‘ഞാന്‍ മരിക്കാന്‍ പോവുകയാണ്… താക്കോല്‍ ചവിട്ടിക്കടിയില്‍ വച്ചിട്ടുണ്ട്’, മരണം പുൽകും മുൻപ് ചാച്ചൻ മകനോട് പറഞ്ഞത്…  

‘ഞാന്‍ മരിക്കാന്‍ പോവുകയാണ്… താക്കോല്‍ ചവിട്ടിക്കടിയില്‍ വച്ചിട്ടുണ്ട്’, മരണം പുൽകും മുൻപ് ചാച്ചൻ മകനോട് പറഞ്ഞത്…  
December 21 14:47 2018 Print This Article

മഹേഷിന്റെ പ്രതികാരത്തിലെ ‘ചാച്ചനായി’ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ നടനാണ് കെഎല്‍ ആന്റണി (70). അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് സിനിമാപ്രേമികളും സിനിമാലോകവും.

ഹൃദയാഘാതമാണ് മരണകാരണം. എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. സിനിമയിലെന്ന പോലെ നാടക രംഗത്തും ശക്തമായ സാന്നിധ്യമായിരുന്നു കെഎല്‍ ആന്റണി. ചെറുകഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ ലാസര്‍ ഷൈന്‍ മകനാണ്. ചാച്ചന്റെ മരണവും നാടകീയമായെന്ന് ലാസര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘ഞാന്‍ മരിക്കാന്‍ പോവുകയാണ്… താക്കോല്‍ ചവിട്ടിക്കടിയില്‍ വച്ചിട്ടുണ്ട്’ എന്ന് മകനെ വിളിച്ചറിയിച്ചായിരുന്നു അദ്ദേഹം എന്നന്നേക്കുമായി കണ്ണടച്ചത്.
ചാച്ചന്റെ മരണമറിയിച്ചു കൊണ്ട് ലാസര്‍ ഷൈന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

‘ഉച്ചയോടെ ചാച്ചന്‍ വിളിച്ചു; ‘ഞാന്‍ മരിക്കാന്‍ പോവുകയാണ്… താക്കോല്‍ ചവിട്ടിക്കടിയില്‍ വച്ചിട്ടുണ്ടെ’ന്നു പറഞ്ഞു.
എത്താവുന്ന വേഗതയില്‍ എല്ലാവരും ഓടി; ചാച്ചന്‍ പിടി തന്നില്ല.
അദ്ദേഹത്തെ സ്‌നേഹിച്ച എല്ലാവരോടും നന്ദി. നമുക്ക് സംസ്‌ക്കാരം ഞായറാഴ്ച നടത്താം. സമയം തീരുമാനിച്ച് അറിയിക്കാം.
അമ്പിളി ചേച്ചി ഒപ്പറേഷന്‍ തിയറ്ററിലാണ്. കാണാന്‍ പോയതായിരുന്നു ചാച്ചന്‍. അവിടെ വച്ചായിരുന്നു അറ്റാക്ക്. ലേക്‌ഷോറില്‍ 4.25 ന് നിര്യാണം സ്ഥിരീകരിച്ചു.
വീട്ടില്‍ ചെന്ന് ആ താക്കോലെടുക്കട്ടെ…’

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles