ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബൈബിൾ കലോത്സവം . ഭക്ഷണ ശാലകൾ രാവിലെ മുതൽ , ബ്രേക്ഫാസ്റ്റ് ആവശ്യമുള്ളവർ ഇപ്പോളെ ബുക്ക് ചെയ്യുക

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ   ബൈബിൾ  കലോത്സവം . ഭക്ഷണ ശാലകൾ രാവിലെ മുതൽ , ബ്രേക്ഫാസ്റ്റ് ആവശ്യമുള്ളവർ ഇപ്പോളെ  ബുക്ക് ചെയ്യുക
November 06 03:07 2019 Print This Article

ഷൈമോൻ തോട്ടുങ്കൽ

ലിവർപൂൾ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിൾ കലോത്സവത്തിന് കേളികേട്ടുയരുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ക്രമീകരണങ്ങൾ ദ്രുതഗതിയിൽ  പുരോഗമിക്കുന്നതായി സംഘാടക സമിതിക്കുവേണ്ടി മോൺ . ജിനോ അരീക്കാട്ട് , റോമിൽസ് മാത്യു എന്നിവർ അറിയിച്ചു . രൂപതയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും  ദീർഘ ദൂരം യാത്ര ചെയ്തു വരുന്ന എല്ലാവര്ക്കും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കുവാൻ ആണ് സംഘാടക സമിതി ശ്രമിക്കുന്നത്.  കലോത്സവത്തിന് എത്തുന്ന എല്ലാവര്ക്കും മുഴുവൻ സമയവും  ലഭ്യമാകുന്ന വിധത്തിൽ വിവിധ കൗണ്ടറുകളിൽ ആയി  വിവിധ ഭക്ഷണ പദാർഥങ്ങൾ ആണ് ക്രമീകരിച്ചിരിക്കുന്നത് . ദൂരെ നിന്നും എത്തുന്നവർക്ക് ബ്രേക്ഫാസ്റ്റ് ആവശ്യമുണ്ടെങ്കിൽ ഇപ്പോൾ തന്നെ ബുക്ക് ചെയ്യാവുന്നതാണ് . രാവിലെ എട്ടു മണിമുതൽ ഭക്ഷണ പദാർഥങ്ങൾ ഭക്ഷണ ത്തിനായി പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന സ്ഥലത്തു ലഭ്യമായി തുടങ്ങും . ഭക്ഷണ കാര്യങ്ങൾ ക്രമീകരിക്കുന്നതിനായി മാത്രം മാനുവൽ  സി .പി. , പോൾ മംഗലശ്ശേരിൽ എന്നിവരുടെ നേതൃത്വത്തിൽ പന്ത്രണ്ട് അംഗ പ്രത്യേക കമ്മറ്റിയും പ്രവർത്തിക്കുന്നുണ്ട് .  ബ്രേക്ഫാസ്റ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി അനിൽ ജോസഫ് 07848874489,വർഗീസ് ആലുക്ക07586458492. എന്നിവരുമായി ഇപ്പോൾ തന്നെ ബന്ധപ്പെടാവുന്നതാണ്.
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles