ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ കർഷകരക്ഷാമാർച്ചും പ്രതിഷേധസംഗമവും ആലപ്പുഴയിൽ

ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ കർഷകരക്ഷാമാർച്ചും പ്രതിഷേധസംഗമവും ആലപ്പുഴയിൽ
December 16 00:11 2019 Print This Article

ആലപ്പുഴ :  അതിജീവനത്തിനായി പൊരുതുന്ന കർഷക ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, കടക്കെണിയിലും ദുരിതത്തിലും അവഗണനയിലും അകപ്പെട്ടു പുറന്തള്ളപ്പെടുന്ന കർഷകജനതയുടെ ആവശ്യങ്ങൾക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുന്നതിന് സത്വരകർമ്മപദ്ധതികളും രക്ഷാനടപടികളും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ കർഷകരക്ഷാമാർച്ചും പ്രതിഷേധസംഗമവും സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ആലപ്പുഴ ഇ.എം.എസ്. മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടത്തുന്ന കർഷകരക്ഷാ സംഗമത്തിൽ എല്ലാ കർഷകസുഹൃത്തുക്കളുടേയും വിവിധ സംഘടനകളുടേയും പ്രസ്ഥാനങ്ങളുടേയും അംഗങ്ങളുടേയും നേതാക്കളുടേയും സജീവ പങ്കാളിത്തവും ഉണ്ടാവും .

കർഷകരക്ഷാസംഗമം മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ ഇവയൊക്കയാണു

 1. സിവിൽ സപൈ്ലസ് എടുത്ത നെല്ലിന്റെ വില കർഷകരുടെ അക്കൗണ്ടിൽ ഉടൻ ലഭ്യമാക്കുക.
 2. PRS പ്രകാരമുള്ള തുക അതത് സംഭരണ കാലയളവിൽ തന്നെ കർഷകർക്കു നൽകുക.
 3. PRS തുക വായ്പയായി മാറ്റി പലിശ ഈടാക്കുന്ന നടപടി തിരുത്തുക.
 4. കുട്ടനാട്ടിലെ തോടുകളുടേയും ഇതര ജലാശയങ്ങളുടേയും ആഴം വർധിപ്പിക്കുക.
 5. നെല്ല് സംഭരണവില – കൈകാര്യചിലവ് എന്നിവ കാലോചിതമായി ഉയർത്തി നൽകുക.
 6. മതിയായ കൊയ്ത്തു – മെതി യന്ത്രങ്ങൾ ലഭ്യമാക്കുക.
 7. കുട്ടനാട്ടിലെ കുടിവെള്ളക്ഷാമം പരിഹരിക്കുക.
 8. എ.സി. കനാൽ – പള്ളാത്തുരുത്തിവരെ പൂർണമായി തുറക്കുക.
 9. വിശാല കുട്ടനാട് വികസന അതോറിറ്റി രൂപീകരിക്കുക.
 10. റബറിന്റെ സംഭരണവില 250 രൂപയായി ഉയർത്തുക.
 11. കർഷകപെൻഷൻ കുറഞ്ഞത് പതിനായിരം രൂപയാക്കുക.
 12. വിള ഇൻഷ്വറൻസ് എല്ലാവിളകൾക്കും നൽകുക.
 13. നല്ലയിനം തെങ്ങുംതൈകൾ സബ്സിഡി വിലയിൽ നൽകുക.
 14. കാർഷിക കടങ്ങൾ എഴുതി തള്ളുന്നതിന് നടപടി സ്വീകരിക്കുക.
 15. കാർഷിക ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുക.
 16. റബർ ടാപ്പിംഗ് തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തുക.
 17. താറാവ് – മത്സ്യ – കേര കർഷകർക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകുക.
 18. കുട്ടനാടിനെ ഒരു മേഖലയായി പരിഗണിച്ച് പ്രത്യേക പാക്കേജ് നടപ്പിലാക്കുക.
 19. നിലം – പുരയിടം, തോട്ടം – പുരയിടം, വേർതിരിവിലെ അപാകത പരിഹരിക്കുക.
 20. മനുഷ്യനും കാർഷിക വളകൾക്കും #വന്യമൃഗങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പാക്കുക.
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles