മിസ് ഇന്ത്യ യുകെയുടെ മാലദ്വീപ് യാത്ര…! ഈ ചെറുപ്രായത്തിൽ ദീന ഉപ്പല്‍ കൈവെക്കാത്ത മേഖലകൾ ഇല്ല…

മിസ് ഇന്ത്യ യുകെയുടെ മാലദ്വീപ് യാത്ര…! ഈ ചെറുപ്രായത്തിൽ ദീന ഉപ്പല്‍ കൈവെക്കാത്ത മേഖലകൾ ഇല്ല…
February 25 11:00 2020 Print This Article

ദീന ഉപ്പല്‍ എന്ന മുപ്പത്തൊന്നുകാരി കൈ വെക്കാത്ത മേഖലകള്‍ വളരെ കുറവാണ്. ഈ കുറഞ്ഞ പ്രായത്തില്‍ തന്നെ ഒട്ടനവധി മേഖലകളില്‍ തന്‍റേതായ വ്യക്തിത്വം തെളിയിച്ച ദീന സംവിധായിക, നിര്‍മാതാവ്, ബിസിനസ് വുമണ്‍, മോഡല്‍ തുടങ്ങി നിരവധി വിലാസങ്ങള്‍ പേറുന്ന ആളാണ്‌. മിസ്‌ ഇന്ത്യ യുകെ ആയ ഈ സുന്ദരിക്ക് സ്വന്തമായി ഒരു ബിസിനസ് സാമ്രാജ്യം തന്നെയുണ്ട്. ബിഗ് ബ്രദര്‍, ഫിയര്‍ ഫാക്ടര്‍, ഖത്രോംകി ഖിലാഡി തുടങ്ങിയ റിയാലിറ്റി ഷോകളുടെയും ഭാഗമായ ദീന ഒരു സഞ്ചാരപ്രിയ കൂടിയാണ്.

സോഷ്യല്‍ മീഡിയയിലെ ദീനയുടെ പ്രൊഫൈല്‍ നോക്കിയാല്‍ മുഴുവന്‍ യാത്രാ ചിത്രങ്ങളാണ് കാണാന്‍ സാധിക്കുക. ബിസിനസിന്‍റെ ഭാഗമായും അല്ലാതെയും ഒരുപാട് യാത്രകള്‍ ഇങ്ങനെ ചിത്രങ്ങളായി പോസ്റ്റ്‌ ചെയ്തിരിക്കുന്നത് കാണാം. ബാലി, കാനഡയിലെ വിസ്‌ലര്‍, ഗ്രീസിലെ മൈക്കോനോസ് തുടങ്ങി സഞ്ചാരികളുടെ സ്വപ്നഭൂമികളിലെല്ലാം ദീന ചെന്നെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിലേക്ക് ഏറ്റവും പുതുതായി ചേര്‍ക്കപ്പെട്ട സ്ഥലമാണ് മാലിദ്വീപ്.

സെലിബ്രിറ്റികള്‍ അടക്കമുള്ള സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് മാലദ്വീപ്. അമ്മയുടെ 69-ാമത് പിറന്നാളിനോടനുബന്ധിച്ചാണ് ദീനയും അമ്മ റീനയും മാലദ്വീപ് സന്ദര്‍ശനത്തിനെത്തിയത്. സെന്‍റ് റെജിസ് മാല്‍ദീവ്സ് വോമ്മുലി റിസോര്‍ട്ടില്‍ നിന്നും അമ്മയോടൊപ്പമുള്ള ചിത്രം ദീന പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ധാലു അറ്റോളിലുള്ള ഈ റിസോര്‍ട്ടിലേക്ക് പ്ലെയ്ന്‍ വഴി മാത്രമേ വരാന്‍ സാധിക്കുള്ളൂ. ലക്ഷ്വറി സ്പാ, ഇറിഡിയം സ്പാ, സ്വകാര്യ ലക്ഷ്വറി വില്ലകള്‍, രുചികരമായ ഭക്ഷണം വിളമ്പുന്ന ഏഴു റസ്റ്റോറന്റുകള്‍ എന്നിവയെല്ലാമുള്ള ആഡംബര റിസോര്‍ട്ട് ആണിത്.

സഞ്ചാരികളായ ഗഡിയ ലോഹര്‍ വിഭാഗത്തിന്‍റെ ജീവിതത്തെ ആധാരമാക്കി നിര്‍മിക്കുന്ന ‘അയാം ബഞ്ചാര’ എന്ന പ്രോജക്ടിലാണ് ദീന ഇപ്പോള്‍ .

 

 

View this post on Instagram

 

🏖🏊🏼‍♀️🧘🏽‍♀️☀️#maldives

A post shared by Deana Uppal (@deana.uppal) on

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles