ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം.. അർഹതപ്പെട്ട പ്രതിഫലവും സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങളും ഒരു നഴ്സിന്റെ അവകാശമാണ്. ഭൂമിയിലെ കരുണയുടെ മാലാഖാമാരുടെ സംരക്ഷകരാകുവാൻ ആധുനിക സമൂഹം തയ്യാറാകണം.. ലേഖനം. 0

“ആരോഗ്യമുള്ള ഒരു വ്യക്തിയെ ലോകത്തിന് ലഭിക്കണമെങ്കിൽ ആരോഗ്യകരമായ ഒരു ജീവിതാന്തരീക്ഷവും സാഹചര്യവും ഉണ്ടാവണം. രോഗിയുടെ ചുറ്റുപാടുകൾ അവരുടെ രോഗവിമുക്തിയ്ക്ക് സഹായകരമാകുന്ന രീതിയിൽ തയ്യാറാക്കണം. മാനസികവും ശാരീരികവുമായ ഉത്തേജനത്തിന് നാം പ്രകൃതിയെത്തന്നെ ഒരുക്കണം. ശുദ്ധമായ വായുവും ജലവും പ്രകാശവും ശുചിത്വവും ആരോഗ്യത്തെ പുഷ്ടിപ്പെടുത്തുന്ന പ്രകൃതിദത്തമായ ഘടകങ്ങളാണ്. ശബ്ദമലിനീകരണമില്ലാത്ത, മിതോഷ്ണമുള്ള അന്തരീക്ഷവും രോഗവിമുക്തി ത്വരിതപ്പെടുത്തും. ആരോഗ്യ വിദ്യാഭ്യാസവും ശരിയായ പരിശീലന പ്രക്രിയകളും രോഗാവസ്ഥയുടെ നിരന്തരമായ വിശകലനവും വഴി രോഗിയെ ആരോഗ്യത്തിലേക്ക് നയിക്കാൻ കഴിയും”. 1800 കളിൽ ഫ്ളോറൻസ് നൈറ്റിംഗേൽ രൂപപ്പെടുത്തിയ ഈ സിദ്ധാന്തം പിന്നീട് ലോകമെമ്പാടുമുള്ള ആരോഗ്യ ശുശ്രൂഷാ രംഗത്തെ അടിസ്ഥാന തത്വമായി മാറി.

Read More

ആസ്തമ രോഗികൾ എൻഎച്ച് എസിലെ കാലഹരണപ്പെട്ട ചികിത്സാ രീതികൾക്ക് കൊടുക്കേണ്ടി വരുന്ന വില സ്വന്തം ജീവൻ. ആസ്തമ അറ്റാക്ക് മൂലമുള്ള മരണനിരക്കിൽ യുകെയിൽ വൻ വർദ്ധന. 2015 ൽ മരിച്ചത് 1434 പേർ. 0

ആസ്തമ രോഗികൾ എൻഎച്ച് എസിലെ പിടിപ്പുകെട്ട ചികിത്സാ രീതികൾക്ക് കൊടുക്കേണ്ടി വരുന്നത് സ്വന്തം ജീവൻ. ആസ്തമ രോഗികൾക്ക് ഏറ്റവും മോശം ചികിത്സ നല്കുന്ന യൂറോപ്യൻ രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും മുൻപന്തിയിലാണ് ബ്രിട്ടൺ എന്നാണ് രോഗികളുടെ മരണനിരക്ക് തെളിയിക്കുന്നത്. യൂറോപ്പിലെ ശരാശരി നിരക്കിനേക്കാൾ യുകെയിൽ ആസ്തമ അറ്റാക്കുകൾ 50 ശതമാനം കൂടുതലാണ്. 2011 നുശേഷം ആസ്തമ അറ്റാക്കുമൂലം മരിച്ചവരുടെ എണ്ണത്തിൽ 25 ശതമാനം വർദ്ധനയുണ്ടായി. വേണ്ട രീതിയിലുള്ള ചികിത്സയും നിർദ്ദേശങ്ങളും രോഗികൾക്ക് ലഭിക്കാത്തതിനാലാണ് അനാവശ്യ മരണങ്ങൾ ഉണ്ടാകുന്നത്. രോഗികളുടെയും മെഡിക്കൽ സ്റ്റാഫിന്റെയും അനാസ്ഥ മൂലമാണ് മിക്ക മരണങ്ങളും ഉണ്ടാകുന്നത്.

Read More

എന്‍എച്ച്എസ് ആശുപത്രികള്‍ ഭിന്നശേഷിക്കാരായ രോഗികളില്‍ നിന്ന് പാര്‍ക്കിംഗ് ചാര്‍ജ് ഈടാക്കുന്നു; നടപടി സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച്; പാര്‍ക്കിംഗില്‍ നിന്ന് ട്രസ്റ്റുകള്‍ സമ്പാദിക്കുന്നത് 147 മില്യണ്‍ പൗണ്ട്! 0

സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച് രാജ്യത്തെ പകുതിയോളം എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ഭിന്നശേഷിക്കാരില്‍ നിന്നും രോഗികളില്‍ നിന്നും പാര്‍ക്കിംഗ് ചാര്‍ജുകള്‍ ഈടാക്കുന്നു. ഭിന്നശേഷിക്കാരില്‍ നിന്നും രോഗികളില്‍ നിന്നും ഈടാക്കുന്ന ഇത്തരം നികുതികള്‍ അന്യായമാണെന്ന് എംപിമാരും ചാരിറ്റികളും ആരോപിക്കുന്നു. ക്രോയ്‌ഡോണ്‍ ആശുപത്രിയില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള സൗജന്യ പാര്‍ക്കിംഗ് ബേയുടെ എണ്ണം 15ല്‍ നിന്ന് 19 ആക്കിയിട്ടുണ്ട് എന്നാല്‍ സൗജന്യ ബേയില്‍ സ്ഥലം ലഭിച്ചില്ലെങ്കില്‍ ബ്ലൂ ബാഡ്ജുള്ളവര്‍ മണിക്കൂറിന് 3 പൗണ്ട് വീതം ഈടാക്കുന്ന കോമണ്‍ പാര്‍ക്കിംഗ് ഏരിയയിലേക്ക് മാറേണ്ടി വരും. കഴിഞ്ഞ വര്‍ഷം മാത്രം ട്രസ്റ്റുകളുടെ പാര്‍ക്കിംഗ് വരുമാനം 147 മില്യണ്‍ പൗണ്ടാണ്. ഇത്രയധികം വരുമാനം ലഭിക്കുന്ന മേഖലയില്‍ ഇളവുകള്‍ കൊണ്ടുവരാന്‍ സാധിക്കില്ലെന്നാണ് പല ട്രസ്റ്റുകളുടെയും നിലപാട്.

Read More

എന്‍എച്ച്എസിലെ ശമ്പള വര്‍ദ്ധന പ്രഖ്യാപിച്ചു; 6.5 മുതല്‍ 29 ശതമാനം വരെ വര്‍ദ്ധന; ഹോളിഡേ വെട്ടിക്കുറയ്ക്കില്ല; ഈ വര്‍ഷം മൂന്നു ശതമാനം വര്‍ദ്ധന; നിലവില്‍ വരുന്നത് ഏപ്രില്‍ മുതല്‍ 0

ലണ്ടന്‍: ഒരു മില്യണോളം വരുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ആശ്വാസമായി ശമ്പള വര്‍ദ്ധന പ്രഖ്യാപിച്ചു. യൂണിയനുകളുമായി എന്‍എച്ച്എസ് എംപ്ലോയേഴ്‌സ് നടത്തിയ മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. 2010 മുതല്‍ നിലവിലുള്ള പേ ക്യാപ് എടുത്തുകളയാനും ജീവനക്കാരുടെ ശമ്പളത്തില്‍ 6.5 മുതല്‍ 29 ശതമാനം വരെ വര്‍ദ്ധനവ് വരുത്താനുമാണ് തീരുമാനമായത്. പുതിയ നിരക്കുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. ശമ്പളം വര്‍ദ്ധിപ്പിക്കുമ്പോള്‍ ഒരു ദിവസത്തെ അവധി വെട്ടിക്കുറയ്ക്കണമെന്ന നിര്‍ദേശം യൂണിയനുകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ശമ്പള വര്‍ദ്ധനവ് മൂന്ന് വര്‍ഷത്തിനുള്ളിലാണ് നടപ്പിലാക്കുക. ഇതനുസരിച്ച് ഈ വര്‍ഷം 3 ശതമാനം വര്‍ദ്ധനവ് ജീവനക്കാര്‍ക്ക് ലഭിക്കും.

Read More

എന്‍എച്ച്എസില്‍ നികത്താതെ കിടക്കുന്നത് ഒരുലക്ഷത്തിലേറെ ഒഴിവുകള്‍! വിന്ററില്‍ എ ആന്‍ഡ് ഇകളില്‍ എത്തിയത് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ രണ്ടര ലക്ഷത്തിലേറെപ്പേര്‍; ട്രസ്റ്റുകള്‍ കടക്കെണിയിലേക്ക് 0

ലണ്ടന്‍: എന്‍എച്ച്എസ് നേരിടുന്നത് അതി രൂക്ഷമായ ജീവനക്കാരുടെ ക്ഷാമമെന്ന് വെളിപ്പെടുത്തല്‍. പതിനൊന്നില്‍ ഒന്ന് വീതം ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുകയാണെന്ന് എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റിന്റെ ക്വാര്‍ട്ടേര്‍ലി പ്രവര്‍ത്തന റിപ്പോര്‍ട്ട് പറയുന്നു. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ എന്നീ മാസങ്ങളിലെ റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. ഒരു ലക്ഷത്തിലേറെ വേക്കന്‍സികള്‍ രാജ്യത്തൊട്ടാകെയുണ്ടെന്നാണ് വ്യക്തമാക്കപ്പെടുന്നത്. ഈ മൂന്ന് മാസക്കാലയളവില്‍ ആശുപത്രികളില്‍ എത്തിയ 5.6 ദശലക്ഷത്തോളം രോഗികളെ കൈകാര്യം ചെയ്യുന്നതിലുണ്ടായ പരാജയത്തിന് കാരണവും ജീവനക്കാരുടെ രൂക്ഷമായ ക്ഷാമമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Read More

നഴ്‌സിംഗ് ബര്‍സറികള്‍ ഇല്ലാതാക്കുന്നത് അസമത്വം സൃഷ്ടിക്കുന്നു; സ്ത്രീകളും വംശീയ ന്യൂനപക്ഷക്കാരുമായ അപേക്ഷകരെ ഇത് നഴ്‌സിംഗ് പഠനത്തില്‍ നിന്ന് പിന്നോട്ടു വലിക്കുന്നുവെന്ന് സമ്മതിച്ച് സര്‍ക്കാര്‍. 0

നഴ്‌സിംഗ് ബര്‍സറികള്‍ ഇല്ലാതാക്കുന്നത് അസമത്വം സൃഷ്ടിക്കുന്നുവെന്നും സ്ത്രീകളും വംശീയ ന്യൂനപക്ഷക്കാരുമായ അപേക്ഷകരെ ഇത് നഴ്‌സിംഗ് പഠനത്തില്‍ നിന്ന് പിന്നോട്ടു വലിക്കുന്നുവെന്നും സമ്മതിച്ച് സര്‍ക്കാര്‍. നിലവില്‍ നല്‍കി വരുന്ന ഗ്രാന്റ് വെട്ടിക്കുറച്ച് വര്‍ഷം 9,000 പൗണ്ടാക്കി മാറ്റിയ രീതി നഴ്‌സിംഗ് പഠിക്കുന്നതില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്നതായി ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ ഇജ്യൂക്കേഷന്‍സ് ഇക്യാലിറ്റി നടത്തിയ അനാലിസിസില്‍ പറയുന്നു. ഇത്തരത്തില്‍ പഠിക്കുന്നവര്‍ ജീവിത ചിലവുകള്‍ക്കും ട്യൂഷന്‍ ഫീസിനുമായി ലോണ്‍ എടുക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. പോസ്റ്റ് ഗ്രാജ്യൂറ്റ്‌സിന് നല്‍കിവരുന്ന ബര്‍സറികള്‍ വെട്ടിക്കുറക്കുമെന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

Read More

ആസ്ത്മക്ക് 999ല്‍ മുന്‍ഗണനയില്ല? ശ്വാസതടസം മൂലം ബുദ്ധിമുട്ടിലായ അഞ്ചുവയസുകാരിയെ ആശുപത്രിയിലെത്തിച്ചത് ജിപി; കുട്ടിയുടെ ജീവന് ഭീഷണിയില്ലെന്ന് വിലയിരുത്തിയത് 999 കോളുകള്‍ കൈകാര്യം ചെയ്യുന്നവര്‍! 0

ആസ്മ രോഗം മൂലം ശ്വാസ തടസ്സം നേരിട്ട അഞ്ച് വയസ്സുകാരിക്ക് അടിയന്തിരമായി ചികിത്സ നല്‍കുന്നതിന് 999 കോളുകള്‍ കൈകാര്യം ചെയ്യുന്നവര്‍ മുന്‍ഗണന നല്‍കിയില്ല. ആംബുലന്‍സ് ലഭിക്കാതെ വന്നതോടെ ജിപി നേരിട്ട് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആസ്ത്മ മൂലം കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്

Read More

എന്‍എച്ച്എസ് വില്‍പനയ്‌ക്കോ? വിഷയം അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കുന്ന കാര്യത്തില്‍ ഉറപ്പ് നല്‍കാതെ പ്രധാനമന്ത്രി; ബ്രെക്‌സിറ്റ് അനന്തര വ്യാപാര ചര്‍ച്ചകളില്‍ വ്യക്തതയാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ 0

ബ്രെക്‌സിറ്റ് അനന്തര വ്യാപാര ചര്‍ച്ചകളില്‍ എന്‍എച്ച്എസില്‍ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം അമേരിക്ക ആവശ്യപ്പെടുമെന്ന് ആശങ്ക. വ്യാപാര ചര്‍ച്ചകളേക്കുറിച്ചുള്ള ചോദ്യോത്തര വേളയില്‍ എന്‍എച്ച്എസ് വിഷയം ട്രാന്‍സ് അറ്റ്‌ലാന്റിക് ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കുമോ എന്ന കാര്യത്തില്‍ പ്രധാനമന്ത്രി സ്ഥിരീകരണം നല്‍കാത്തതാണ് എംപിമാര്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയത്. എന്‍എച്ച്എസില്‍ പങ്കാളിത്തത്തിനും സ്വകാര്യ കമ്പനികളുടെ പ്രാതിനിധ്യത്തിനും അമേരിക്ക ശ്രമിക്കാന്‍ സാധ്യതയുണ്ടെന്ന് എംപിമാര്‍ പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ നല്‍കി. വിഷയം ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തില്ല എന്ന് ഉറപ്പ് നല്‍കാന്‍ പ്രധാനമന്ത്രിക്ക് കഴിയുമോ എന്ന് ലിബറല്‍ ഡെമോക്രാറ്റ് നേതാവ് വിന്‍സ് കേബിള്‍ ചോദിച്ചു.

Read More

മരണാസന്നനായ രോഗിയ്ക്ക് വേണ്ടത്ര ശുശ്രൂഷ നല്കാതെ നരകിപ്പിച്ച നഴ്‌സിന് സസ്‌പെന്‍ഷന്‍. സംഭവം റോയല്‍ കോണ്‍വാള്‍ എൻഎച്ച്എസിൽ. 0

മരണാസന്നനായ രോഗിയെ പരിചരിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ നഴ്‌സിനെ സസ്‌പെന്റ് ചെയ്തു. സ്വന്തം മൂത്രത്തിലും ഛര്‍ദ്ദിയിലും കുതിര്‍ന്ന നിലയിലാണ് രോഗിയെ ആശുപത്രി മുറിയില്‍ കണ്ടെത്തിയത്. മരണമടുത്തതോടെ കൃത്യമായ പരിചരണം ലഭിക്കുന്നതിനായാണ് രോഗിയെ റോയല്‍ കോണ്‍വാള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നത്. ഡെബോറാ ട്രെയിസി ക്രെയിന്‍ എന്ന നഴ്‌സിനായിരുന്നു ഇയാളെ പരിചരിക്കേണ്ട ചുമതല. മരണക്കിടക്കയിലായിരുന്ന രോഗിക്ക് കൃത്യമായ ഇടവേളകളില്‍ ശ്രുശ്രൂഷ ആവശ്യമായിരുന്നു.

Read More

നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന സ്ത്രീകൾക്ക് ക്യാൻസർ വരാൻ സാധ്യത കൂടുതൽ. ദീർഘകാലം നൈറ്റ് ഷിഫ്റ്റ് ചെയ്ത നഴ്സുമാരിൽ ബ്രെസ്റ്റ് ക്യാൻസർ കൂടുന്നു. നിലവിൽ ആരോഗ്യ പ്രശ്നങ്ങളുള്ള നഴ്സുമാർ ഹെൽത്ത് സ്ക്രീനിംഗ് നടത്തണം. യൂറോപ്പിലെ നഴ്സുമാർ ഹൈ റിസ്ക് കാറ്റഗറിയിൽ. 0

നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന സ്ത്രീകൾക്ക് ക്യാൻസർ വരാൻ സാധ്യത കൂടുതലാണ് എന്ന് മുന്നറിയിയിപ്പ്. ദീർഘകാലം നൈറ്റ് ഷിഫ്റ്റ് ചെയ്ത നഴ്സുമാരിൽ ബ്രെസ്റ്റ് ക്യാൻസർ കൂടുന്നതായുള്ള കണക്കുകൾ പുറത്തു വന്നു. നിലവിൽ ആരോഗ്യ പ്രശ്നങ്ങളുള്ള നഴ്സുമാർ ഹെൽത്ത് സ്ക്രീനിംഗ് നടത്തണമെന്ന നിർദ്ദേശവുമുണ്ട്. സ്കിൻ ക്യാൻസർ 41 ശതമാനവും ബ്രെസ്റ്റ് ക്യാൻസർ 32 ശതമാനവും സ്റ്റോമക് ക്യാൻസർ 18 ശതമാനവും  ബാധിക്കാനുള്ള സാധ്യത നൈറ്റ് ഷിഫ്റ്റ് ചെയ്യുന്ന വരിൽ കൂടുതലാണ്. നോർത്ത് അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ഏഷ്യ എന്നിവിടങ്ങളിൽ നടന്ന ദീർഘകാല പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തലുകൾ. 3,909,152 പേർ പങ്കെടുത്ത പഠനത്തിൽ 114,628 ക്യാൻസർ കേസുകൾ അപഗ്രന്ഥിച്ചാണ് വിദഗ്ദർ ക്യാൻസർ റിസ്ക് സാധ്യത കണ്ടെത്തിയത്.

Read More