സ്പാനിഷ് ലീഗില്‍ ഇന്ന് സാന്തിയാഗോയിലെ എല്‍ക്ലാസിക്കോ പോരാട്ടം; മത്സരം ഇന്ത്യൻ സമയം രാത്രി 12.15ന്

സ്പാനിഷ് ലീഗില്‍ ഇന്ന്  സാന്തിയാഗോയിലെ എല്‍ക്ലാസിക്കോ പോരാട്ടം; മത്സരം ഇന്ത്യൻ സമയം രാത്രി 12.15ന്
April 23 06:26 2017 Print This Article

സ്പാനിഷ് ലീഗില്‍ ഇന്ന് എല്‍ക്ലാസിക്കോ പോരാട്ടം. ലീഗില്‍ 75 പോയിന്റുമായി ഒന്നാംസ്ഥാനത്താണ് റയല്‍ മഡ്രിഡെങ്കില്‍ 72 പോയിന്റുമായി രണ്ടാം സ്ഥാനക്കാരാണ് ബാര്‍സിലോന. റയലിന്റെ മൈതാനമായ സാന്തിയാഗോ ബര്‍ണാബ്യൂവില്‍ രാത്രി 12.15 നാണ് മല്‍സരം.

സീസണിലെ ആദ്യ എല്‍ക്ലാസിക്കോയില്‍ സമനില വഴങ്ങേണ്ടി വന്നതിനാല്‍ ഇന്നത്തെ പോരാട്ടം ഇരുവര്‍ക്കും നിര്‍ണായകമാണ്. കരുത്താകുമെന്നു കരുതുന്ന മെസിയും റൊണാള്‍ഡോയും കളത്തില്‍ തളയ്ക്കപ്പെടാനാണ് സാധ്യത. സസ്പന്‍ഷനിലായ നെയ്മറും പരുക്കേറ്റ ബെയ്‌ലും കളിക്കുന്നില്ല. ഇരു ടീമിനും തുല്യദുഃഖം. 31 കവികളില്‍ നിന്ന് 75 പോയിന്റുള്ള റയലിന് ഇന്ന് ജയിക്കാനായാല്‍ 78 പോയിന്റോടെ വലിയ മുന്നേറ്രം നടത്താനാകും. എന്നാല്‍ 32 കളികളില്‍ നിന്നായി 72 പോയിന്റുള്ള ബാര്‍സ ഇന്ന് ജയിച്ചാലും റയലിനൊപ്പമെത്താനേ കഴിയൂ. സമനിലയായാലും ബാര്‍സയ്ക്ക് തന്നെ നഷ്ടം. റയലിന് ബാര്‍സയേക്കാള്‍ ഒരു കളി കൂടുതല്‍ ബാക്കിയുണ്ട്താനും.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള എല്‍ക്ലാസിക്കോ വൈരത്തിന് എരിവ് പകര്‍ന്ന് ബാര്‍സിലോനയില്‍ പ്രത്യക്ഷപ്പെട്ട ഗ്രാഫിറ്റിയും ചര്‍ച്ചയായിക്കഴിഞ്ഞു. മെസിയും റൊണാള്‍ഡോയും തമ്മില്‍ ചുംബിക്കുന്ന ചിത്രമാണ് മതിലില്‍ പ്രത്യക്ഷപ്പെട്ട ഗ്രാഫിറ്റിയിലുള്ളത്.

Image result for el-clasico-ronaldo messi kissing image graffiti

കറ്റാലന്‍മാര്‍ക്കിടെയില്‍ പ്രണയദിനം ആഘോഷിക്കുന്നത് ഏപ്രില്‍ 23നാണെന്നും എല്‍ക്ലാസിക്കോ ദിനമായതിനാല്‍ പ്രണയവും ഫുട്ബോളും ചേര്‍ത്തൊരുക്കിയതാണ് ചിത്രമെന്നും ഘ്രാഫിറ്റിയുടെ സൃഷ്ടാവ് അവകാശപ്പെടുന്നു. പ്രതീക്ഷയുടേയും പോസിറ്റിവിറ്റിയുടേയും സന്ദേശം പകരുകയാണ് ഗ്രാഫിറ്റിയെന്നും കലാകാരന്റെ പക്ഷം. എന്തായാലും കളത്തിന് പുറത്ത് തുടക്കമിട്ട തീപ്പൊരി സാന്തിയാഗോയിലെ പച്ചപ്പുല്‍ മൈതാനത്ത് കത്തിപ്പിടിക്കുന്നതിന് കാത്തിരിക്കുകയാണ് ആരാധകര്‍.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles