ലോകത്തിലെ പ്രായം കുറഞ്ഞ കോടീശ്വരൻ; സുക്കർബർ​ഗിനെയും മറികടന്ന് ഈ കൊച്ചു സുന്ദരി…..

ലോകത്തിലെ പ്രായം കുറഞ്ഞ കോടീശ്വരൻ; സുക്കർബർ​ഗിനെയും മറികടന്ന് ഈ കൊച്ചു സുന്ദരി…..
March 08 07:14 2019 Print This Article

അമേരിക്കൻ ബിസിനസ് മാസികയായ ഫോബ്സ് മാഗസിൻ ശതകോടീശ്വരൻമാരുടെ പട്ടിക പുറത്തുവിട്ടതോടെ ഫെയ്സ്ബുക്ക് സ്ഥാപകനായ സുക്കർബർ​ഗിനെയും മറികടന്ന മുന്നേറുകയാണ് അമേരിക്കൻ സ്വ​ദേശിയായ കയ്‌ലി ജെന്നര്‍. ഫോബ്സ് പട്ടികയിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ പട്ടത്തിനാണ് കയ്‌ലി ജെന്നര്‍ അർഹയായത്.

21-ാം വയസ്സിലാണ് ഇൗ റെക്കോർഡ് നേട്ടം. 23-ാം വയസിൽ ശതകോടീശ്വരനായ ഫെയ്സ്ബുക്ക് സ്ഥാപകൻ സുക്കർബർ​ഗിന്റെ റെക്കോർഡാണ് കയ്​ലി മറികടന്നത്. . 900 മില്യൻ അമേരിക്കന്‍ ഡോളര്‍ ആസ്തിയുള്ള മേയ്ക്കപ്പ് സാമഗ്രികള്‍ വില്‍ക്കുന്ന കയ്‌ലി കോസ്മറ്റിക്സിന്‍റെ ഉടമയാണ് ഇൗ യുവതി. 2015 -ലാണ് കയ്‌ലി കോസ്‌മെറ്റിക്‌സ് ആരംഭിച്ചത്. സ്വന്തം പ്രയത്‌നത്താല്‍ ശതകോടീശ്വരിയായി മാറിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്നാണ് ഫോബ്സ് കയ്‌ലിയെ വിശേഷിപ്പിക്കുന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles