‘എപ്പോഴാണ് കന്യകാത്വം നഷ്ടമായത്’ ആരാധകന്റെ അതിരുവിട്ട പോസ്റ്റിനു ചുട്ട മറുപടി നല്‍കി ഇലിയാന

‘എപ്പോഴാണ് കന്യകാത്വം നഷ്ടമായത്’ ആരാധകന്റെ അതിരുവിട്ട  പോസ്റ്റിനു ചുട്ട മറുപടി നല്‍കി ഇലിയാന
September 05 03:04 2019 Print This Article

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി പറയുന്ന താരങ്ങള്‍ കുറവാണ്. എന്നാല്‍ കമന്റുകള്‍ അതിരുവിടുമ്പോള്‍ പ്രതികരിക്കുന്ന താരങ്ങളുണ്ട്. അത്തരത്തില്‍ അതിരുവിട്ട ചോദ്യത്തിന് നടി ഇലിയാന നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കാന്‍ സമയം കണ്ടെത്തുകയായിരുന്നു ഇലിയാന. ആരാധകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം. അടുത്ത സിനിമയെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമെല്ലാം ചോദ്യങ്ങളുയര്‍ന്നു. അതിനിടെയാണ് ഒരു കമന്റെത്തിയത്. ”എപ്പോഴാണ് നിങ്ങളുടെ കന്യകാത്വം നഷ്ടമായത്”?

ഉടന്‍ താരം മറുപടി നല്‍കി. ”നിങ്ങളുടെ അമ്മ എന്താകും മറുപടി പറയുക”? ഇലിയേനയുടെ മറുപടി ആരാധകര്‍ ആഘോഷമാക്കി.

അടുത്തിടെ നടന്‍ ടൈഗര്‍ ഷ്രോഫും ഇത്തരം ചോദ്യത്തെ നേരിട്ടിരുന്നു. നാണം കെട്ടവനേ എന്ന് വിളിച്ചാണ് ഷ്രോഫ് ചോദ്യത്തിന് മറുപടി നല്‍കിയത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles