കാസര്‍ഗോഡ് മണ്ഡലത്തിലെ റീ-പോളിംഗ് പുരോഗമിക്കുന്നു; പിലാത്തറയില്‍ ഇരുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം 0

കണ്ണൂര്‍: കാസര്‍ഗോഡ് മണ്ഡലത്തിലെ 7 ബൂത്തുകളില്‍ റീ-പോളിംഗ് പുരോഗമിക്കുന്നു. കള്ളവോട്ട് തെളിഞ്ഞതിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം വന്‍ പോലീസ് സന്നാഹത്തെ റീ-പോളിംഗ് നടക്കുന്ന ബൂത്തുകളില്‍ നിയമിച്ചിട്ടുണ്ട്. കള്ളവോട്ട് തടയാനുള്ള കര്‍ശന നടപടി സ്വീകരിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷനും അറിയിച്ചിട്ടുണ്ട്. ബൂത്തുകളില്‍ നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Read More

വടകരയിൽ പി.ജയരാജനെതിരെ മത്സരിച്ച വിമത സ്ഥാനാര്‍ത്ഥി സിഒടി നസീറിന് വെട്ടേറ്റു 0

വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിന് വെട്ടേറ്റു. തലശേരി കയ്യത്ത് റോഡില്‍ വച്ച് വൈകിട്ട് ആറ് മണിക്ക് ശേഷമാണ് വെട്ടേറ്റത്. സ്കൂട്ടറില്‍ വീട്ടിലേക്ക് പോകും വ‍ഴി ബൈക്കിലെത്തിയ മൂന്നംഗ സംഘം ഇടിച്ചിട്ട ശേഷം വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. കൈയ്ക്കും തലയ്ക്കും വയറിനും വെട്ടേറ്റ

Read More

കര്‍ശന സുരക്ഷയിൽ കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ റീപോളിംഗ് ആരംഭിച്ചു; മുഖാവരണം ധരിക്കുന്നവരെ പ്രത്യേകം പരിശോധിക്കും 0

കണ്ണൂര്‍: കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്ന കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ 7 ബൂത്തുകളില്‍ റീപോളിംഗ് ആരംഭിച്ചു. കണ്ണൂരിലെ നാലും കാസര്‍കോട്ടെ മൂന്നും മണ്ഡലങ്ങളിലാണ് റീപോളിംഗ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. മിക്ക ബൂത്തുകളിലും രാവിലെ

Read More

കുടുംബവഴക്കിനെ തുടർന്ന് യുവാവ് മരിച്ച നിലയിൽ കണ്ട സംഭവം; ആറുവയസുകാരന്റെ മൊഴിയിൽ കൊലപാതകമെന്ന് തെളിഞ്ഞു, പ്രതി അറസ്റ്റിൽ 0

തിരുവനന്തപുരം വട്ടപ്പാറയില്‍ യുവാവിനെ വീട്ടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭാര്യയുടെ കാമുകന്‍ കസ്റ്റഡിയില്‍. അവിഹിതബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയെന്ന സംശയത്തിലാണ് കാരമൂട് സ്വദേശി മനോജിനെ പിടികൂടിയത്. ഭാര്യയുടെ പങ്കും അന്വേഷിക്കുന്നുണ്ട്. വട്ടപ്പാറ സ്വദേശിയായ വിനോദിനെ കഴിഞ്ഞ ഞായറാഴ്ച

Read More

പൊലീസ് ചമഞ്ഞു യുവാവിന് ക്രൂര മർദ്ദനമേറ്റ സംഭവം; പ്രതികൾ അറസ്റ്റിൽ, തട്ടിക്കൊണ്ടുപോയി യുവാവിനെ മർദിച്ചത് ഭാര്യയുടെ കാമുകനും സംഘവും 0

പൊലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടു പോയി സംഘം ചേർന്ന് മർദിച്ച കേസിൽ ഭാര്യ ഉൾപ്പെടെ നാലംഗ സംഘത്തെ കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ പ്രേരണയിൽ കാമുകൻ ഉൾപ്പെടുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മണ്ണത്തൂർ ബലിക്കുളത്തിൽ സുരേഷാണ് (36)

Read More

ഇന്ത്യയിലെ ട്രെയിൻ കൊള്ളയടിക്കാരൻ ; മലേഷ്യയിൽ ഹോട്ടൽ ബിസിനസ്സ് നടത്തുന്ന മലയാളി, പിടിയിലാകുന്നത് നാലുവർഷത്തിന് ശേഷം…. 0

റെയില്‍വെ പൊലീസിന്റെ ഉറക്കം കെടുത്തിയിരുന്ന സ്ഥിരം മോഷ്ടാവ് നാല് വര്‍ഷത്തിനൊടുവില്‍ പിടിയില്‍. . തൃശൂരില്‍ താമസിക്കുന്ന ഷാഹുല്‍ ഹമീദ് എന്നയാളാണ് കഴിഞ്ഞ ദിവസം റയില്‍വെ പൊലീസിന്റെ പിടിയിലായത്. ട്രെയിനുകളിലെ എസി കോച്ചുകള്‍ കേന്ദ്രീകരിച്ച് നാലുവര്‍ഷമായി കവര്‍ച്ച നടത്തി വരുന്ന ഇയാള്‍ മലേഷ്യയില്‍

Read More

കൊച്ചി കടവന്ത്രയിൽ 16 നില ഫ്ളാറ്റിന് തീ പിടിച്ചു; ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല 0

കൊച്ചി: കൊച്ചിയിൽ ഫ്ളാറ്റിൽ അഗ്നിബാധ. കലൂർ കടവന്ത്ര റോഡിലെ 16 നില ഫ്ലാറ്റിലാണ് തീപിടുത്തം ഉണ്ടായത്. ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും സമയോചിത ഇടപെടൽ കാരണം തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു. ഫ്ലാറ്റിന്റെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. അപ്പാർട്ട്മെന്റിലെ മാലിന്യക്കൂമ്പാരത്തിന്

Read More

തോമസ് ഐസക്കിനെന്താ കൊമ്പുണ്ടോ എന്നു ചോദിച്ചിരുന്നു; വിമര്‍ശനവുമായി സി.ദിവാകരന്‍ 0

തിരുവനന്തപുരം: മന്ത്രി തോമസ് ഐസക്കിനെയും ഭരണ പരിഷ്‌കാര കമ്മീഷനെയും വിമര്‍ശിച്ച് സിപിഐ നേതാവും തിരുവനന്തപുരം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ സി.ദിവാകരന്‍. വി.എസ് സര്‍ക്കാരിന്റെ കാലത്ത് സി.പി.ഐ മന്ത്രിമാര്‍ക്ക് അവഗണ നേരിട്ടിരുന്നു.

Read More

എസ്എസ്എല്‍സി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് ടിസി നല്‍കാന്‍ ഒരു ലക്ഷം രൂപ വീതം ആവശ്യപ്പെട്ട സംഭവം; മലപ്പുറം എടക്കരയിലെ ഗുഡ് ഷെപ്പേർഡ് സ്കൂളിന് ശിശുക്ഷേമ സമിതിയുടെ നോട്ടീസ് 0

എസ്എസ്എല്‍സി പാസായ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ടിസി നല്‍കാന്‍ ഒരു ലക്ഷം രൂപ വീതം ആവശ്യപ്പെട്ട സംഭവത്തില്‍ മലപ്പുറം എടക്കരയിലെ ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് ജില്ലാ ശിശു ക്ഷേമ സമിതി നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് ശിശുക്ഷേമ സമിതി

Read More

ജെഎൻയു ക്യാംപസിന്റെ ലൈബ്രറിയിൽ മലയാളി വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ 0

ഡൽഹി ജവഹർലാൽ നെഹ്രു സർവകലാശാല ക്യാപസില്‍ മലയാളി വിദ്യാർത്ഥി തുങ്ങിമരിച്ച നിലയിൽ . എം എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയും 24 കാരനുമായ റിഷി ജോഷ്വായെ ആണ് ഭാഷാ ഡിപാർട്ട്മെന്റിലെ റീഡിങ്ങ് റൂമിൽ തുങ്ങിമരിച്ചത്. സംഭവത്തിൽ ഡൽഹി വസന്ത്കുഞ്ച് പോലീസ് സ്റ്റേഷനിൽ കേസ്

Read More