യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കായിക മേള 2018 ജൂണ്‍ 16ന് ലൂട്ടന്‍ സ്‌ട്രോക്ക് വുഡ് അത്ലറ്റിക് സെന്റര്‍ പാര്‍ക്കില്‍ 0

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ അംഗ അസോസിയേഷനില്‍ നിന്നുള്ള കായിക താരങ്ങള്‍ പങ്കെടുക്കുന്ന 2018ലെ റീജിയന്‍ കായിക മേളക്ക് ലൂട്ടനിലെ ഫാര്‍ലി ഹില്ലിലുള്ള സ്‌ട്രോക്ക് വുഡ് അത്ലറ്റിക് സെന്റര്‍ പാര്‍ക്ക് വേദിയാകും. 2018 ജൂണ്‍ 16 ശനിയാഴ്ച 12 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കായിക മേള.

Read More

ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നേടിയ ചലച്ചിത്ര പ്രതിഭ ശ്രീകുമാരന്‍ തമ്പിക്ക് ആശംസകള്‍ നേര്‍ന്ന് ജ്വാല ഇ മാഗസിന്റെ ഏപ്രില്‍ ലക്കം പുറത്തിറങ്ങി 0

പ്രവാസി മലയാളികളുടെ അഭിമാനമായ യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ ഏപ്രില്‍ ലക്കം പ്രസിദ്ധീകരിച്ചു. ഭാരതത്തില്‍ ദിവസേനയെന്നോണം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ ഭാരതത്തെ ലോകത്തിന്റെ മുന്നില്‍ തല കുനിച്ചു നില്‍ക്കേണ്ട അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു എന്ന് എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് സൂചിപ്പിക്കുന്നു. എപ്പോഴും വിമര്‍ശനങ്ങള്‍ നേരിടുന്ന കേരള സര്‍ക്കാര്‍ ചലച്ചിത്ര അവാര്‍ഡുകള്‍ ഇത്തവണ ചരിത്രം സൃഷ്ടിച്ചു. നല്ല നടനുള്ള അവാര്‍ഡ് നേടിയ ഇന്ദ്രന്‍സിനെയും ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നേടിയ ശ്രീകുമാരന്‍ തമ്പിയെയും എഡിറ്റോറിയലില്‍ പ്രത്യേകം അഭിനന്ദിച്ചു.

Read More

മനോഹര രചനകളാല്‍ സമ്പന്നമായ ജ്വാല ഇ മാഗസിന്റെ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു 0

യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു. കേരളത്തിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ചു ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് എഴുതിയ എഡിറ്റോറിയലില്‍ മതത്തെ കൂട്ടുപിടിച്ചു നടക്കുന്ന ആക്രമണത്തെയും വിമര്‍ശിക്കുന്നു. വിജു നായരങ്ങാടി എഴുതിയ ചില ജനുസുകള്‍ ഇങ്ങനെയാണ് എന്ന ലേഖനത്തില്‍ അന്തരിച്ച കവി ഡി. വിനയചന്ദ്രനെക്കുറിച്ച് ആഴത്തില്‍ മനസിലാക്കാന്‍ വായനക്കാര്‍ക്ക് കഴിയും. ജ്വാല എഡിറ്റോറിയല്‍ അംഗം കൂടിയായ ജോര്‍ജ് അറങ്ങാശ്ശേരി എഴുതുന്ന സ്മരണകളിലേക്ക് ഒരു മടക്കയാത്ര എന്ന പംക്തിയില്‍ മലയാളത്തിന്റെ പ്രിയ കവി ഓ എന്‍ വി യുടെ സാന്നിധ്യത്തില്‍ കവിത ആലപിക്കാന്‍ കിട്ടിയ അവസരത്തെകുറിച്ച് പരാമര്‍ശിച്ചു എഴുതിയത് നല്ലൊരു വായനാനുഭവം നല്‍കുന്നു.

Read More

ഭാവസാന്ദ്രമായ ശബ്ദഗാംഭീര്യവുമായി ആനന്ദ്………… സ്വരമാധുരിയുടെ മഴവിൽ കാവടിയുമായി രചന………… ആദ്യ സ്റ്റേജിലെ ടോപ് സ്‌കോറർ പ്രകടനവുമായ് സാൻ – സ്റ്റാർസിംഗർ 3 യുടെ പുതിയ എപ്പിസോഡ് പ്രേക്ഷകർക്ക് വിസ്മയ കാഴ്ചയാകുന്നു 0

സജീഷ് ടോം ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 യൂറോപ്പ് മലയാളികൾ നെഞ്ചിലേറ്റിയ സംഗീത യാത്രയായി മാറിക്കഴിഞ്ഞു. യുകെയിലെ രണ്ട് വേദികളിൽ നടന്ന ഒഡിഷനുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട ഗായകപ്രതിഭകളും, സ്വിറ്റ്സർലൻഡിൽനിന്നും റിപ്പബ്ലിക് ഓഫ് അയർലണ്ടിൽനിന്നുമുള്ള മത്സരാർത്ഥികളുമുൾപ്പെടെയുള്ള പ്രൗഢമായ ഗായകനിരയാണ് സ്റ്റാർസിംഗർ

Read More

യുക്മ ദേശീയ ജനറല്‍ ബോഡിയുടെ അര്‍ദ്ധ കാലാവധിയിലെ ജനറല്‍ ബോഡി യോഗം ഫെബ്രുവരി 24ന് വാല്‍സാളില്‍ 0

യുക്മ നാഷണൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും, ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി അർദ്ധ കാലാവധിയിലെ ജനറൽ ബോഡി യോഗം 2018 ഫെബ്രുവരി 24 ന് വാൽസാളിലെ റോയൽ ഹോട്ടലിൽ വച്ച് ചേരുന്നതാണ്. അംഗ അസോസിയേഷനുകളിൽ നിന്ന് യുക്മ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നവർക്ക് ജനറൽ ബോഡി യോഗത്തിൽ വോട്ട് ചെയ്യാനുള്ള അവകാശത്തോടെ പങ്കെടുക്കാം. അസോസിയേഷൻ ഭാരവാഹികളെയും യുക്മയുടെ അഭ്യുദയകാംക്ഷികളെയും ജനറൽ ബോഡി യോഗത്തിൽ സംബന്ധിക്കുന്നതിനും അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുവാനും സ്വാഗതം ചെയ്യുന്നു.

Read More

വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം ഒരുക്കി യുക്മ നോര്‍ത്ത് വെസ്റ്റ്‌ റീജിയന്‍; ആദ്യ വര്‍ക്ക് ഷോപ്പ് ഫെബ്രുവരി പത്തിന് മാഞ്ചസ്റ്ററില്‍ 0

മാഞ്ചസ്റ്റർ: ഈ വരുന്ന ഫെബ്രുവരി പത്ത് ശനിയാഴ്ച, മാഞ്ചസ്റ്റർ മലയാളീ അസോസിയേഷന്റെയും യുക്മ നോർത്ത് വെസ്റ്റ് റീജിയണിന്റെയും നേതൃത്വത്തിൽ നടത്തുന്ന യുക്മ യൂത്ത് പ്രോഗ്രാമിലേക്കു വിദ്യാർത്ഥികളെയും മാതാപിതാക്കളെയും സദയം ക്ഷണിക്കുന്നു. മാഞ്ചസ്റ്റർ മലയാളീ അസോസിയേഷന്റെ സഹകരണത്തോടെയാണ്  യൂത്ത് പ്രോഗ്രാം നടത്തുന്നത്. യുകെയിലെ

Read More

ഇഷ്ടഗാന റൗണ്ട് സമാപിച്ചു; ഇനി വരുന്നത് പഴമയുടെ സ്വരമാധുരി വഴിഞ്ഞൊഴുകുന്ന ശ്രവണ മധുരിമയുടെ ദിനങ്ങള്‍ 0

ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 യുടെ രണ്ടാം റൗണ്ട് മത്സരങ്ങൾ ആരംഭിക്കുകയാണ്. കഴിഞ്ഞ നവംബർ 11 ന് ബർമിംഗ്ഹാമിനടുത്തുള്ള വൂളറാംപ്റ്റണിൽ നടന്ന ആദ്യ സ്റ്റേജ് മത്സരങ്ങളിൽ രണ്ട് റൗണ്ട് മത്സരങ്ങളായിരുന്നു ക്രമീകരിച്ചിരുന്നത്. ആദ്യ റൗണ്ട്ആയ “ഇഷ്ടഗാന” റൗണ്ടിന്റെ സംപ്രേക്ഷണം പൂർത്തിയായിക്കഴിഞ്ഞു. അടുത്ത റൗണ്ട് 1970 – 1980 കാലഘട്ടത്തിൽ പുറത്തിറങ്ങിയ മലയാള സിനിമകളിൽനിന്നുള്ള ഹൃദ്യഗാനങ്ങൾക്കായാണ് മാറ്റിവച്ചിരിക്കുന്നത്.

Read More

പ്രകൃതിയുടെ പ്രിയ കൂട്ടുകാരി കവയത്രി സുഗതകുമാരിയുടെ മുഖചിത്രത്തോടെ ജനുവരിയിലെ ജ്വാല ഇ- മാഗസിൻ പ്രസിദ്ധീകരിച്ചു 0

ഒരു വിഷയത്തെപ്പറ്റി പഠിക്കാതെ എന്തിനും ഏതിനും പ്രതികരിക്കുന്ന ഒരുസമൂഹമായി നാം മലയാളികൾ മാറിയിരിക്കുന്നു. ഇത് സമൂഹത്തിനു എത്രമാത്രം ഗുണം ചെയ്യും എന്ന് ആരും ചിന്തിക്കുന്നില്ല. പക്വതയോടെ തീരുമാനമെടുക്കുവാൻ നമുക്കുവേണ്ടതെന്തെന്ന നല്ല ഉപദേശമാണ് എഡിറ്റോറിയലിലൂടെ ശ്രീ റജി നന്തിക്കാട് വായനക്കാർക്ക് പകരുന്നത്. പുതുവർഷത്തിൽ വായനയുടെ ഭാഗത്തുനിന്ന് ഒരു ഉപദേശം ഒരുപക്ഷെ ചിലരെയെങ്കിലും മാറിചിന്തിക്കുവാൻ ഇത് പ്രേരണയാകട്ടെ.

Read More

സ്റ്റാര്‍ സിംഗര്‍ സീസണ്‍ 3യില്‍ ഇഷ്ടഗാന റൗണ്ട് അവസാനിക്കുമ്പോള്‍ മാറ്റുരയ്ക്കുന്നത് ആനന്ദും രചനയും ജിജോയും 0

നോർത്താംപ്ടണിൽ നിന്നുള്ള ആനന്ദ് ജോൺ, നോട്ടിംഗ്ഹാമിൽ നിന്നുള്ള രചന കൃഷ്ണൻ, സ്ലവിൽ നിന്നും എത്തിയ ജിജോ മത്തായി എന്നിവരാണ് ഇഷ്ടഗാന റൗണ്ടിലെ അവസാന എപ്പിസോഡിൽ പാടാനെത്തുന്നത്. സ്റ്റാർ സിംഗർ സീസൺ ഒന്നിലും രണ്ടിലും മത്സരാർത്ഥികൾ ഗ്രാൻഡ് ഫിനാലെയിൽ പാടാൻ തെരഞ്ഞെടുത്ത ഗാനങ്ങൾ, സ്റ്റാർസിംഗർ 3ൽ ആദ്യ റൗണ്ടിൽ തന്നെ തെരഞ്ഞെടുത്തുകൊണ്ട്  ഗായകർ  മത്സരത്തിന്റെ കാഠിന്യവും  നിലവാരവും പ്രതിഫലിപ്പിക്കുന്നു എന്നത് സംഘാടകർക്ക്‌ ഏറെ അഭിമാനത്തിന് വകനൽകുന്നു.

Read More

ഹരിയും കൃപയും ശോഭയും തകര്‍ത്ത് പാടിയപ്പോള്‍ സ്റ്റാര്‍ സിംഗര്‍ 3 യുടെ പുതിയ എപ്പിസോഡും വൈറല്‍ ആകുന്നു 0

ഇഷ്ടഗാനങ്ങളുമായി മത്സരാർത്ഥികൾ എത്തുന്ന ഗർഷോം ടി വി- യുക്മ സ്റ്റാർ സിംഗർ 3 യുടെ ആദ്യ റൗണ്ട് മത്സരങ്ങൾ കൂടുതൽ ഗായക പ്രതിഭകളെ ശ്രോതാക്കളുടെ മുന്നിൽ അവതരിപ്പിക്കുകയാണ്. മൂന്നു ഗായകർ വീതം എത്തുന്ന അഞ്ച് എപ്പിസോഡുകളിലൂടെ പതിനഞ്ച് മത്സരാർഥികളാണ്‌ സ്റ്റാർസിംഗർ 3 യിൽ ഏറ്റുമുട്ടുന്നത്.

Read More