ന്യൂയോര്‍ക്ക് ട്രെയിൻ യാത്രക്കിടയിൽ ഇന്ത്യന്‍ യുവതിക്ക് വംശീയ അധിക്ഷേപം; വീഡിയോ വൈറല്‍

ന്യൂയോര്‍ക്ക് ട്രെയിൻ യാത്രക്കിടയിൽ  ഇന്ത്യന്‍ യുവതിക്ക് വംശീയ അധിക്ഷേപം; വീഡിയോ വൈറല്‍
March 03 14:33 2017 Print This Article

ന്യൂയോര്‍ക്കില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ഇന്ത്യന്‍ യുവതിയ്ക്ക് നേരെ ആഫ്രിക്കന്‍ അമേരിക്കന്‍ യുവാവിന്റെ വംശീയ അധിക്ഷേപം.ന്യൂയോര്‍ക്കില്‍ കഴിയുന്ന ഏക്താ ദേശായി ആണ് അധിക്ഷേപത്തിന് ഇരയായത്. ഫെബ്രുവരി 23ന് നടന്ന സംഭവത്തിന്റെ യുവതി ചിത്രീകരിച്ച വീഡിയോ പുറത്തുവന്നിട്ടുണ്ട്. വൈറലായ വീഡിയോ ഇതിനകം പതിനായിര കണക്കിന് ആളുകള്‍ കണ്ടു.

‘ഇവിടെ നിന്നു പുറത്തുപോകൂ, കറുപ്പിന്റെ കരുത്ത്’ എന്നീ വാക്കുകളോടെയാണ് എക്തയ്ക്ക് നേരെയുള്ള യുവാവിന്റെ അധിക്ഷേപം. തന്റെ വീഡിയോ ചിത്രീകരിക്കുന്നത് കണ്ട് യുവാവ് രോഷാകുലനാകുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം.

യുവാവിന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ താന്‍ ഒരക്ഷരം പോലും പറഞ്ഞിരുന്നില്ല. പക്ഷെ എന്തിനാണ് ചിത്രം എടുക്കുന്നതെന്ന് ചോദിച്ച് വീണ്ടും ആക്രോശവും ചോദ്യം ചെയ്യലും തുടങ്ങി. സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കി.



വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles