവ ജാഗ്രത നിർദ്ദേശം നല്‍കി കേന്ദ്ര ആരോഗ്യവകുപ്പ് 0

രാജ്യത്ത് നിപ വൈറസ് ഭീഷണിയുണ്ടെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളില്‍ 19 ശതമാനത്തിലും നിപ വൈറസ് സാന്നിധ്യം ഉണ്ടെന്ന് ആരോഗ്യ ഗവേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും നിപ വൈറസ് ബാധയ്ക്ക് സാധ്യതയുളള മേഖലകളില്‍

Read More

സ്ത്രീകള്‍ ഭക്ഷണത്തിനൊപ്പമല്ലാതെ മദ്യം കഴിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഠനം; കരള്‍ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതായും റിപ്പോര്‍ട്ട് 0

ലണ്ടന്‍: സ്ത്രീകള്‍ ഭക്ഷണത്തിനൊപ്പമല്ലാതെ മദ്യം കഴിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഠനം. ഭക്ഷണത്തിനൊപ്പമല്ലാതെ മദ്യം കഴിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളില്‍ പൊതുവെ വര്‍ദ്ധിക്കുന്നതായി പഠനം വ്യക്തമാക്കുന്നത്. ഇത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് പുതിയ കണ്ടെത്തല്‍. ലിവര്‍ സിറോസിസ് രോഗികളുടെ എണ്ണം രാജ്യത്ത് ഗണ്യമായി വര്‍ധിക്കുന്നതായും പഠനം കണ്ടെത്തിയിട്ടുണ്ട്. മദ്യം ഭക്ഷണത്തിനൊപ്പമല്ലാതെ കഴിക്കുന്നത് ലിവര്‍ സിറോസിസ് വരാനുള്ള കാരണമായേക്കും. ഇത്തരക്കാരില്‍ സിറോസിസ് വരാന്‍ 66 ശതമാനം സാധ്യതകളേറെയാണെന്ന് മെഡിക്കല്‍ വിദഗ്ദ്ധരടങ്ങിയ പാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More

മരുന്നുകള്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ബ്ലൂടൂത്ത് നിയന്ത്രണത്തില്‍ ശരീരത്തിന് നല്‍കുന്ന റോബോട്ട് ഗുളിക അവതരിപ്പിച്ച് ശാസ്ത്രജ്ഞന്‍മാര്‍ 0

മൊബൈല്‍ ഫോണിന്റെ സഹായത്തോടെ ശരീരത്തിന് ആവശ്യമായ മരുന്നുകള്‍ നല്‍കാന്‍ സഹായിക്കുന്ന ഉപകരണം വികസിപ്പിച്ച് ശാസ്ത്രലോകം. വയറിനുള്ളില്‍ സ്ഥാപിക്കുന്ന ഒരു റോബോട്ട് ഗുളികയാണ് ഇത്. ബ്ലൂടൂത്ത് വഴി മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ ഉപകരണം ഫോണിലൂടെ നല്‍കുന്ന നിര്‍ദേശമനുസരിച്ച് മരുന്നുകള്‍ ശരീരത്തിന് നല്‍കും. ഗുളിക രൂപത്തില്‍ വിഴുങ്ങുന്ന ഈ ഉപകരണം വയറ്റിലെത്തിയാല്‍ ഇംഗ്ലീഷ് അക്ഷരം ‘Y’ ആകൃതി പ്രാപിക്കുന്നു. കുത്തിവെയ്പ്പുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ഇത് അണുബാകളെയും അലര്‍ജിക് റിയാക്ഷനുകളെയും സംബന്ധിച്ച് നേരത്തേ മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.

Read More

അവയവ ദാതാക്കള്‍ക്ക് ഫെയ്ത്ത് ഡിക്ലറേഷന്‍ അവതരിപ്പിച്ച് എന്‍എച്ച്എസ്; നടപടി മത ന്യൂനപക്ഷങ്ങള്‍ക്കിടയിലും അവയവദാനം പ്രോത്സാഹിപ്പിക്കാന്‍ 0

അവയവ ദാതാക്കള്‍ക്കായി ഫെയ്ത്ത് ഡിക്ലറേഷന്‍ അവതരിപ്പിച്ച് എന്‍എച്ച്എസ്. മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യുമ്പോള്‍ തങ്ങളുടെ മതാചാരങ്ങള്‍ പരിഗണിക്കണോ എന്ന കാര്യമാണ് ദാതാക്കള്‍ അറിയിക്കേണ്ടത്. ന്യൂനപക്ഷങ്ങള്‍ക്കിടയിലെ അവയവദാനം പ്രോത്സാഹിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് നടപടി. പുതുതായി അവതരിപ്പിച്ചിരിക്കുന്ന ഫെയ്ത്ത് ആന്‍ഡ് ബിലീഫ് ഡിക്ല റേഷന്‍ അനുസരിച്ച് മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യുമ്പോള്‍ കുടുംബവുമായോ അല്ലെങ്കില്‍ അനുയോജ്യനായ മറ്റൊരാളുമായോ എന്‍എച്ച്എസ് പ്രതിനിധി സംസാരിക്കേണ്ടതുണ്ടോ എന്നാണ് വ്യക്തമാക്കേണ്ടത്. അവയവങ്ങള്‍ ദാനം ചെയ്യപ്പെടുന്നത് സ്വന്തം വിശ്വാസത്തിന് അനുസരിച്ചാണോ എന്ന് ഉറപ്പു വരുത്തേണ്ടവര്‍ക്കു വേണ്ടിയാണ് ഈ നിര്‍ദേശം. അത് വേണമെന്നാണ് ആവശ്യപ്പെടുന്നതെങ്കില്‍ അവയവങ്ങള്‍ എടുക്കുന്നതിനു മുമ്പായി ഒരു സ്‌പെഷ്യലിസ്റ്റ് എന്‍എച്ച്എസ് നഴ്‌സ് നിങ്ങളുടെ ബന്ധുക്കളുമായി സംസാരിക്കും.

Read More

ഇന്നേക്ക് ഏറ്റവും ശക്തിയേറിയ ബ്രയിന്‍ സ്‌കാനര്‍, മനുഷ്യ തലച്ചോറിലെ ഓരോ ചലനങ്ങളും രേഖപ്പെടുത്തും; മരണത്തെയും ആത്മാക്കളെയും തേടി ചൈനീസ് ഗവേഷകര്‍ 0

മനുഷ്യസുബോധത്തെക്കുറിച്ചും ആത്മാക്കളെക്കുറിച്ചുമെല്ലാം കൂടുതല്‍ കണ്ടെത്തല്‍ നടത്താന്‍ കഴിയുന്ന പരീക്ഷണവുമായി ചൈനീസ് ഗവേഷകര്‍. ഇതിനായി ലോകത്ത് ഇതു വരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ശക്തിയേറിയ ബ്രയിന്‍ സ്‌കാനറാണ് ചൈന നിര്‍മ്മിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ചൈനീസ് സര്‍ക്കാരില്‍ നിന്നും ഔദ്യോഗിക അനുമതി ലഭിച്ചതായാണ്

Read More

വെളിച്ചെണ്ണ എന്ന പേരിൽ നിങ്ങൾ വാങ്ങുന്നത് വിഷം തന്നെ… നിരോധിച്ച എണ്ണകൾ ഏതെന്ന് അറിയുക  0

മായം കലര്‍ത്തിയ വെളിച്ചെണ്ണ മാര്‍ക്കറ്റില്‍ സുലഭമാകുമ്പോഴും സാധാരണക്കാര്‍ അറിയാതെ പോകുന്നു ഒന്നുണ്ട്. സര്‍ക്കാര്‍ നിരോധിച്ച വെളിച്ചെണ്ണ ബ്രാന്‍ഡുകളാണ് നമ്മള്‍ കൂടിയ കാശു കൊടുത്ത് വാങ്ങിക്കുന്നതെന്ന്. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഇക്കാര്യം നോട്ടീസ് മൂലം അറിയിച്ചിട്ടുണ്ടെങ്കിലും സാധാരണക്കാരിലേക്ക് എത്തിയിട്ടില്ല എന്നുവേണം കരുതാന്‍. ഇതുകൂടാതെ

Read More

ഇനിയും ബാക്കിയാക്കി രുചി വൈവിധ്യങ്ങൾ; യൂട്യൂബിലൂടെ ലോകമെങ്ങും തിളങ്ങിയ പാചക മുത്തശ്ശി മസ്താനി അന്തരിച്ചു 0

പാചകവൈവിധ്യത്തിന്റെ രുചിക്കൂട്ട് കൊണ്ട് യൂട്യൂബിലൂടെ ലോകമെങ്ങും തിളങ്ങിയ പാചക മുത്തശ്ശി മസ്താനി അന്തരിച്ചു.107-ാം വയസിലായിരുന്നു മസ്താനമ്മ മുത്തശ്ശിയുടെ അന്ത്യം. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ യൂട്യൂബിലൂടെ കണ്ടവിഡിയോ ചാനല്‍ കണ്ട്രി ഫുഡ്‌സില്‍ മസ്താന മുത്തശ്ശിയുടെ പാചകമായിരുന്നു ഫീച്ചര്‍ ചെയ്തിരുന്നത്. പാചകത്തിലും

Read More

കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയെ ചൂഷണവും വൻ നാശത്തിലേക്ക് !!! ഏറ്റവും കൂടുതല്‍ ബാധിക്കുക യൂറോപ്പിനെ, ഭക്ഷ്യവസ്തുക്കളുടെ ലഭ്യത കുറയും മനുഷ്യാരോഗ്യത്തെ വലിയ തോതില്‍ ബാധിക്കും….. 0

അന്തരീക്ഷ മലിനീകരണവും കാലാവസ്ഥ വ്യതിയാനവും പ്രതിരോധിച്ചില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുമെന്ന മുന്നറിയിപ്പുമായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് യൂറോപ്പിനെയായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയെയും ആരോഗ്യത്തെയും കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിക്കും. ലോകത്തിന്റെ

Read More