ഉംപുന്‍ ചുഴലിക്കാറ്റില്‍ 5 മരണം. ബംഗാളില്‍ മൂന്നുപേര്‍ മരിച്ചു. ഒഡിഷയില്‍ രണ്ടുമരണം. മരം ദേഹത്തേക്ക് വീണാണ് കൊൽക്കത്തയിൽ സ്ത്രീ മരിച്ചത്.

ചുഴലിക്കാറ്റ് ബംഗാളിൽ കനത്ത നാശം വിതയ്ക്കുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര വകുപ്പ് സെക്രട്ടറി എം. രാജീവൻ പറഞ്ഞു. ആള്‍നാശം ഒഴിവാക്കാൻ കരുതലെടുത്തിട്ടുണ്ട്.

രാത്രിയിൽ കാറ്റിനൊപ്പം കനത്ത മഴയുമുണ്ടാകും. വ്യാഴാഴ്ച രാവിലെ മുതൽ മഴയും കാറ്റും ദുർബലമാകും. വൈകിട്ടോടെ ഇന്ത്യ വിടുമെന്നും അദ്ദേഹം പറഞ്ഞു. ഇതേത്തുടർന്ന് കേരളത്തിൽ രണ്ടു ദിവസം കനത്ത മഴയുണ്ടാകുമെന്നാണ് സൂചന.