Most Popular

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേരെ ഒരു പൊതു പരിപാടിയില്‍ ആദം ആദ്മി സേന എന്ന സംഘടനയില്‍ പെട്ട ഒരു സ്ത്രീ മഷിയോഴിച്ചു. മഷിയോഴിച്ച യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയിലെ പരിസ്ഥിതി മലിനീകരണത്തെ പറ്റിയുള്ള ഒരു പ്രോഗ്രാമിനിടെ വേദിയില്‍ കെജ്രിവാള്‍ പ്രസംഗിക്കുന്നതിന്‌ ഇടയിലാണ്‌ സംഭവം. വേദിക്ക്‌ സമീപത്തേയ്‌ക്ക് നടന്നടുത്ത യുവതി കെജ്രിവാളിന്‌ നേരെ മഷി കുടഞ്ഞെറിയുകയായിരുന്നു. മഷിത്തുള്ളികളില്‍ ചിലത്‌ കെജ്രിവാളിന്റെ മുഖത്തും വീണു. ആം ആദ്മി സേനയുടെ പഞ്ചാബ് ഭാരവാഹിയാണ് യുവതി.
unnamed (2)

യുവതിയെ ഉടന്‍ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ കീഴ്‌പ്പെടുത്തി. അവരെ വെറുതെ വിടുവെന്ന്‌ സുരക്ഷാ ഉദ്യോഗസ്‌ഥരോട്‌ ആവശ്യപ്പെട്ട കെജ്രിവാള്‍ ഡല്‍ഹിയില്‍ നല്ലത്‌ എന്ത്‌ സംഭവിച്ചാലും ഇതാവും ഫലമെന്നും പറഞ്ഞു.

കൊല്‍ക്കത്ത: റിപ്പബ്ലിക് ദിന പരേഡിനായി പരിശീലനം നടത്തുകയായിരുന്ന വ്യോമസേന ഉദ്യോഗസ്ഥര്‍ക്കിടയിലേക്ക് ആഡംബര കാര്‍ ഇടിച്ച് കയറ്റി ഒരു ഉദ്യോഗസ്ഥന്റെ മരണത്തിനിടയാക്കിയത് തൃണമൂല്‍ നേതാവിന്റെ മകന്‍. തൃണമൂല്‍ നേതാവ് മൊഹമ്മദ് സൊറാബിന്റെ മകന്‍ സാമ്പിയ സൊറാബാണ് വ്യോമസേന ഉദ്യോഗസ്ഥരുടെ പരേഡിനിടയിലേക്ക് ഔഡി കാര്‍ ഇടിച്ച് കയറ്റിയത്. മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. നേരത്തെ ആര്‍ജെഡി എംഎല്‍എ ആയിരുന്ന മൊഹമ്മദ് സൊറാബ് 2013ല്‍ ആണ് മമത ബാനര്‍ജിക്കൊപ്പം നില്‍ക്കാനായി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കളം മാറ്റിച്ചവിട്ടിയത്.
ആദ്യ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മൊഹമ്മദ് സൊറാബിന്റെ മൂത്തമകന്‍ അംബിയ സൊറാബാണ് അപകടത്തിന് പിന്നിലെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീടാണ് ഔഡി കാര്‍ ഓടിച്ചിരുന്നത് സാമ്പിയ ആണെന്ന് തെളിഞ്ഞത്. മൂന്ന് പേരും സംഭവം വിവാദമായതോടെ ഒളിവില്‍ പോയി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിര്‍ദ്ദേശപ്രകാരം കൊലപാതക കേസ് രജിസ്ടര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെയും തൃണമൂല്‍ നേതാവിനേയും മക്കളേയും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല.

റിപ്പബ്ലിക് ദിന പരേഡിന് മുന്നൊരുക്കമായി നടത്തിയ പരിശീലന പരേഡിന് നേതൃത്വം നല്‍കുകയായിരുന്ന 21 വയസുകാരനായ കോര്‍പറല്‍ അഭിമന്യു ഗൗഡാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊല്‍ക്കത്തയിലെ റെഡ് റോഡില്‍ ബുധനാഴ്ച പുലര്‍ച്ചെ 6.30ന് ആണ് അപകടം നടന്നത്. പരിശീലന പരേഡ് നടക്കുന്ന റെഡ് റോഡിലേക്കുള്ള ഗതാഗതത്തിന് പുലര്‍ച്ചെ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. അതിവേഗത്തില്‍ പരേഡ് ഗ്രൗണ്ടിലേക്ക്  ആഡംബര കാര്‍ ഔഡിയുമായെത്തിയാണ് സാമ്പിയ സോറാബ് വ്യോമസേന ഉദ്യോഗസ്ഥനെ ഇടിച്ച് വീഴ്ത്തിയത്. നിയന്ത്രണം വിട്ട വാഹനം തുടര്‍ന്ന് ബാരിക്കേഡുകളും തകര്‍ത്താണ് നിന്നത്. ഔഡി ഉപേക്ഷിച്ച് പ്രതി പുറത്തിറങ്ങി ഓടി ഒളിയ്ക്കുകയും ചെയ്തു.

പരീശിലന പരേഡ് നടക്കുമ്പോള്‍ റോഡില്‍ ഗതാഗതത്തിന് വിലക്കുള്ളതാണ്. ഇത് തെറ്റിച്ചാണ് ആഡംബര വാഹനവുമായി തൃണമൂല്‍ നേതാവിന്റെ മകന്‍ റോഡില്‍ കടന്നതും വ്യോമസേന ഉദ്യോഗസ്ഥനെ ഇടിച്ചുവീഴ്ത്തിയതും. റോഡ് ബ്ലോക്ക് ചെയ്ത് വാഹനം തിരിച്ചുവിട്ട പൊലീസിന്റെ കണ്ണുവെട്ടിച്ച് സിഗ്നല്‍ തെറ്റിച്ചാണ് തെറ്റായ ദിശയിലെത്തി വാഹനം അപകടമുണ്ടാക്കിയത്.

മീററ്റ്: അഭിനേതാക്കളായ ഷാരൂക്ഖാനും സല്‍മാന്‍ഖാനും ചെരുപ്പിട്ട് ക്ഷേത്രത്തില്‍ കയറിയെന്ന് ആരോപണവുമായി ഹിന്ദു മഹാസഭ. ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപെട്ട് മീററ്റ് കോടതിയില്‍ ഹിന്ദുമഹാസഭ കേസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കളേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസ് റിയാലിറ്റി ഷോയുടെ ചിത്രീകരണവുമായി ബന്ധപെട്ടാണ് ഇവര്‍ ക്ഷേത്രത്തില്‍ കയറിയതെന്നാണ് ഹിന്ദു മഹാസഭയുടെ ആരോപണം.

ചെരുപ്പിട്ട് ക്ഷേത്രത്തില്‍ കയറിയ ഇവര്‍ മതവിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ഹിന്ദു മഹാസഭ മീററ്റ് ഘടകം അദ്ധ്യക്ഷന്‍ ഭാരത് രാജ്പുത് പറഞ്ഞു.

റിയാലിറ്റി ഷോ സംപ്രേക്ഷണം ചെയ്ത കളേര്‍സ് ചാനലിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജനുവരി 18ന് കേസില്‍ കോടതി വാദം കേള്‍ക്കും

ഇന്ദുലേഖ സോപ്പ്‌ ഉപയോഗിച്ചാല്‍ സൗന്ദര്യം തേടിവരുമെന്ന നടന്‍ മമ്മൂട്ടിയുടെ വാഗ്‌ദാനത്തില്‍ വഞ്ചിക്കപ്പെട്ടെന്നാരോപിച്ചു ജില്ലാ ഉപഭോക്‌തൃകോടതിയില്‍ പരാതിപ്പെട്ട മാനന്തവാടി സ്വദേശി ചാത്തുവിനു കമ്പനി 30,000 രൂപ നഷ്‌ടപരിഹാരം നല്‍കി കേസൊതുക്കി. അമ്പുകുത്തി കൂപ്പില്‍ വീട്ടില്‍ കെ. ചാത്തുവാണു വയനാട്‌ ജില്ലാ ഉപഭോക്‌തൃകോടതിയില്‍ പരാതി നല്‍കിയത്‌.
താനും കുടുംബവും ഒരുവര്‍ഷമായി ഇന്ദുലേഖ സോപ്പാണ്‌ ഉപയോഗിക്കുന്നതെന്നും മമ്മൂട്ടിയുടെ പരസ്യവാചകം കേട്ടാണ്‌ ഇത്‌ ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും കഴിഞ്ഞ ഓഗസ്‌റ്റ്‌ 24-നു നല്‍കിയ പരാതിയില്‍ പറയുന്നു. അസുഖം മൂലം രണ്ടുതവണ കോടതിയില്‍ ഹാജരാകാന്‍ ചാത്തുവിനു കഴിഞ്ഞില്ല. ഒടുവില്‍ ജനുവരി ആറിനു കേസ്‌ വിളിച്ചു. എന്നാല്‍ തലേന്നുതന്നെ എതിര്‍കക്ഷികളുടെ വക്കീല്‍ ചാത്തുവിന്റെ വക്കീലായ അബ്‌ദുള്‍ സലീമിനെ സമീപിച്ച്‌ ഒത്തുതീര്‍പ്പിനു സന്നദ്ധരായി. 30,000 രൂപ ചാത്തുവിനു നല്‍കാമെന്ന ഉറപ്പില്‍ കേസ്‌ പിന്‍വലിപ്പിച്ചു.

ഇന്ദുലേഖയെ ഹിന്ദുസ്‌ഥാന്‍ ലീവര്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണു കേസ്‌ ഒതുക്കിയതെന്നു സൂചനയുണ്ട്‌. പണം വാങ്ങി ജനങ്ങളെ കബളിപ്പിക്കുന്ന ഉത്‌പന്നങ്ങള്‍ വിറ്റഴിക്കാന്‍ സിനിമാ നടന്‍മാരും നടിമാരും കൂട്ടുനില്‍ക്കുന്നതു തടയാനാണു കേസ്‌ ഫയല്‍ ചെയ്‌തതെന്നു ചാത്തു പറയുന്നു.

രാജ്യത്തിന്റെ അഭിമാനത്തെപ്പറ്റി ഓട്ടോറിക്ഷക്കാരനോട് മാത്രമല്ല സ്വന്തം ഭാര്യയോടുകൂടി പറയണമെന്ന് ആമിര്‍ ഖാനോട് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. ഇന്ത്യയിലെ അസഹിഷ്ണുതയെക്കുറിച്ച് അടുത്തിടെ ആമിര്‍ ഖാന്‍ പറഞ്ഞതിനെ സൂചിപ്പിച്ചായിരുന്നു ബി.ജെ.പി നേതാവിന്റെ പ്രസ്താവന. ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള എസ്.ജി.ബി.റ്റി കോളജിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യവെയാണ് രാം മാധവ് ഇത്തരത്തില്‍ പറഞ്ഞത്.’ഇന്‍ക്രഡിബ്ള്‍ ഇന്ത്യ’ കാമ്പയിനിന്റെ പരസ്യത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ വിദേശ ടൂറിസ്റ്റിനെ പറ്റിക്കുന്ന സന്ദര്‍ഭത്തില്‍ വിദേശിയെ സഹായിക്കാന്‍ എത്തുന്ന മറ്റൊരു ഓട്ടോക്കാരനായി ഖാന്‍ വേഷമിട്ടിരുന്നു. ഇതുമായി ചേര്‍ത്തുവെച്ചായിരുന്നു ബി.ജെ.പി നേതാവിന്റെ പരിഹാസ രൂപേണയുള്ള പരാമര്‍ശം.
ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയെക്കുറിച്ച് പറഞ്ഞപ്പോള്‍ രാജ്യം വിടേണ്ടി വരുന്നതിനെ കുറിച്ച് ഭാര്യ തന്നോട് സംസാരിച്ചുവെന്ന് കഴിഞ്ഞ നവംബറില്‍ ഒരു ചടങ്ങില്‍ ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു. ഇതുമൂലം ബി.ജെ.പി അനുയായികളില്‍ നിന്ന് വന്‍ വിമര്‍ശമാണ് സോഷ്യല്‍ മീഡിയകളിലൂടെ അദ്ദേഹത്തിന് നേരിടേണ്ടി വന്നത്.

സെപ്തംബറില്‍ ബീഫ് വീട്ടില്‍ സൂക്ഷിച്ചുവെന്നാരോപിച്ച് ഉത്തര്‍ പ്രദേശുകാരനായ അഖ്‌ലാഖിനെ അടിച്ചുകൊന്നതും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ എം.എം കല്‍ബുര്‍ഗിയുടെ കൊലയും അതേ തുടര്‍ന്ന് എഴുത്തുകാരുടെ പുരസ്‌കാര തിരസ്‌കരണവുമെല്ലാം കേന്ദ്ര സര്‍ക്കാരിന് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു.രാജ്യത്തെ സാംസ്‌കാരിക ്രപവര്‍ത്തകര്‍ അവാര്‍ഡ് തിരിച്ചേല്‍പ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുമെന്നും രാം മാധവ് പറഞ്ഞു.

തന്നെ ഒരാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തതായി ബോളിവുഡ് ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടി കങ്കണ റണൗത്തിന്റെ വെളിപ്പെടുത്തല്‍. അയാള്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളയാളാണെന്നും കങ്കണ വെളിപ്പെടുത്തുന്നുണ്ട്. പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബര്‍ക്കാ ദത്തിന്റെ ‘ദി അണ്‍ക്വയറ്റ് ലാന്‍ഡ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് കങ്കണ മനസ്സുതുറന്നത്. അതൊരു മോശം സമയമായിരുന്നു. ശരിക്കും താന്‍ കുടുങ്ങിപ്പോവുകയായിരുന്നു. താന്‍ ശാരീരികമായി ദുരുപയോഗപ്പെട്ടു. എന്റെ എല്ലാം അയാള്‍ കവര്‍ന്നെടുത്തു . എന്നാല്‍ കൂടുതല്‍ വിശദീകരണങ്ങളിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്നും താരം പറഞ്ഞു.

17ാം വയസില്‍ തന്നെ ബോളിവുഡില്‍ നിന്നുള്ള ഒരു താരം തലയ്ക്ക് അടിച്ച് മുറിവേല്‍പ്പിച്ചതായി കങ്കണ പറഞ്ഞു. അച്ഛന്റെ പ്രായമുള്ള അയാളുടെ അടിയേറ്റ് തന്റെ തലയില്‍നിന്നും ചോരവന്നു. താന്‍ ചെരുപ്പൂരി അയാളെ തിരിച്ചടിച്ചു. അടിയില്‍ അയാളുടെ തലയും മുറിഞ്ഞു. താന്‍ പിന്നീട് പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ലെന്നും കങ്കണ പറഞ്ഞു.

ലണ്ടന്‍: സ്വവര്‍ഗ വിവാഹങ്ങളെ അപലപിച്ചു കൊണ്ട് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് നേതാക്കള്‍. അമേരിക്കയിലെ ആംഗ്ലിക്കന്‍ ചര്‍ച്ച് ഇതിനെ നിയമപരമായി അംഗീകരിച്ചതിന് പിഴയീടാക്കാനും തീരുമാനിച്ചു. ലോകമെമ്പാടും നിന്നായി 37 പുരോഹിതന്‍മാര്‍ പങ്കെടുത്ത യോഗത്തിലാണ് ഈ നടപടികള്‍ ഉണ്ടായത്. പരമ്പരാഗത തത്വമനുസരിച്ച് വിവാഹം സ്ത്രീയും പുരുഷനും തമ്മിലാണ് നടക്കേണ്ടതെന്നും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ചൂണ്ടിക്കാട്ടി. ആംഗ്ലിക്കന്‍ ചര്‍ച്ചിന്റെ തീരുമാനത്തിനെതിരെ പുരോഗമനവാദികളായ പുരോഹിതന്‍മാര്‍ രംഗത്ത് വന്നിട്ടുണ്ട്. ആംഗ്ലിക്കന്‍ ആയതില്‍ അപമാനം തോന്നുന്നുവെന്നാണ് സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്ന ഒരു പുരോഹിതന്‍ ഈ തീരുമാനത്തോട് പ്രതികരിച്ചത്.
സ്വവര്‍ഗ വിവാഹം സഭയെ പിളര്‍ത്തിയിരിക്കുകയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആംഗ്ലിക്കന്‍സ് സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുമ്പോള്‍ അമേരിക്കയിലെ ലിബറലുകളും എപ്പിസ്‌കോപല്‍ ചര്‍ച്ചും ഇതിനെ അനുകൂലിക്കുന്നു. ഈ പ്രശ്‌നത്തിന് ഒരു പരിഹാരമുണ്ടാക്കാനാണ് കാന്റന്‍ബെറി ആര്‍ച്ച് ബിഷപ്പ് പുരോഹിതരുടെ യോഗം വിളിച്ചത്. എന്നാല്‍ യാഥാസ്ഥിതികരെ പിന്തുണയ്ക്കുന്ന ഒരു യോഗമായി ഇത് മാറുകയായിരുന്നു. സംഭവത്തില്‍ ആഗാധമായ അഭിപ്രായ ഭിന്നതകളുളളതായാണ് യോഗം വിലയിരുത്തിയിട്ടുളളതെന്ന് റിപ്പോര്‍ട്ടുണ്ട്. വിവാഹത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങളില്‍ പലതും ആശങ്കയുണ്ടാക്കുന്നതാണെന്നും യോഗം വിലയിരുത്തിയതായി സൂചനയുണ്ട്.

എപ്പിസ്‌കോപല്‍ ചര്‍ച്ച് തങ്ങളുടെ വിവാഹ നിയമങ്ങളില്‍ വരുത്തിയിരിക്കുന്ന മാറ്റം സഭയുടെ പല മൗലിക തത്വങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരാണ്. പലയിടത്തും പിന്തുടര്‍ന്നു വരുന്ന വിവാഹ തത്വങ്ങളില്‍ നിന്ന് ബഹുദൂരം പിന്നാക്കം പോയിരിക്കുകയാണ് ഇവരെന്നും യോഗം വിലയിരുത്തി. ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വിശ്വാസമുളള ഒരു ബന്ധത്തിനായി സ്ത്രീയും പുരുഷനും തമ്മില്‍ വിവാഹം കഴിക്കുന്നതാണ് ഉത്തമമെന്ന പരമ്പരാഗത മൂല്യങ്ങള്‍ തന്നെയാണ് യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗവും പങ്കുവച്ചത്. സ്വവര്‍ഗ വിവാഹങ്ങള്‍ ആംഗ്ലിക്കന്‍ സമൂഹത്തെ കൂടുതല്‍ നശിപ്പിക്കുമെന്നും സഭാംഗങ്ങളക്കിടയിലുളള വിശ്വാസ രാഹിത്യത്തിന് ആഴം കൂടുമെന്നും യോഗം വിലയിരുത്തി.

സഭയുടെ നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ നിന്ന് എപ്പിസ്‌കോപല്‍ വിഭാഗത്തെ വിലക്കിയതായും യോഗം പ്രഖ്യാപിച്ചെന്നാണ് അനൗദ്യോഗിക വിവരം. ഇക്കാര്യങ്ങള്‍ ഇന്ന് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മാത്രമേ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുളളൂ. ഇതിന് പുറമെ മറ്റു ചില ഉപരോധങ്ങള്‍ കൂടി എപ്പിസ്‌കോപ്പല്‍ വിഭാഗത്തിന് ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഈ തീരുമാനങ്ങളെ ലണ്ടനിലെ ഒരു പ്രമുഖ പുരോഗമന ചിന്താഗതിക്കാരനായ പുരോഹിതന്‍ റവ. ഗില്‍സ് ഫ്രെയ്‌സര്‍ നിശിതമായി വിമര്‍ശിച്ചു. ലണ്ടനിലെ ആംഗ്ലിക്കന്‍ ചര്‍ച്ച് അമേരിക്കയിലെ തങ്ങളുടെ സഹപ്രവര്‍ത്തകരുടെ നിലപാടിനെ പിന്തുണയ്ക്കണമെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.

ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം. ഇത് ഒരു സത്യമാണ്, അത് മനുഷ്യനായാലും മൃഗമായാലും. നമ്മുടെ പ്രിയപ്പെട്ടവന്‍ നമ്മെ വിട്ടുപോകുന്ന അവസ്ഥ വളരെ വേദനജനകമാണ്. എന്നാല്‍ നാം എന്നെങ്കിലും ചിന്തിച്ചിട്ടുണേ്ടാ മൃഗങ്ങളുടെ മരണത്തില്‍ അവയുടെ പ്രിയപ്പെട്ടവരുടെ അവസ്ഥ എന്തായിരിക്കുമെന്ന്? ഇത്തരം ഒരു ചിത്രമാണ് ഇപ്പോള്‍ നെമ്പരമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഓസ്‌ട്രേലിയന്‍ ഫോട്ടോഗ്രഫറായ ഇവന്‍ സ്വിറ്റ്‌സര്‍ ആണ് ആ വേദനിപ്പിക്കുന്ന കാഴ്ച പകര്‍ത്തിയത്. കഴിഞ്ഞ ദിവസം പുഴയുടെ സൈഡില്‍കൂടി നടക്കുമ്പോഴാണ് ഇവന്‍ സ്വിറ്റ്‌സര്‍ ഒരു കാഴ്ച കണ്ടത്. പുഴയുടെ അരികില്‍ ഒരു പെണ്‍ കങ്കാരു മരിച്ചു കിടക്കുന്നു, അതിനടുത്ത് ഒരു ആണ്‍ കങ്കാരു അതിനെ തോണ്ടി വിളിക്കുന്നു, ഒന്നും മനസിലാകതെ ഒരു കങ്കാരു കുഞ്ഞും. പെണ്‍കങ്കാരുവിനെ എടുത്ത് ഉയര്‍ത്തുന്നതും കരഞ്ഞ് വിളിക്കുന്നതുമായ ആണ്‍ കങ്കാരുവിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ചയായിരിക്കുന്നത്.

xkANGAROO2.jpg.pagespeed.ic.s1pVU7eWss

എന്നാല്‍ കങ്കാരു എങ്ങനെയാണ് മരിച്ചതെന്ന വ്യക്തമല്ലെന്ന് ഇവന്‍ സ്വിറ്റ്‌സര്‍ പറയുന്നു. എന്തായാലും മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ വേദനിക്കുന്നവരാണെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.

ലണ്ടന്‍: ഇംഗ്ലണ്ടില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഫെയ്ത്ത് സ്‌കൂളുകളില്‍ കുട്ടികള്‍ ശിക്ഷിക്കപ്പെടുന്നതായും ഇംഗ്ലീഷ് പഠനം തടയുന്നതായും റിപ്പോര്‍ട്ട്. ആയിരക്കണക്കിന് കുട്ടികളാണ് ഇത്തരത്തില്‍ മുഖ്യധാരാ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നതെന്ന് ഒരു സന്നദ്ധസംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അമിത യാഥാസ്ഥിതികത്വം പുലര്‍ത്തുന്ന നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ജൂതപ്പളളിക്കൂടങ്ങളിലാണ് ഈ അവസ്ഥാ വിശേഷമെന്നാണ് വിവരം. ഇവിടെ കുട്ടികള്‍ക്ക് മേല്‍ ക്രൂരമായ ശിക്ഷാമുറകളാണ് അരങ്ങേറുന്നത്. പതിനെട്ടു വയസാകുമ്പോള്‍ത്തന്നെ ഇവരെ വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച് വിവാഹം ചെയ്യിക്കുന്നതായും അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഇത്തരം സ്‌കൂളുകളിലുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ജൂതമത ഗ്രന്ഥങ്ങള്‍ മാത്രം പഠിപ്പിക്കുന്ന മുപ്പത്തഞ്ച് സ്‌കൂളുകള്‍ രാജ്യമെമ്പാടുമായി പ്രവര്‍ത്തിക്കുന്നുണ്ട്. രാവിലെ എട്ടുമതല്‍ രാത്രി പത്ത് വരെയാണ് ഇവയുടെ പ്രവര്‍ത്തനസമയം. കുട്ടികള്‍ ജൂതഭാഷയില്‍ മാത്രമേ ആശയവിനിമയം നടത്താവൂ എന്നും കര്‍ശന നിര്‍ദേശമുണ്ട്. ഇംഗ്ലീഷ് സംസാരിക്കാന്‍ കുട്ടികള്‍ക്ക് അവകാശമില്ല. ദൈനംദിന ജീവതത്തിലാവശ്യമായ ലളിതമായ ഗണിത പാഠങ്ങള്‍ക്കും ഇവിടെ വിലക്കുണ്ട്. ഈ പഠനത്തിലൂടെ ഇവര്‍ക്ക് ജോലി ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് മാത്രമല്ല സ്വന്തം ജീവിതം കെട്ടിപ്പടുക്കാന്‍ പോലും ഈ വിദ്യാഭ്യാസത്തിലൂടെ ഇവര്‍ക്ക് കഴിയില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

നാല് വയസു മുതല്‍ കുട്ടികള്‍ ഭയത്തോടെയാണ് കഴിയുന്നത്. കര്‍ശന മതനിയമങ്ങളൊന്നും ലംഘിക്കാന്‍ പാടില്ല. ഈ വിദ്യാലയങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നില്ലെന്ന് മാത്രമല്ല പതിനെട്ട് വയസാകുമ്പോള്‍ തന്നെ ഇവരെ വിവാഹവും കഴിപ്പിക്കുന്നു. ആണ്‍കുട്ടികള്‍ക്കോ പെണ്‍കുട്ടികള്‍ക്കോ ഉന്നത വിദ്യാഭ്യാസത്തിനും അവകാശമില്ല. ഇത്തരം സ്‌കൂളുകളില്‍ കുട്ടികള്‍ ദിവസവും മര്‍ദ്ദനങ്ങള്‍ക്കിരയാകാറുണ്ടെന്ന് ഏഴു മുതല്‍ പതിനാറ് വയസുവരെ ഫെയ്ത്ത് സ്‌കൂളില്‍ പഠിച്ച ഒരു വിദ്യാര്‍ത്ഥി വ്യക്തമാക്കുന്നു. പുസ്തകങ്ങളും ഗ്രന്ഥശാലകളും എല്ലാം ഇവര്‍ക്ക് അന്യമാണ്. ടിവിയും ഇന്റര്‍നെറ്റും റേഡിയോയും സമൂഹ മാധ്യമങ്ങളും ഇവര്‍ക്ക് നിഷേധിച്ചിരിക്കുന്നു.

ചുറ്റുപാടുമുളള ലോകത്തെക്കുറിച്ച് യാതൊരു വിവരവും ഇവര്‍ക്ക് ലഭിക്കുന്നില്ല. ആരാണ് പ്രധാനമന്ത്രിയെന്നോ ആരായിരുന്നു പ്രധാനമന്ത്രിയെന്ന കാര്യമോ തങ്ങള്‍ അറിയുന്നുണ്ടായിരുന്നല്ലെന്നും ഈ വിദ്യാര്‍ത്ഥി പറയുന്നു. രാജകീയ വിവാഹങ്ങളെക്കുറിച്ചോ ഒളിംപ്ക്‌സിനെക്കുറിച്ചോ ഒന്നും അറിഞ്ഞിരുന്നില്ല. ഇംഗ്ലീഷ് ഇല്ലാതാക്കുന്നതിലൂടെ പുറംലോകവുമായി ബന്ധപ്പെടാനുളള സാധ്യതകളും അധികൃതര്‍ തടയുകയായിരുന്നു.

നാലായിരം ആണ്‍കുട്ടികളും ആയിരത്തഞ്ഞൂറോളം പെണ്‍കുട്ടികളുമാണ് ഇത്തരം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ഈ വിശദാംശങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് സമര്‍പ്പിച്ചു. ഇതേക്കുറിച്ച് മന്ത്രാലയം റിപ്പോര്‍ട്ട് തേടിയതായി സൂചനയുണ്ട്. വലിയ സുരക്ഷാ ഭീഷണിയാണ് ഇത്തരം സ്‌കൂളുകള്‍ സൃഷ്ടിക്കുന്നതെന്നും ഇവ അടച്ചുപൂട്ടുമെന്നും അധികൃതര്‍ വ്യക്തമാക്കി.

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കരുത് എന്ന നിലപാടിനെതിരെ സ്വാമി സന്ദീപാനന്ദ ഗിരി. ശബരിമലയില്‍ സ്ത്രീകളെ അനുവദിക്കരുത് എന്നു പറയുന്നത് അസംബന്ധമാണെന്നാണ് അദ്ദേഹം പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ‘ദേവന് സ്ത്രീസാന്നിധ്യം ഇഷ്ടമല്ല എന്നു തന്ത്രിമാരോട് അയ്യപ്പന്‍ പറഞ്ഞോ?images പൗരോഹിത്യത്തിന്റെ അനാചാരങ്ങളെ നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇത്തരം വാദങ്ങള്‍. അതോടൊപ്പം തന്നെ ഇവര്‍ സനാതന മൂല്യങ്ങളെ മറക്കുന്നു.’ അദ്ദേഹം വ്യക്തമാക്കി.ആര്‍ത്തവം ഉള്ള സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ ഒരു കുഴപ്പവും ഇല്ല. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടുന്ന സുരക്ഷ കൊടുക്കാന്‍ കഴിയുമോ എന്നതാണ് വിഷയമെന്നും അദ്ദേഹം വ്യക്തമാക്കി.download (1)ശബരിമലയില്‍ സ്ത്രീകള്‍ക്കായി പ്രത്യേകസമയം അനുവദിക്കണം. അവര്‍ക്കുവേണ്ട സുരക്ഷ ഉറപ്പാക്കണമെന്നും സന്ദീപാനന്ദഗിരി അഭിപ്രായപ്പെട്ടു.

RECENT POSTS
Copyright © . All rights reserved