back to homepage

Uncategorized

ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് പുതിയ അംഗമെത്തുന്നത് ഏപ്രിലിൽ. സന്തോഷ വാർത്ത പങ്കുവെച്ച് കേറ്റ് രാജകുമാരിയും വില്യം രാജകുമാരനും. പിറക്കാനിരിക്കുന്നത് രാജ കിരീടത്തിൻറെ അഞ്ചാമത്തെ അവകാശി.

ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് പുതിയ ഒരു അംഗം കൂടി എത്തുന്നു. ഏപ്രിൽ മാസത്തിൽ തങ്ങളുടെ കുഞ്ഞിന് ജന്മം നല്കാനൊരുങ്ങുകയാണ് രാജ ദമ്പതികൾ. പ്രിൻസ് വില്യത്തിൻറെയും പ്രിൻസസ് കേറ്റിൻറെയും മൂന്നാമത്തെ കുട്ടിയെയാണ് വരവേൽക്കാൻ രാജകുടുംബം ഒരുങ്ങുന്നത്. ജനിക്കാനിരിക്കുന്നത് രാജകുമാരനോ അതോ  രാജകുമാരിയോ  എന്ന ആകാംഷയിലാണ് ബ്രിട്ടീഷ് ജനത. രാജകിരീടത്തിന്റെ അവകാശികളിൽ അഞ്ചാം സ്ഥാനമാണ് ജനിക്കുന്ന കുഞ്ഞിന്.

Read More

ഹരിക്കെയിൻ ഒഫീലിയ യുകെയിലും അയർലണ്ടിലും സംഹാരതാണ്ഡവം തുടരുന്നു. മൂന്നു പേർ മരിച്ചു. കൊടുങ്കാറ്റടിച്ചത് 80 മൈൽ സ്പീഡിൽ.  യുകെയിൽ പലയിടത്തും ആകാശം പൊടിപടലം മൂലം രക്തവർണമായി.

ഹരിക്കെയിൻ ഒഫീലിയ യുകെയിലും അയർലണ്ടിലും സംഹാരതാണ്ഡവം തുടരുന്നു. ഇതു വരെ മൂന്നു പേർ മരിച്ചു. 80 മൈൽ സ്പീഡിലാണ് കൊടുങ്കാറ്റ് ആഞ്ഞടിച്ചത്.  യുകെയിലെങ്ങും കനത്ത നാശനഷ്ടങ്ങളും വൈദ്യുതി തടസവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാർ മറിഞ്ഞ് ഒരു സ്ത്രീയും മരം കടപുഴകി വീണ് രണ്ട് പുരുഷന്മാരും മരണമടഞ്ഞു. കൊടുങ്കാറ്റിനെ തുടർന്ന് അയർലണ്ടിൽ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

സഫോൾക്കിലെ പ്രൈമറി സ്കൂളിൽ കുട്ടികൾക്ക് കുടിക്കാനായി ഫ്രിഡ്ജിൽ വച്ചിരുന്ന പാലിൻറെ ബോട്ടിലിൽ ക്ലീനിംഗ് പ്രോടക്സ് നിറച്ചു.  പോലീസ് അന്വേഷണം തുടങ്ങി.

സ്കൂളിലെ കുട്ടികൾക്കായി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന പാലിന്റെ ബോട്ടിലുകളിൽ ക്ലീനിംഗിന് ഉപയോഗിക്കുന്ന ദ്രാവകങ്ങൾ നിറച്ചു. സഫോൾക്കിലെ ലെയ്ക്കൻ ഹീത്ത് കമ്യൂണിറ്റി പ്രൈമറി സ്കൂളിൽ ആണ് സംഭവം നടന്നത്. പാല് മാറ്റി ദ്രാവകം നിറച്ചത് സ്റ്റാഫ് കണ്ടെത്തിയതിനാൽ ആർക്കും ഇതു കഴിച്ച് അപകടമുണ്ടായില്ല. സംശയാസ്പദമായ രീതിയിൽ രണ്ട് മിൽക്ക് ബോട്ടിലുകൾ ഫ്രിഡ്ജിൽ കണ്ടതിനെത്തുടർന്ന് സ്റ്റാഫ് പരിശോധന നടത്തുകയായിരുന്നു.

Read More

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ഫിനാൻസ് സെക്രട്ടറിയുടെ വേക്കൻസി.. ശമ്പളം £18,000 മുതൽ £24,000 വരെ.. ആഴ്ചയിൽ 30 മുതൽ 37.5 മണിക്കൂർ ജോലി.. യുകെയിൽ ജോലി ചെയ്യാൻ ഹോം ഓഫീസിൻറെ അനുമതിയുള്ളവർക്ക് അപേക്ഷിക്കാം.

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത അതിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഫിനാൻസ് സെക്രട്ടറിയുടെ വേക്കൻസിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.  ഫിനാൻസ് സെക്രട്ടറിയുടെ ശമ്പളം £18,000 മുതൽ £24,000 വരെ ആണ്. ജോലിയിലെ പ്രവൃത്തി പരിചയമനുസരിച്ചായിരിക്കും ശമ്പളം നിശ്ചയിക്കുക.ആഴ്ചയിൽ 30 മുതൽ 37.5 മണിക്കൂർ ജോലി ചെയ്യണം.  യുകെയിൽ ജോലി ചെയ്യാൻ ഹോം ഓഫീസിന്റെ അനുമതിയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. രൂപതയുടെ അക്കൗണ്ടിംഗ്, ഫിനാൻഷ്യൽ അഡ്മിനിസ്ട്രേഷൻ തുടങ്ങിയവ കൈകാര്യം ചെയ്യുന്നത് ഫിനാൻസ് സെക്രട്ടറി ആയിരിക്കും. കരിക്കുലം വിറ്റെയുടെ ഷോർട്ട് ലിസ്റ്റിംഗിനു ശേഷം നടക്കുന്ന ഇന്റർവ്യൂവിലൂടെയാണ് ഫിനാൻസ് സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്.

Read More

ബ്രിട്ടനിൽ സൂപ്പർ ഡ്രഗ്സിനെ പ്രതിരോധിക്കുന്ന ഇൻഫെക്ഷനുകൾ ശക്തി പ്രാപിക്കുന്നു. ആൻറി ബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കണമെന്ന് വിദഗ്ദർ. ഇൻഫെക്ഷനുകൾ മൂലം 2050 കളിൽ ഒരു മില്യണിലധികം ആളുകൾ ഓരോ വർഷവും മരിക്കാൻ സാധ്യത.

ബ്രിട്ടനിൽ മരുന്നുകളെ പ്രതിരോധിക്കുന്ന ഇൻഫെക്ഷനുകൾ ശക്തി പ്രാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മരുന്നുകളുടെ അമിത ഉപയോഗം നിയന്ത്രിക്കണമെന്ന് മെഡിക്കൽ വിദഗ്ദർ ആവശ്യപ്പെട്ടു. ആൻറി ബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കണമെന്നാണ് പൊതുവേയുള്ള നിർദ്ദേശം. ഇപ്പോഴത്തെ നിരക്കിൽ ഇൻഫെക്ഷനുകൾ വർദ്ധിച്ചാൽ 2050 കളിൽ വർഷവും ഒരു മില്യണിലധികം ആളുകൾ മരിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള കണക്കെടുത്താൽ ഓരോ വർഷവും 700,000ൽ അധികം ആളുകൾ നിലവിൽ മരുന്നിനെ പ്രതിരോധിക്കുന്ന ഇൻഫെക്ഷനുകൾ മൂലം മരണമടയുന്നുണ്ട്.

Read More

ജി.പി റഫർ ചെയ്യാതെ ആക്സിഡൻറ് ആൻഡ് എമർജൻസിയിൽ ചെന്നാൽ ഇനി മുതൽ ചികിത്സ കിട്ടണമെന്നില്ല. എൻ.എച്ച്.എസ് എമർജൻസിയിലെ തിരക്കു കുറയ്ക്കാൻ പുതിയ പദ്ധതിയുമായി ഹെൽത്ത് സെക്രട്ടറി ജെറമി ഹണ്ട്.

എൻ.എച്ച്.എസ് ആക്സിഡൻറ് ആൻഡ് എമർജൻസിയിലെ തിരക്കു കുറയ്ക്കാൻ പുതിയ നിർദ്ദേശവുമായി ടോറികൾ രംഗത്ത്. ജി.പി റഫർ ചെയ്യാതെ ആക്സിഡൻറ് ആൻഡ് എമർജൻസിയിൽ ചെന്നാൽ ഭാവിയിൽ ചികിത്സ കിട്ടണമെന്നില്ല. എൻ.എച്ച്.എസ് എമർജൻസിയിലെ തിരക്കു കുറയ്ക്കാൻ പുതിയ പദ്ധതി മുന്നോട്ട് വച്ചിരിക്കുകയാണ് ഹെൽത്ത് സെക്രട്ടറി ജെറമി ഹണ്ട്. ടോക്ക് ബിഫോർ യു വാക്ക് എന്ന പുതിയ നിർദ്ദേശമനുസരിച്ച് രോഗികൾ ജി.പിയുടെയോ NHS 111 ഫോൺ കോളിലെ നിർദ്ദേശമനുസരിച്ച് മാത്രമേ ഭാവിയിൽ A & E യിൽ പോകാൻ പറ്റുകയുള്ളൂ. അല്ലാത്തപക്ഷം രോഗികൾക്ക് ചികിത്സ നല്കാതെ മടക്കി അയയ്ക്കുവാൻ NHS ന് ഇത് അധികാരം നല്കും. അതായത് വിദഗ്ദ ഉപദേശം തേടിയതിനു ശേഷം മാത്രമേ എമർജൻസിയിൽ ചികിത്സ തേടാൻ സാധിക്കുകയുള്ളൂ.

Read More

നൈനിക ടിക്കൂ യാത്രയായി.. പിതാവ് സ്നേഹപൂർവ്വം നല്കിയ പാൻകേക്ക് ഒൻപതു വയസുകാരിയുടെ ജീവനെടുത്തു.. അലർജി മൂലമുണ്ടായ അനാഫിലാറ്റിക് ഷോക്ക് മരണ കാരണം.. ഹൃദയം നുറുങ്ങുന്ന വേദനയോടെ മാതാപിതാക്കളായ വിനോദും ലക്ഷ്മിയും..

നൈനിക ടിക്കൂ അനശ്വരതയിലേക്ക് യാത്രയായി.. സ്നേഹപൂർവ്വം നല്കിയ പാൻകേക്ക് തന്റെ മകളുടെ ജീവനെടുക്കുമെന്ന് ആ പിതാവ് കരുതിയില്ല.. ഹൃദയം നുറുങ്ങുന്ന വേദനയിൽ തങ്ങളുടെ ഒൻപതു വയസുകാരി മകൾക്ക് അവസാന മുത്തം നല്കി മാതാപിതാക്കളായ വിനോദും ലക്ഷ്മിയും.. മരണകാരണം അനാഫിലാറ്റിക് ഷോക്ക്.. പാരാമെഡിക് കിണഞ്ഞു ശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല.. ലൈഫ് സപ്പോർട്ടിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയത് അഞ്ചുദിനം.. പാറിപ്പറന്നു നടന്ന കൊച്ചു രാജകുമാരിയുടെ ഓർമ്മയിൽ ദു:ഖിതരായി ഒരു കുടുംബം.

Read More

സൗദിയിൽ ജോലി തേടിയെത്തി അകപ്പെട്ടുപോയ യുവതിയുടെ സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള  നിലവിളി… മനഃസാക്ഷി മരവിപ്പിക്കുന്ന പീഡനത്തിൽ ഇന്നും ഇവളെ രക്ഷിക്കാൻ നിങ്ങൾ സഹായിക്കില്ലേ?

ജിദ്ദ: സൗദി അറേബ്യയില്‍ യില്‍ തൊഴിലുടമകളുടെ കൊടിയ പീഡനത്തിനിരയായി സഹായമഭ്യര്‍ത്ഥിക്കുന്ന പഞ്ചാബി യുവതിയുടെ വീഡിയോ വൈറലാകുന്നു. സൗദി അറേബ്യയിലെ ദവാദ്മി നഗരത്തില്‍ താന്‍ ഒരു അടിമയെപ്പോലെ പണിയെടുക്കുകയാണെന്നും തന്നെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും യുവതി വീഡിയോയില്‍ പറയുന്നു. പഞ്ചാബില്‍ നിന്നുള്ള യുവതി ആം ആദ്മി

Read More

ഡോ. നവീന്‍ കുമാറിന്റെ അപകടമരണം, 17കാരന്‍ നിയമത്തിന്റെ പിന്‍ബലത്തില്‍ വലിയ ശിക്ഷയിൽ നിന്നും തലയൂരും

പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇയാളുടെ ശിക്ഷ പിഴയില്‍ ഒതുങ്ങാനാണ് സാധ്യതയെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് അധികാരമില്ല. പ്രായത്തിന്റെ ആനുകൂല്യത്തില്‍ ജാമ്യം കിട്ടുകയും ചെയ്യും. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന കേസുകളില്‍ ഐ.പി.സി 304 എ പ്രകാരമാണ് കേസെടുക്കുന്നത്. എന്നാല്‍ 18 വയസായവരുടെ കാര്യത്തില്‍ ഈ വകുപ്പ് ചേര്‍ക്കാനാകില്ല

Read More

അപരാജിതർ എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് എന്ന അർജ്ജുനനും കൂട്ടരും… മിഡ്‌ലാൻഡ്‌സ് കലാമേളയിൽ സംഭവിച്ചതും സംഭവിക്കാൻ പാടില്ലാത്തതും…! 

യുക്മയുടെ  കലാമേളകൾ എന്നും എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് നെഞ്ചിലേറ്റിയ ചരിത്രമേ കേട്ടിട്ടുള്ളു.. അതിന് ഇപ്പോഴും ഉലച്ചിൽ തട്ടിയിട്ടില്ല എന്നത്  ഇന്നും നിസംശയം പറയാൻ സാധിക്കും.. എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റിനെ  സംബന്ധിച്ചിടത്തോളം കലാമേള എന്നത് അവരുടെ ഒരു കുടുംബകൂട്ടായ്മ 

Read More