ലിസ്റ്റീരിയയെ തുടർന്ന് അഞ്ച് മരണം: ഹോസ്പിറ്റൽ സാൻവിച്ചുകളെ പറ്റി അന്വേഷിക്കാൻ എൻ എച്ച് എസിനോട് ഹെൽത്ത് സെക്രട്ടറി ആവശ്യപ്പെട്ടു.

ലിസ്റ്റീരിയയെ തുടർന്ന് അഞ്ച് മരണം: ഹോസ്പിറ്റൽ  സാൻവിച്ചുകളെ പറ്റി അന്വേഷിക്കാൻ എൻ  എച്ച് എസിനോട് ഹെൽത്ത് സെക്രട്ടറി ആവശ്യപ്പെട്ടു.
August 04 05:10 2019 Print This Article

എൻ എച്ച് എസ് ഹോസ്പിറ്റലുകളിൽ ലിസ്റ്റീരിയയെ തുടർന്ന് അഞ്ച് പേർ മരിച്ചതിനെത്തുടർന്നു ഹോസ്പിറ്റലുകളിൽ നൽകുന്ന ഭക്ഷണസാധനങ്ങളിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട് എന്നും ആരോഗ്യമന്ത്രി മാറ്റ് ഹാൻ‌കോക്ക് ഉത്തരവിട്ടു . ഒരേ സപ്ലൈയറുടെ പക്കൽനിന്നും ഹോസ്പിറ്റൽ സാൻവിച്ചു കളും സാലഡും കഴിച്ച് 5 രോഗികളാണ് മരണപ്പെട്ടിരിക്കുന്നത് എന്നതാണ് വിഷയത്തെ ഇത്രയും ഗൗരവമുള്ളത് ആക്കുന്നത് എന്ന് മാറ്റ് ഹാൻകോക്ക് പറഞ്ഞു. എൻ എച്ച് എസിന് ഒരു പുതിയ ഭക്ഷ്യസംസ്കാരം ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗത്തിന് ഇടയാക്കിയ ഭക്ഷ്യവസ്തുക്കൾ ആശുപത്രികളിൽ നിന്നും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിൽ നിന്നും മെയ് 25 മുതൽ തന്നെ ഒഴിവാക്കിയിട്ടുണ്ട്.

ലിസ്റ്റീരിയ ഒരു അപൂർവമായ ഭക്ഷ്യ വിഷബാധയാണ്. നന്നായി വേവാത്ത മാംസത്തിൽ നിന്നാണ് ഇത് ഉണ്ടാകുന്നത്. ആരോഗ്യമുള്ള വ്യക്തികളെ സാരമായി ബാധിക്കാത്ത ഇത് ഗർഭിണികളെയും രോഗപ്രതിരോധശേഷി കുറവുള്ള വരെയും വല്ലാതെ തളർത്തിക്കളയും. ലിവർപൂളിലെ എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റ്ന്റെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലാണ് ആദ്യത്തെ മൂന്ന് രോഗികൾ മരിച്ചത്. കഴിഞ്ഞ ആഴ്ച മരണപ്പെട്ട രോഗിയിലും ഇതേ ബാക്ടീരിയയുടെ സ്‌ട്രെയിൻ കണ്ടെത്തിയിരുന്നു.2 രോഗികൾ ചികിത്സയിൽ തുടരുന്നു.

ഫുഡ് സ്റ്റാൻഡേർഡ് ഏജൻസിയുമായി സഹകരിച്ച് വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്നാണ് അണുബാധ ഉണ്ടായിരിക്കുന്നത്. യുകെയിൽ ഉടനീളം 43 എച്ച് എസ് ട്രസ്റ്റുകളിൽ ആണ് ഗുഡ് ഫുഡ് ചെയിൻ ഭക്ഷണം വിതരണം ചെയ്യുന്നത്. എന്നാൽ ഹിസ്റ്റീരിയ ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് ഇപ്പോൾ ഉത്പാദനം നിർത്തിവച്ചിരിക്കുകയാണ്. അണുബാധയുടെ വ്യക്തമായ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles