ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇംഗ്ലീഷ് ഭാഷ പ്രവീണ്യത്തിനുള്ള പരീക്ഷയിൽ ആവശ്യമായ സ്കോർ നിരക്ക് കുറച്ച് എൻ എം സി. പുതുക്കിയ ഗൈഡ് ലൈൻ അനുസരിച്ചു ഐ ഇ എൽ ടി എസിൽ സ്പീകിംഗ്, ലിസണിങ്, റീഡിങ് എന്നിവക്ക് 6.5 ഉം, എഴുത്തു പരീക്ഷയിൽ 6 ഉം സ്കോർ നേടണം. അതേസമയം, ഒ ഇ ടി പരീക്ഷയിൽ സ്പീകിംഗ്, ലിസണിങ്, റീഡിങ് എന്നിവക്ക് C+ ഗ്രേഡും, എഴുത്തിൽ സി ഗ്രേഡും ലഭിക്കണം. രണ്ടിനും കൂടി ലഭിക്കുന്ന മാർക്ക് വിലയിരുത്തിയാണ് ടെസ്റ്റ്‌ അന്തിമ റിസൾട്ട്‌ തീരുമാനിക്കുന്നത്.

ഓരോ പരീക്ഷകൾ തന്നെയായിട്ടാണ് അറ്റൻഡ് ചെയുന്നത് എങ്കിൽ മിനിമം സ്കോറിൽ മാറ്റമുണ്ട്. അത് പഴയപോലെ തന്നെ ആയിരിക്കും. ഐ ഇ എൽ ടി എസ് ലിസണിങ്, റീഡിങ്, സ്പീകിംഗ് എന്നിവയ്ക്ക് 7 ഉം, എഴുത്തിനു 6.5 സ്കോറും നിർബന്ധമാണ്. ഒ ഇ ടി യിൽ ലിസണിങ്, റീഡിങ്, സ്പീകിംഗ് എന്നിവയ്ക്ക് ബി ഗ്രേഡും, എഴുത്തിന് C+ ഉം വേണം. ഇവയുടെ സ്കോർ രണ്ടും തമ്മിൽ പ്രകടമായ മാറ്റമുണ്ട്.

പലപ്പോഴും ടെസ്റ്റിൽ പരാജപ്പെടുന്നത് മലയാളികളായ ഉദ്യോഗാർത്ഥികളാണ്. അതും നേരിയ വ്യത്യാസത്തിലാണ് ഏറെയും. സ്കോർ കുറയ്ക്കുന്നതോടെ മലയാളികളായ കൂടുതൽ ആളുകൾക്ക് അവസരം ലഭിക്കാൻ കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്