ലഹരിയുടെ ഉൻമാദത്തിൽ നഗ്നയായ നിലയിൽ, പ്രമുഖ പുതുമുഖ നടിയും ലഹരിയുടെ അടിമ; ലൊക്കേഷനുകളിൽ ലഹരിമരുന്നുകൾ എത്തിക്കുന്നത് കൊച്ചിയിലെ പ്രമുഖ റസ്റ്റോറന്റിൽ നിന്ന്

ലഹരിയുടെ ഉൻമാദത്തിൽ നഗ്നയായ നിലയിൽ, പ്രമുഖ പുതുമുഖ നടിയും ലഹരിയുടെ അടിമ; ലൊക്കേഷനുകളിൽ ലഹരിമരുന്നുകൾ എത്തിക്കുന്നത് കൊച്ചിയിലെ  പ്രമുഖ റസ്റ്റോറന്റിൽ നിന്ന്
December 02 09:30 2019 Print This Article

സിനിമാ മേഖലയിലെ ലഹരിമരുന്നുപയോഗത്തെക്കുറിച്ചുള്ള നിർമ്മാതാക്കളുടെ ആരോപണത്തിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. മുൻപും സിനിമാ മേഖലയിൽ നിന്ന് ലഹരിമരുന്നുപയോഗവുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റുചെയ്തിരുന്നു.. നടനും നടിയും തിരക്കഥാകൃത്തും സാങ്കേതിക പ്രവർത്തകരും ഇതിൽ ഉൾപ്പെടും. സിനിമാ മേഖലയിലെ ലഹരിയൊഴുക്കിനെക്കുറിച്ച് അന്വേഷിച്ച പൊലീസിന് പലപ്പോഴായി ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. എന്നാൽ പല കേസുകളിലും അന്വേഷണം മുന്നോട്ടുപോകാതെ വഴിമുട്ടുകയോ ഒതുക്കി തീർക്കുകയോ ചെയ്തു.

ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചുവരുന്ന ഒരു സിനിമയിലെ യുവനടിയെ ബ്രഹ്മപുരത്തിനടുത്തുള്ള ഫ്ലാറ്റിൽ ലഹരിമരുന്ന് ഉപയോഗിച്ച് ഉൻമാദാവസ്ഥയിൽ പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് എത്തുമ്പോൾ ലഹരിയുടെ ഉൻമാദത്തിൽ നഗ്നയായ നിലയിലായിരുന്നു നടി. എക്സ്റ്റസി ഗുളികകൾ നടിക്ക് എത്തിച്ചുകൊടുത്തിരുന്നത് കോഴിക്കോട് സ്വദേശിയാണെന്നു പിന്നീട് പൊലീസ് കണ്ടെത്തി.

എറണാകുളം സ്വദേശികളായ മൂന്നുപേരെ കഴിഞ്ഞ മേയിൽ 11.5 കോടിയുടെ ഹാഷിഷ് ഓയിലുമായി തിരുവനന്തപുരത്ത് എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. മലയാള സിനിമയിലെ ചില നടന്മാർക്ക് ഹാഷിഷ് ഓയിൽ എത്തിച്ച് നൽകാറുണ്ടെന്നാണ് അവർ നൽകിയ വിവരം. ദിവസവും ഹാഷിഷ് ആവശ്യമുള്ളതിനാൽ വിമാനത്തിലാണ് ആന്ധ്രയിൽ നിന്ന് കൊണ്ടുവരാറുള്ളതെന്നും മൊഴിയുണ്ട്. ഒരു മുൻനിര നടൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ലഹരിവിമുക്ത സെന്ററിൽ ചികിത്സ തേടിയതായും വിവരമുണ്ട്.

ലഹരിമരുന്നുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ അന്വേഷണം ഒരിക്കൽ എറണാകുളത്തെ പ്രശസ്ത റെസ്‌റ്റോറന്റിലാണ് ചെന്നുനിന്നത്.. ബ്രൗൺ ഷുഗർ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ സിനിമാ ലൊക്കേഷനുകളിലേക്ക് കൈമാറിയിരുന്നത് ഇവിടെനിന്നാണെന്നു കണ്ടെത്തി.കഴിഞ്ഞ ഡിസംബറിൽ നടി അശ്വതി ബാബുവിനെ ലഹരിവസ്തുവായ എം.ഡി.എം.എ.യുമായി കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് അറസ്റ്റുചെയ്തിരുന്നു. വീട്ടിൽ ലഹരിപ്പാർട്ടികള്‍ ഒരുക്കിയിരുന്നെന്ന് അവർ സമ്മതിച്ചു. സിനിമസീരിയൽ രംഗത്തെ പ്രമുഖരുടെ നമ്പരുകൾ ഫോണിൽനിന്ന് കണ്ടെത്തിയെങ്കിലും കേസിന്റെ അന്വേഷണം എവിടെയുമെത്തിയിട്ടില്ല.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles