ലീഡ്സ് : സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ലീഡ്സ് ഇടവകയുടെ വികാരിയായി ഫാ. ജോസ് അന്ത്യാംകുളം ചുമതലയേറ്റു. ഫാ. മാത്യു മുളയോലിൽ ബെക്സ്ഹിൽ ഓൺസിലേയ്ക്ക് സ്ഥലം മാറിപ്പോയ ഒഴിവിലാണ് ഫാ. ജോസ് അന്ത്യാംകുളത്തിന്റെ നിയമനം. ഫാ. ജോസ് അന്ത്യാംകുളം നേരത്തേ ബെക്സ്ഹിൽ ഓൺ സിയിലായിരുന്നു സേവനം അനുഷ്ഠിച്ചിരുന്നത്.

മികച്ച വാഗ്‌മിയും ധ്യാന പ്രസംഗകനുമായി അറിയപ്പെടുന്ന ഫാ. ജോസ് അന്ത്യാംകുളം പതിവുപോലെ “ഈശോയ്ക്കും പരിശുദ്ധ അമ്മയ്ക്കും വാത്സല്യമുള്ള സഹോദരി സഹോദരങ്ങളേ ” എന്ന അഭിസംബോധന യോടെയാണ് ലീഡ്സിലെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. അമ്മയോടൊപ്പം ഈശോയിലേയ്ക്ക് എന്ന ആത്മീയ ശുശ്രൂഷയുടെ സൃഷ്ടാവ് ഒരു തികഞ്ഞ മരിയൻ ഭക്തനായ ഫാ. ജോസ് അന്ത്യാംകുളം ആണ് . പ്രഭാഷണങ്ങൾ, മനോഹരമായ ഗാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന യൂട്യൂബ് വീഡിയോ ആണ് അമ്മയോടൊപ്പം ഈശോയിലേക്ക് എന്ന ആത്മീയ ശുശ്രൂഷ. പ്രസ്തുത പരിപാടി 1000 എപ്പിസോഡുകൾ പിന്നിട്ടപ്പോൾ മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു.


സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ലീഡ്സിലാണ് ആദ്യമായി ഒരു ദേവാലയം വിശ്വാസികൾ ധനസമാഹാരണം നടത്തി സ്വന്തമാക്കുന്നത്. ലീഡ്സ് കേന്ദ്രീകൃതമായി പുതിയതായി ഉടൻതന്നെ ഒരു പുതിയ റീജൺ രൂപീകൃതമാകാൻ സാധ്യത തെളിയുന്ന സാഹചര്യത്തിൽ ഫാ. ജോസ് അന്ത്യാംകുളത്തിനെ കാത്തിരിക്കുന്നത് വലിയ ഉത്തരവാദിത്വങ്ങളാണ്.

തലശ്ശേരി രൂപതയിലെ പാലാവയലിൽ അന്ത്യാംകുളം കുടുംബത്തിലെ ഉലഹന്നൻ മറിയം ദമ്പതികളുടെ ആറ് മക്കളിൽ ഇളയവനാണ് ഫാ. ജോസ് അന്ത്യാംകുളം ദിവ്യ കാരുണ്യ മിഷനറി സഭാഗമാണ് .ഫാ. ജോസിനെ കൂടാതെ മറ്റൊരു വൈദീകനും അന്ത്യാംകുളം കുടുംബത്തിലുണ്ട്. മൂത്ത സഹോദരൻ ഫാ. ജോൺസൺ അന്ത്യാംകുളം. തലശ്ശേരി അതിരൂപതയിലെ വെള്ളരിക്കുണ്ട് ഇടവകയിൽ അദ്ദേഹം ശുശ്രൂഷ ചെയ്യുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ സ്പിരിച്വൽ കമ്മീഷൻ ചെയർമാനായും ഫാ. ജോസ് അന്ത്യാംകുളം ഇപ്പോൾ സേവനമനുഷ്ടിക്കുന്നു.

അമ്മയോടൊപ്പം ഈശോയിലേയ്ക്ക് എന്ന ആത്മീയ ശുശ്രൂഷ 1000 എപ്പിസോഡുകൾ പിന്നിട്ടപ്പോൾ മലയാളം യുകെയിൽ വന്ന വാർത്ത വായിക്കാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

അമ്മയോടൊപ്പം ഈശോയിലേയ്ക്ക് എന്ന ആത്മീയ ശുശ്രൂഷ ആയിരം എപ്പിസോഡിലേയ്ക്ക്. ആശംസകളർപ്പിച്ച് ഗ്രേറ്റ് ബ്രിട്ടൺ രൂപതാദ്ധ്യക്ഷൻ മാർ. ജോസഫ് സ്രാമ്പിക്കലും ഭദ്രാവതി രൂപതാദ്ധ്യക്ഷൻ മാർ. ജോസഫ് അരുമച്ചാടത്തും